Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള സര്‍ക്കാരിന്റെ സംസ്ഥാന ആര്‍ദ്രകേരളം പുരസ്‌കാരം 2020-21 ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു

30 MARCH 2022 12:37 PM IST
മലയാളി വാര്‍ത്ത

ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച  വെച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള സര്‍ക്കാരിന്റെ സംസ്ഥാന ആര്‍ദ്രകേരളം പുരസ്‌കാരം 2020-21 ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു

ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള സര്‍ക്കാരിന്റെ സംസ്ഥാന ആര്‍ദ്രകേരളം പുരസ്‌കാരം 2020-21 ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു. നവകേരള കര്‍മ്മ പദ്ധതിയുടെ ഭാഗമായുള്ള ആര്‍ദ്രം മിഷന്റെ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തിലാണ് ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അംഗീകാരമായി ആര്‍ദ്രകേരളം പുരസ്‌കാരം നല്‍കുന്നത്.

 

202021 വര്‍ഷം ആരോഗ്യ മേഖലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ 962.55 കോടി രൂപയുടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. ഈ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം ആരോഗ്യ വകുപ്പിന്റെയും മറ്റ് അനുബന്ധ വകുപ്പുകളുടെയും ജനപ്രതിനിധികളുടെയും കൂട്ടായ്മ സാധ്യമാക്കാനും കേരളത്തിന്റെ ആരോഗ്യ രംഗത്ത് വലിയ മാറ്റങ്ങള്‍ വരുത്താനും ഈ നൂതനാശയം കാരണമായിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ സഹായത്തോട് കൂടിയാണ് പുരസ്‌കാരം നല്‍കുന്നതിനായി പരിഗണിക്കാവുന്ന തദ്ദേശ സ്ഥാപനങ്ങളുടെ മുന്‍ഗണനാ പട്ടിക തയ്യാറാക്കുന്നത്. തദ്ദേശ സ്ഥാപനങ്ങള്‍ ആരോഗ്യമേഖലയില്‍ ചെലവഴിച്ച തുക, സാന്ത്വന പരിചരണ പരിപാടികള്‍, കായകല്‍പ്പ, മറ്റ് ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ എന്നിവ പരിഗണിച്ച് മുന്‍ഗണനാ പട്ടിക തയ്യാറാക്കിയാണ് പുരസ്‌കാരത്തിനായി തെരഞ്ഞെടുക്കുന്നത്. ഇതുകൂടാതെ പ്രതിരോധ കുത്തിവെപ്പ്, വാര്‍ഡുതല പ്രവര്‍ത്തനങ്ങള്‍ മറ്റ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, നടപ്പിലാക്കിയ നൂതനമായ ആശയങ്ങള്‍, പൊതുസ്ഥലങ്ങളിലെ മാലിന്യ നിര്‍മാര്‍ജനം തുടങ്ങിയവയും പുരസ്‌കാരത്തിന് വേണ്ടി വിലയിരുത്തുന്ന ഘടകങ്ങളാണ്.



സംസ്ഥാനതല അവാര്‍ഡ് ഒന്നാം സ്ഥാനം

1. ജില്ലാ പഞ്ചായത്ത് കൊല്ലം ജില്ല (10 ലക്ഷം രൂപ)
2. മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ കൊല്ലം ജില്ല (10 ലക്ഷം രൂപ)
3. മുനിസിപ്പാലിറ്റി പിറവം മുനിസിപ്പാലിറ്റി, എറണാകുളം ജില്ല (10 ലക്ഷം രൂപ)
4. ബ്ലോക്ക് പഞ്ചായത്ത് മുല്ലശ്ശേരി, തൃശൂര്‍ ജില്ല (10 ലക്ഷം രൂപ)
5. ഗ്രാമ പഞ്ചായത്ത് നൂല്‍പ്പുഴ, വയനാട് ജില്ല (10 ലക്ഷം രൂപ)

സംസ്ഥാനതല അവാര്‍ഡ് രണ്ടാം സ്ഥാനം

1. ജില്ലാ പഞ്ചായത്ത് ആലപ്പുഴ ജില്ല (5 ലക്ഷം രൂപ)
2. മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തൃശൂര്‍ ജില്ല (5 ലക്ഷം രൂപ)
3. മുനിസിപ്പാലിറ്റി ആന്തൂര്‍, കണ്ണൂര്‍ ജില്ല (5 ലക്ഷം രൂപ)
4. ബ്ലോക്ക് പഞ്ചായത്ത് നീലേശ്വരം, കാസര്‍ഗോഡ് ജില്ല (5 ലക്ഷം രൂപ)
5. ഗ്രാമ പഞ്ചായത്ത് ശ്രീകൃഷ്ണപുരം, പാലക്കാട് ജില്ല (7 ലക്ഷം രൂപ)

സംസ്ഥാനതല അവാര്‍ഡ് മൂന്നാം സ്ഥാനം

1. ജില്ലാ പഞ്ചായത്ത് എറണാകുളം ജില്ല (3 ലക്ഷം രൂപ)
2. മുനിസിപ്പാലിറ്റി കരുനാഗപ്പളളി, കൊല്ലം ജില്ല (3 ലക്ഷം രൂപ)
3. ബ്ലോക്ക് പഞ്ചായത്ത് ആര്യാട്, ആലപ്പുഴ ജില്ല (3 ലക്ഷം രൂപ)
4. ഗ്രാമ പഞ്ചായത്ത് നൊച്ചാട്, കോഴിക്കോട് ജില്ല (6 ലക്ഷം രൂപ)

ജില്ലാതലം ഗ്രാമപഞ്ചായത്ത് അവാര്‍ഡ്

തിരുവനന്തപുരം

ഒന്നാം സ്ഥാനം കളളിക്കാട് (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം മുദാക്കല്‍ (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം പോത്തന്‍കോട് (2 ലക്ഷം രൂപ)

കൊല്ലം

ഒന്നാം സ്ഥാനം പൂതക്കുളം (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം തഴവ (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം തൊടിയൂര്‍ (2 ലക്ഷം രൂപ)


പത്തനംതിട്ട

ഒന്നാം സ്ഥാനം ആനിക്കാട് (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം ഏഴംകുളം (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം കൊടുമണ്‍ (2 ലക്ഷം രൂപ)

ആലപ്പുഴ

ഒന്നാം സ്ഥാനം മാരാരിക്കുളം നോര്‍ത്ത് (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം പത്തിയൂര്‍ (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം ആര്യാട് (2 ലക്ഷം രൂപ)

കോട്ടയം

ഒന്നാം സ്ഥാനം മുത്തോലി (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം നീണ്ടൂര്‍ (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം മറവന്‍തുരുത്ത് (2 ലക്ഷം രൂപ)

ഇടുക്കി

ഒന്നാം സ്ഥാനം ആലക്കോട് (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം മണക്കാട് (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം കാഞ്ചിയാര്‍ (2 ലക്ഷം രൂപ)

എറണാകുളം

ഒന്നാം സ്ഥാനം മണീട് (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം കീഴ്മാട് (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം തിരുവാണിയൂര്‍ (2 ലക്ഷം രൂപ)

ത്യശൂര്‍

ഒന്നാം സ്ഥാനം വേളൂക്കര (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം വരവൂര്‍ (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം പാറളം (2 ലക്ഷം രൂപ)

പാലക്കാട്

ഒന്നാം സ്ഥാനം കൊല്ലങ്കോട് (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം കരിമ്പ (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം കിഴക്കന്‍ഞ്ചേരി (2 ലക്ഷം രൂപ)

മലപ്പുറം

ഒന്നാം സ്ഥാനം പുലാമന്തോള്‍ (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം ചാലിയാര്‍ (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം കരുളായി (2 ലക്ഷം രൂപ)

കോഴിക്കോട്

ഒന്നാം സ്ഥാനം മൂടാടി (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം കാരശ്ശേരി (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം പുറമേരി (2 ലക്ഷം രൂപ)

വയനാട്

ഒന്നാം സ്ഥാനം ഇടവക (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം മുട്ടില്‍ (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം അമ്പലവയല്‍ (2 ലക്ഷം രൂപ)

കണ്ണൂര്‍

ഒന്നാം സ്ഥാനം കുഞ്ഞിമംഗലം (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം തില്ലങ്കേരി (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം കണ്ണപുരം (2 ലക്ഷം രൂപ)

കാസര്‍ഗോഡ്

ഒന്നാം സ്ഥാനം കിനാന്നൂര്‍ കരിന്തളം (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം കയ്യൂര്‍ ചീമേനി (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം ഈസ്റ്റ് എളേരി (2 ലക്ഷം രൂപ)

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (25 minutes ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (1 hour ago)

മദ്യപിച്ച് വാഹനമോടിച്ച പ്രമുഖ യൂട്യൂബര്‍ക്കെതിരെ കേസ്  (1 hour ago)

ഇന്ത്യ--ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു  (2 hours ago)

ജോർജ് സാറും അഞ്ച് ചെറുപ്പക്കാരും; ലോ ആൻഡ് ഓർഡറിന് പുതിയ ലുക്ക് റിലീസ് ജൂലൈ 24-ന്  (2 hours ago)

വിജയ്‍ക്ക് വൻ തിരിച്ചടി  (2 hours ago)

വയോധികനെ ആക്രമിച്ച് പെന്‍ഷന്‍ പണം കവര്‍ന്ന പ്രതി പിടിയില്‍  (2 hours ago)

3 മീറ്റർ വരെ ഉയർന്ന തിരമാലയ്‌ക്ക് സാധ്യത;  (2 hours ago)

Operation toofan കൊടുംങ്കാറ്റായി തൂഫാന്‍ സിനിമ സെറ്റിലേക്ക്..  (2 hours ago)

Siya Goyal polygraph Test കേതനെ തള്ളിയിട്ടത് ആര്?  (2 hours ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (2 hours ago)

Candilazo-Phenomenon വെനസ്വേലയിൽ ഭീതിയോടെ ജനങ്ങൾ,  (2 hours ago)

യുജിസി നെറ്റ് സോഷ്യോളജി പരീക്ഷയില്‍ ഗുരുതര പാകപ്പിഴയെന്ന് റിപ്പോര്‍ട്ട്  (2 hours ago)

Daycare സി സി ടി വി ദൃശ്യങ്ങൾ പുറത്ത്  (3 hours ago)

Rajkot-murder- സ്ത്രീവേഷം ധരിച്ച് മൂന്ന് വര്‍ഷത്തോളം ഒരുമിച്ച് ജീവിച്ചു  (3 hours ago)

Malayali Vartha Recommends