ലോക സമാധാനത്തിന് ബജറ്റിൽ 2 കോടി രൂപ മാറ്റിവെച്ച നാട്ടിൽ, സമാധാനമായി ജീവിക്കാൻ ജനങ്ങൾ നാടുവിടേണ്ട അവസ്ഥയാണ്; ആഭ്യന്തര മന്ത്രിക്കസേരയിൽ ഒരുവടിയെങ്കിലും കുത്തിവെയ്ക്കാൻ ഞങ്ങൾ ഒരുപാട് കാലമായി ആവശ്യപ്പെടുന്നതാണ്; പിണറായി വിജയനെന്ന ഭരണകർത്താവ് സമ്പൂർണ പരാജയം ആണെന്ന് വസ്തുതാപരമായി പറയാൻ മാത്രം, ഓരോ ദിനവും കേരളത്തിലെ പത്രങ്ങൾ ഒരു പേജ് ഒഴിച്ചിടേണ്ട അവസ്ഥയിലേക്ക് എത്തിയിരിക്കുന്നു; വിമർശനവുമായി കെ പി സിസി പ്രസിഡന്റു കെ സുധാകരൻ

ലോക സമാധാനത്തിന് ബജറ്റിൽ 2 കോടി രൂപ മാറ്റിവെച്ച നാട്ടിൽ, സമാധാനമായി ജീവിക്കാൻ ജനങ്ങൾ നാടുവിടേണ്ട അവസ്ഥയാണുള്ളതെന്ന് കെ പി സിസി പ്രസിഡന്റു കെ സുധാകരൻ പറഞ്ഞു. . ആഭ്യന്തര മന്ത്രിക്കസേരയിൽ ഒരുവടിയെങ്കിലും കുത്തിവെയ്ക്കാൻ ഞങ്ങൾ ഒരുപാട് കാലമായി ആവശ്യപ്പെടുന്നതാണെന്നും അദ്ദേഹം വിമർശിച്ചു. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിൽ പറയുന്നത് ഇങ്ങനെ; ലോകസമാധാനത്തിന് ബജറ്റിൽ 2 കോടി രൂപ മാറ്റിവെച്ച നാട്ടിൽ, സമാധാനമായി ജീവിക്കാൻ ജനങ്ങൾ നാടുവിടേണ്ട അവസ്ഥയാണ്.
ആഭ്യന്തര മന്ത്രിക്കസേരയിൽ ഒരുവടിയെങ്കിലും കുത്തിവെയ്ക്കാൻ ഞങ്ങൾ ഒരുപാട് കാലമായി ആവശ്യപ്പെടുന്നതാണ്. പിണറായി വിജയനെന്ന ഭരണകർത്താവ് സമ്പൂർണ പരാജയം ആണെന്ന് വസ്തുതാപരമായി പറയാൻ മാത്രം, ഓരോ ദിനവും കേരളത്തിലെ പത്രങ്ങൾ ഒരു പേജ് ഒഴിച്ചിടേണ്ട അവസ്ഥയിലേക്ക് എത്തിയിരിക്കുന്നു.
എന്തിനാണ് ഇങ്ങനെയൊരു ഭരണം? എന്തിനാണ് ഇങ്ങനെയൊരു മന്ത്രി? മാന്യമായി ജീവിക്കുന്നവരുടെ കിടപ്പാടം പിടിച്ചു പറിക്കാനും, ക്രിമിനലുകളെ അഴിഞ്ഞാടാൻ അനുവദിച്ചു ജനങ്ങളുടെ ജീവിതം ദു:സ്സഹമാക്കാനും മാത്രം കഴിയുന്നൊരു ഭരണം.
പാവപ്പെട്ടവരുടെ നെഞ്ചത്ത് കുത്തുന്ന കെ റയിൽ കുറ്റികൾ, ആഭ്യന്തര മന്ത്രിക്കസേരയിൽ കുത്തി വയ്ക്കാൻ പാർട്ടി സെക്രട്ടറി കോടിയേരി തന്നെ മുൻകൈ എടുക്കണം. അവിടൊരു കല്ലെങ്കിലും ഇരിപ്പുണ്ടെന്ന് ജനങ്ങൾക്ക് തോന്നട്ടെ.
https://www.facebook.com/Malayalivartha