ആരുടെയോ പ്രണയത്തിന്റെ ലൈൻ വലിയുന്ന പോലെ എനിക്ക് തോന്നിയോ എന്നൊരു ഡൌട്ട് ഡൌട്ട് ആണേ; അവരിരുന്നു വലിക്കട്ടെ;ജാസ്മിൻ ഭാഷ ഒരൽപ്പം ശ്രദ്ധിച്ചാൽ കൊള്ളാമെന്നു തോന്നുന്നു; ലാലേട്ടൻ അത് സംസാരിക്കും എന്ന് പ്രതീക്ഷിക്കുന്നു; ലക്ഷ്മി ചേച്ചിയാണ് സാധനങ്ങൾ തിരഞ്ഞെടുക്കുന്നത് വേറെ ആരെകൊണ്ടും പറയാൻ സമ്മതിക്കുന്നില്ല; സകലരുടെയും കുരു പൊട്ടിക്കൊണ്ടിരിക്കുന്നു; കണ്ടിരുന്ന എന്റെ കുരുവും പൊട്ടുന്നുണ്ടായിരുന്നു ചേച്ചി; എല്ലാവർക്കും തിരഞ്ഞെടുക്കാനുള്ള അവകാശം ഇല്ലേ; നടി അശ്വതിയുടെ ബിഗ്‌ബോസ് റിവ്യൂ

പ്രേക്ഷകർ കാത്തിരുന്ന ബിഗ്‌ബോസ് തുടങ്ങിയിരിക്കുകയാണ്. 17 മത്സരാർത്ഥികൾ വീട്ടിനുള്ളിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ബിഗ്‌ബോസ് തുടങ്ങാൻ കാത്തിരുന്നത് പോലെ തന്നെ പലരും കാത്തിരുന്നത് നടി അശ്വതിയുടെ ബിഗ്‌ബോസ് റിവ്യൂവാണ്. നടി അശ്വതി കഴിഞ്ഞ ദിവസത്തെ ബിഗ്‌ബോസിനെ കുറിച്ച് പങ്കു വച്ച കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ; 4ആം ദിനം.
എല്ലുള്ളേരി എല്ലുള്ളേരി" ആരുടെ ഒക്കെ എല്ലൂരാനാണോ എന്തോ. ബിഗ്‌ബോസ് വീക്കിലി ടാസ്ക് വിജയകരമായി പൂർത്തിയാക്കി,3400 പോയിന്റ് കിട്ടേണ്ടതിനു പല പല നിയമങ്ങൾ ലംഘിച്ചതിനു ( ഉറക്കം, ക്യാപ്റ്റനെ അനുസരിക്കാതിരിക്കൽ, ക്യാപ്റ്റൻറെ മുറിയിൽ അനുവാദം ഇല്ലാതെ പ്രവേശിച്ചതിനു) എല്ലാം ചേർത്ത് പോയ്ന്റ്സ് കുറച്ചു 2550 പോയിന്റ്നുള്ള ബഡ്ജറ്റ് കിട്ടുകയു .
ക്യാപ്റ്റൻ റൂമിൽ അനുവാദമില്ലാതെ കയറിയത്തിന് 500 പോയിന്റ് കുറച്ചതു കൊണ്ടു അതാരാണ് ചെയ്തത് എന്ന് തുറന്നു പറയാൻ ക്യാപ്റ്റൻ പറഞ്ഞു. അത് നമ്മടെ ഡോ. മച്ചാൻ ആയിരുന്നു. തെറ്റ് ഏറ്റുപറഞ്ഞു. ഗെയിംന്റെ സമയത്തു അത് തുറന്നു പറഞ്ഞില്ല എന്ന പേരിൽ തർക്കം ആയി. ജാസ്മിനും ഡോ മച്ചാനും തമ്മിൽ. അശ്വിൻ വളരെ നന്നായി അത് മാനേജ് ചെയ്തു തീർക്കാൻ ശ്രമിച്ചെങ്കിലും വീണ്ടും ജാസ്മിൻ 500 പോയിന്റ് പോയതിനു ഡോ.മച്ചാനെ കുറ്റപ്പെടുത്തി സംസാരിച്ചു.
ലക്ഷ്മി ചേച്ചി അതിനെ പിൻതാങ്ങി. ഇതൊക്കെ ഗെയിമിന്റെ ഭാഗത്തിലെ സ്ട്രടെജി അല്ലെ?? പോയിന്റ് കളയാൻ മനപ്പൂർവം ചെയ്യില്ലല്ലോ .ഇവിടെ നടക്കുന്ന പ്രശ്നം എന്നെ ബാധിക്കുന്നതല്ല എന്നപോലെ റോൺസൺ ചേട്ടൻ ഒരു മൂലക്കിരുന്നു ഫുഡ് കഴിച്ചോണ്ടിരിക്കുന്നത് കാണിച്ചത് കോമഡി ആയിരുന്നു . ജാസ്മിൻ വിടുന്ന ലക്ഷണമില്ല . അടുത്തത് അശ്വിനും നിമിഷയും തമ്മിൽ, സംസാരിക്കാൻ സമയം കൊടുത്തില്ല എന്ന് പറഞ്ഞ് .
നിമിഷക്ക് സമയം കൊടുത്തു.500 പോയ്ന്റ്സ് പോയതാണ് നിമിഷയുടെയും വിഷയം. ജാസ്മിൻ ഭാഷ ഒരൽപ്പം ശ്രദ്ധിച്ചാൽ കൊള്ളാമെന്നു തോന്നുന്നു . ലാലേട്ടൻ അത് സംസാരിക്കും എന്ന് പ്രതീക്ഷിക്കുന്നു. ഇന്ന്ഡോ മച്ചാൻ ഫുൾ കുരിശിൽ ആയിരുന്നു. ലക്ഷ്വറി ബഡ്ജറ്റ് ആയേഗാ!! ഇത് പ്രശ്നമാകും . ലക്ഷ്മി ചേച്ചിയാണ് സാധനങ്ങൾ തിരഞ്ഞെടുക്കുന്നത് വേറെ ആരെ കൊണ്ടും പറയാൻ സമ്മതിക്കുന്നില്ല. "മിണ്ടാതിരി.. മിണ്ടാതിരി" സകലരുടെയും കുരു പൊട്ടിക്കൊണ്ടിരിക്കുന്നു .
കണ്ടിരുന്ന എന്റെ കുരുവും പൊട്ടുന്നുണ്ടായിരുന്നു ചേച്ചി . എല്ലാവർക്കും തിരഞ്ഞെടുക്കാനുള്ള അവകാശം ഇല്ലേ . എന്തോ പ്രതീക്ഷിച്ച പോലൊന്നും നടന്നില്ല. ഇടയ്ക്ക് ഡെയ്സി റോൺസൺ ചേട്ടനോട് പിണക്കം മാറ്റാൻ ചെന്നു സംസാരിച്ചു. പക്ഷെ റോൺസൺ ചേട്ടൻ വല്യ മൈൻഡ് കാണിച്ചില്ല. ലക്ഷ്മിച്ചേച്ചിക്ക് വയ്യാതെ ആയി!! nothing to worry .പക്ഷെ സ്വരം പോയി . പേടിക്കാനൊന്നുമില്ല കിച്ചൻ ഡ്യൂട്ടിയിൽ മറ്റാരും തല ഇടരുത് എന്ന ഡിസ്കഷൻ ആയിരുന്നു പിന്നേ .
ഉറക്കം തൂങ്ങാൻ പോയ എന്നെ ഉണർത്തിയത് ഡെയ്സിയും ബ്ലെസ്ലിയും ആയിരുന്നു. ജാസ്മിന്റെ രാവിലത്തെ "മറ്റേടത്തെ പരിപാടിക്ക്" ശേഷം ഡെയ്സിയുടെ "എടി എന്ന് നിന്റെ വീട്ടി പോയി അമ്മയേം പെങ്ങളേം വിളിയെടാ". ബ്ലെസ്ലിയുടെ വക "പട്ടികൾ കുരക്കും" ഹമ്മേ ബ്ലെസ്ലിക്കു എന്തോ തെറ്റിദ്ധരണയുടെ പുറത്തു ഉണ്ടായ തർക്കം ആയിരുന്നു . ഡോ .മച്ചാനും ക്യാപ്റ്റൻ അശ്വിനും ചേർന്ന് പിടിച്ചു മാറ്റിയത്കൊണ്ട് കൂടുതൽ ഒന്നും കിട്ടിയില്ല .
അടുത്തത് മോശം പ്രകടനത്തിന് ജയിലിൽ പോകാൻ 2 പേരെ തിരഞ്ഞെടുക്കുക.ടാസ്ക് തീരുമ്പോൾ വീട്ടിനു അകത്തുണ്ടാരുന്നവർ, പുറത്തുണ്ടായിരുന്നവരിൽ നിന്നു 2 പേരെ തിരഞ്ഞെടുക്കണം. സാധാരണ മുന്നത്തെ സീസണിൽ പേർസണൽ ഗ്രഡ്ജ് കാണിച്ചു ജയിലിൽ കയറ്റാൻ ആണ് ശ്രമിക്കുന്നത് കണ്ടിട്ടുള്ളത്. പക്ഷേ എല്ലാവരും ഗെയിംന്റെ ബേസിൽ തന്നേ മോശം പ്രകടനത്തിന് ബ്ലെസ്ലിയെയും അശ്വിനെയും തിരഞ്ഞെടുത്തു.
ക്യാപ്റ്റൻ തന്നേ ജയിലിൽ ആയതിനാൽ നവീൻ ചേട്ടനെ തല്ക്കാല ക്യാപ്റ്റൻ ആയി നിയമിച്ചു. അങ്ങനെ അശ്വിനും ബ്ലെസ്ലിയും ജയിലിലേക്ക്!!! ബിബി പ്ലസ്സിൽ ആരുടെയോ പ്രണയത്തിന്റെ ലൈൻ വലിയുന്ന പോലെ എനിക്ക് തോന്നിയോ.. ന്നൊരു ഡൌട്ട്. ഡൌട്ട് ആണേ .അവരിരുന്നു വലിക്കട്ടെ. എനിക്ക് അടുക്കളയിൽ അൽപ്പം പണി ബാക്കി കിടക്കുന്നു.. ഞാൻ പോട്ടെ ബൈ.... ശുഭരാത്രി.
https://www.facebook.com/Malayalivartha