സില്‍വര്‍ ലൈന്‍ കല്ലിടല്‍ കഴിയുമ്പോള്‍ സി പി ഐ ഏത് മുന്നണിയിലായിരിക്കും? സില്‍വര്‍ലൈന്‍ അതിരടയാള കല്ലിടുന്നത് റവന്യൂ വകുപ്പല്ലെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞതോടെ അദ്ദേഹം പിണറായിയുടെ മനസില്‍ നിന്നും ഔട്ടായി, ഒറ്റക്കെട്ടായി സര്‍ക്കാരിനൊപ്പം നില്‍ക്കേണ്ട മന്ത്രിമാര്‍ ഇത്തരത്തില്‍ സംസാരിച്ചാല്‍ എന്തു ചെയ്യുമെന്നാണ് സി പി എമ്മിന്റെ ചിന്ത

റവന്യൂ മന്ത്രി കെ.രാജന്‍ സി പി എമ്മിന്റെ ബാഡ് ലിസ്റ്റിലേക്ക് . സില്‍വര്‍ ലൈന്‍ കല്ലിടലാണ് അദ്ദേഹത്തെ ഇടതുപക്ഷ വിരുദ്ധനാക്കിയത്. കല്ലിടല്‍ കഴിയുമ്പോള്‍ സി പി ഐ ഇടതു മുന്നണിയിലുണ്ടാകുമോ എന്ന് കണ്ടറിയണം.
സില്‍വര്‍ലൈന്‍ അതിരടയാള കല്ലിടുന്നത് റവന്യൂ വകുപ്പല്ലെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞതോടെ അദ്ദേഹം പിണറായിയുടെ മനസില്‍ നിന്നും ഔട്ടായി. ഒറ്റക്കെട്ടായി സര്‍ക്കാരിനൊപ്പം നില്‍ക്കേണ്ട മന്ത്രിമാര്‍ ഇത്തരത്തില്‍ സംസാരിച്ചാല്‍ എന്തു ചെയ്യുമെന്നാണ് സി പി എമ്മിന്റെ ചിന്ത
ഭീഷണിപ്പെടുത്തി ആരില്‍ നിന്നും ഭൂമി ഏറ്റെടുക്കില്ലന്നാണ് മന്ത്രി പറഞ്ഞത്. റവന്യൂവകുപ്പ് സ്ഥലമേറ്റെടുക്കാനുള്ള സര്‍ക്കാരിന്റെ ഏജന്‍സി മാത്രമാണ്. ഉത്തരവാദിത്തമില്ലാതെ എന്തെങ്കിലും പറയരുത്. അങ്ങനെ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ മറുപടി നല്‍കുമെന്നും മന്ത്രി പറഞ്ഞു.
റവന്യൂ വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരമാണ് കല്ലിടുന്നതെന്നാണ് കെ റെയില്‍ അധികൃതര്‍ അറിയിച്ചത്. കല്ലിടാന്‍ വേണ്ടി റവന്യൂ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് പറഞ്ഞ് കെ റെയില്‍ വാദങ്ങളെ മന്ത്രി തള്ളി. സാമൂഹികാഘാത പഠനം എതിരായാല്‍ കല്ലുകള്‍ എടുത്തുമാറ്റും. കെ റെയിലിന്റെ ആവശ്യപ്രകാരമാണ് റവന്യൂ വകുപ്പ് കല്ലിട്ടത് എന്ന് മന്ത്രി കെ രാജന്‍ പ്രതികരിച്ചു.
കെ റെയിലിന്റെ ഏതെങ്കിലും ഉത്തരവാദിത്തപ്പെട്ട പോസ്റ്റില്‍ ഇരിക്കുന്ന ആളുകള്‍ ഇത്തരത്തില്‍ ഉത്തരവാദിത്തരഹിതമായ അഭിപ്രായം പറയുമെന്ന് കരുതുന്നില്ല. അങ്ങനെ പറയുന്നവര്‍ക്ക് അവരുടെ നിലവാരത്തിലുള്ള ഉദ്യോഗസ്ഥന്മാര്‍ അതിന് മറുപടി കൊടുക്കും. സാമൂഹികാഘാത പഠനം നടത്തുമ്പോള്‍ അതിനുള്ള മേഖല ഏതാണെന്ന് നിശ്ചയിക്കേണ്ടി വരും. അതിന് അതിരടയാളങ്ങള്‍ ഇടേണ്ടി വരും. അതനുസരിച്ച് എത്ര ഭൂമി ഏറ്റെടുക്കേണ്ടി വരും, അതില്‍ എത്ര കടകളുണ്ട്, മരങ്ങളുണ്ട് എന്ന് നിശ്ചയിക്കുന്നത്. ഇതിനെല്ലാം നഷ്ടപരിഹാരം കിട്ടും.
ഇപ്പോഴുള്ള അതിരടയാളങ്ങളില്‍ കൂടി ഒരു അന്വേഷണം നടത്തിയാണ് സാമൂഹികാഘാത പഠനം രേഖപ്പെടുത്തുക. റിക്വസിഷന്‍ ഏജന്‍സി പറയുന്നതനുസരിച്ച് അവര്‍ക്കാവശ്യമായ ഉദ്യോഗസ്ഥരെ റവന്യൂ വകുപ്പ് നല്‍കുകയും അതനുസരിച്ചുള്ള നടപടി ക്രമങ്ങള്‍ മുന്നോട്ട് പോകുകയാണ് ചെയ്യാറ്. ഇതാണ് കേരളത്തിന്റെ നിയമമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു
അതിരടയാള കല്ലുകള്‍ സി പി ഐ യുടെ മനസറിയാന്‍ കൂടി പിണറായി വിജയന്‍ സ്ഥാപിച്ചതാണ്. കല്ലിടിലില്‍ കാര്യമായ എതിര്‍പ്പുണ്ടാകാതിരുന്നാല്‍ തങ്ങള്‍ വിജയിച്ചതായി പാര്‍ട്ടി കരുതും.എന്നാല്‍ കല്ലിടലില്‍ ഉണ്ടായത് അതിശക്തമായ എതിര്‍പ്പാണ്. സി പി ഐ യുടെ എതിര്‍പ്പാണ് സഹിക്കാന്‍ കഴിയാത്തത്. റവന്യു വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശനമായ നിര്‍ദ്ദേശം മന്ത്രി നല്‍കിയിട്ടുണ്ട്. ജനങ്ങളില്‍ നിന്നും അകറ്റുന്ന ഒരു പ്രവര്‍ത്തനവും നടത്തരുതെന്നാണ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്‍ദ്ദേശാനുസരണമാണ് മന്ത്രി രാജന്‍ പ്രവര്‍ത്തിക്കുന്നത്. സി പി എം പറയുന്നതെല്ലാം വെള്ളം തൊടാതെ വിഴുങ്ങേണ്ട കാര്യമില്ലെന്നാണ് കാനം പറയുന്നത്. തങ്ങളുടെ നേതാവ് പറയുന്നതിന് വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് മന്ത്രി രാജന്‍.
ഇക്കാര്യം മനസിലാക്കിയാണ് കോടിയേരി മന്ത്രിക്കെതിരെ രംഗത്തെത്തിയത്. റവന്യു വകുപ്പല്ല കല്ലിടുന്നതെന്ന് പറഞ്ഞതിലൂടെ തന്റെ ഈര്‍ഷ്യ മന്ത്രി വ്യക്തമാക്കുകയായിരുന്നു. കാനത്തോടുള്ള അസഹ്യതയും സി പി എം സംസ്ഥാന സെക്രട്ടറിയില്‍ നിന്നും വ്യക്തം. ഏതായാലും വന്‍ പ്രതിസന്ധിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.
"
https://www.facebook.com/Malayalivartha