സർക്കാർ ജനങ്ങളെ കബളിപ്പിക്കുകയാണ്.. സിൽവർ ലൈനിൽ സർവേ നടത്തുന്നത് സ്ഥലം ഏറ്റെടുക്കാനാണ്.. കേരളത്തെ ശ്രീലങ്കയാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്! സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത്....

സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത്. സർക്കാർ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. സിൽവർ ലൈനിൽ സർവേ നടത്തുന്നത് സ്ഥലം ഏറ്റെടുക്കാനാണെന്നും വി ഡി സതീശൻ വ്യക്തമാക്കി. കേരളത്തെ ശ്രീലങ്കയാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും സംസ്ഥാനം മുഴുവൻ പദ്ധതിയുടെ ഇരകളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സിൽവർ ലൈൻ പദ്ധതിക്കായി വീടുകൾ തോറും കയറിയിറങ്ങി പ്രചാരണം നടത്തുന്ന ഡിവൈഎഫ്‌ഐ പ്രവർത്തകരെയും സതീശൻ പരിഹസിച്ചു. ഈ പ്രവർത്തകർ കൊട്ടാരം വിദൂഷകൻമാരുടെ റോളിലാണെന്നാണ് സതീശൻ പറഞ്ഞത്. സാമൂഹിക ആഘാത പഠനം പ്രഹസനമാണെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് സിൽവർ ലൈനിൽ മുഴുവൻ കൃത്രിമമാണെന്നും ആരോപിച്ചു. പഠനഫലം എന്തായാലും പദ്ധതി നടപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha