'ഒന്നുകിൽ ക്രൈംബ്രാഞ്ചിന് ബാലചന്ദ്രകുമാർ തുണ അല്ലെങ്കിൽ ബാലചന്ദ്രകുമാറിന് ക്രൈംബ്രാഞ്ച് തുണ. രണ്ടുംകൂടി ആയാൽ എങ്ങനെ ശരിയാവും? ശരിയാവുമോ? നിങ്ങൾ പറയ്യ്..... ദിലീപിനെതിരെ പരാതി കൊടുത്ത, അതിന് മുൻപ് നമ്മളാരും തന്നെ കേട്ടിട്ടില്ലാത്ത സംവിധായകൻ ബാലചന്ദ്രകുമാറിന്റെ കാര്യമാ ഞാനീ പറയുന്നത്...' സംഗീതാ ലക്ഷ്മണ കുറിക്കുന്നു
നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ ദിലീപിനെ പിന്തുണച്ച് പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടിയയാളാണ് അഭിഭാഷികയായ സംഗീത ലക്ഷ്മണ. ഇപ്പോഴിതാ മറ്റൊരു പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ഒന്നുകില്‍ ക്രൈംബ്രാഞ്ചിന് ബാലചന്ദ്രകുമാര്‍ തുണ അല്ലെങ്കില്‍ ബാലചന്ദ്രകുമാറിന് ക്രൈംബ്രാഞ്ച് തുണ.ഒന്നുകിൽ ക്രൈംബ്രാഞ്ചിന് ബാലചന്ദ്രകുമാർ തുണ അല്ലെങ്കിൽ ബാലചന്ദ്രകുമാറിന് ക്രൈംബ്രാഞ്ച് തുണ. രണ്ടുംകൂടി ആയാൽ എങ്ങനെ ശരിയാവും? ശരിയാവുമോ? നിങ്ങൾ പറയ്യ്..... എന്ന് കുറിക്കുകയാണ് സംഗീതാ ലക്ഷ്മണ.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
ഒന്നുകിൽ ക്രൈംബ്രാഞ്ചിന് ബാലചന്ദ്രകുമാർ തുണ അല്ലെങ്കിൽ ബാലചന്ദ്രകുമാറിന് ക്രൈംബ്രാഞ്ച് തുണ. രണ്ടുംകൂടി ആയാൽ എങ്ങനെ ശരിയാവും? ശരിയാവുമോ? നിങ്ങൾ പറയ്യ്..... ദിലീപിനെതിരെ പരാതി കൊടുത്ത, അതിന് മുൻപ് നമ്മളാരും തന്നെ കേട്ടിട്ടില്ലാത്ത സംവിധായകൻ ബാലചന്ദ്രകുമാറിന്റെ കാര്യമാ ഞാനീ പറയുന്നത്.
കേരളാ ഹൈക്കോടതിയുടെ website പ്രകാരം, ഈ ബാലചന്ദ്രകുമാർ ഇപ്പോൾ Crime No. 83/2022 of Elamakkara Police Station എന്നൊരു റേപ്പ്കേസിൽ പ്രതിയാണ്. കേസിൽ അറസ്റ്റ് ചെയ്യപ്പെടും എന്ന് ഭയന്ന് ബാലചന്ദ്രകുമാർ സമർപ്പിച്ച Bail Application 1425/ 2022 എന്ന ജാമ്യപേക്ഷ ഹൈക്കോടതി അനുവദിച്ചിട്ടില്ല, പ്രതിക്ക് അനുകൂലമായി ഇടക്കാലഉത്തരവും നൽകിയിട്ടില്ല.
പ്രഥമദൃഷ്ട്യാ കേസ് നിലനിൽക്കും എന്ന സാഹചര്യങ്ങളിലാണ് പലപ്പോഴും ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇടക്കാല ഉത്തരവ് നൽകാതിരിക്കുക. ബാലചന്ദ്രകുമാർ പ്രതിയായ ആ റേപ്പ് കേസിലെ ഇരയുടെ രഹസ്യമൊഴി ഒരു മജിസ്ട്രേറ്റ് കോടതി രേഖപ്പെടുത്തിയിട്ടുമുണ്ട്. അങ്ങനെയുള്ള ഒരു കേസിൽ അറസ്റ്റ് ഭയന്ന് ഒളിവിൽ കഴിയുന്ന ഒരു പ്രതിയാണ് ബാലചന്ദ്രകുമാർ എന്നിരിക്കെ, മാധ്യമ വാർത്തകൾ ശരിയെങ്കിൽ അവൻ എങ്ങനെയാണ് ഇന്ന് കൊച്ചി ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിയത്? എന്നാൽ പിന്നെ എന്തിനായിരുന്നു ഹൈക്കോടതിയിൽ അവൻ ജാമ്യാപേക്ഷ സമർപ്പിച്ചത്? ഹൈക്കോടതി എന്തിനാണ് സമയം ചിലവഴിച്ച് ആ ജാമ്യപേക്ഷ പരിഗണിക്കുന്നത് ?
അതോ ദിലീപിനെയും ബാലചന്ദ്രകുമാറിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നു എന്ന ഇന്നത്തെ മാധ്യമവാർത്ത ശരിയല്ലേ? ദിലീപ് ഉൾപ്പെട്ട കേസുകൾ സംബന്ധിച്ച് മുഖ്യധാരാ മാധ്യമങ്ങൾ പടച്ചുവിടുന്ന മറ്റ് പല വാർത്തകൾ പോലെ വളച്ചൊടിച്ചതും മൂടിവെച്ചതും ഏച്ചു വെച്ചതും ഊതി പെരുപ്പിച്ചതുമായ മറ്റൊരെണ്ണം മാത്രമോ ഇതും? ഇപ്പറഞ്ഞ മാധ്യമവാർത്ത ശരിയെങ്കിൽ ഹൈക്കോടതിയുടെ പരിഗണയിലുള്ള, ബാലചന്ദ്രകുമാർ സമർപ്പിച്ച ജാമ്യാപേക്ഷയെ കുറിച്ച് എന്തേ വാർത്തയിൽ പരാമർശമില്ല? ങേ?
# ഇതൊക്കെ ചോദിക്കാനും പറയാനും കൊലയാളി ലക്ഷ്മണയുടെ മകളും മികവിൽ മികച്ച ലോകൈക ഫ്രോഡും മൂന്ന് കെട്ടിയതുമായ സുരേഷ് കുമാറിൻ്റെ ആദ്യ ഭാര്യയും സ്വന്തം മക്കൾക്ക് ശൂർപ്പണകയുമായ സംഗീതാ ലക്ഷ്മണ മാത്രമേ ഉള്ളു എന്നത് കഷ്ടമല്ലേ? കേരളനാടിന് കഷ്ടമല്ലേ? നാട്ടിലെ നീതിന്യായസംവിധാനത്തിന് കഷ്ടമല്ലേ?? അല്ലേ, പറയൂ മാലോകരെ പറയൂ?
https://www.facebook.com/Malayalivartha

























