മുഖ്യമന്ത്രി പിണറായി വിജയനെ പരസ്യമായി തളളി സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി.... രാജ്യത്ത് ബിജെപി വിരുദ്ധ ചേരിയിലെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രി തമിഴ്നാട്ടിലെ എംകെ സ്റ്റാലിനാണെന്ന് പരസ്യ പ്രസ്താവന നടത്തിയാണ് യച്ചൂരി പിണറായിയെ തള്ളിയത്

മുഖ്യമന്ത്രി പിണറായി വിജയനെ പരസ്യമായി തളളി സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. രാജ്യത്ത് ബിജെപി വിരുദ്ധ ചേരിയിലെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രി തമിഴ്നാട്ടിലെ എംകെ സ്റ്റാലിനാണെന്ന് പരസ്യ പ്രസ്താവന നടത്തിയാണ് യച്ചൂരി പിണറായിയെ തള്ളിയത്.
സിതാറാം യെച്ചൂരിയുടെ പ്രസ്താവന കേട്ട് പിണറായി വിജയന്റെ കണ്ണു തള്ളി. എന്നാല്‍ ഇതു കൊണ്ട് നിര്‍ത്താന്‍ യച്ചൂരി തയ്യാറായില്ല.
ബിജെപിക്ക് എതിരായ പ്രതിപക്ഷ നിരയിലെ കരുത്തനായ നേതാവാണ് സ്റ്റാലിന്‍. അദ്ദേഹം മുന്‍കൈയ്യെടുത്ത് ബിജെപി ഇതര മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു ചേര്‍ക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.
മധുരയില്‍ നടക്കുന്ന സിപിഎം തമിഴ്‌നാട് സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു യെച്ചൂരി. ബി ജെ പിക്ക് എതിരായ തമിഴ്‌നാടിന്റെ പ്രതിരോധം രാജ്യത്തിന് മാതൃകയാണ്. കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ വര്‍ഗീയ കോര്‍പ്പറേറ്റ് പ്രീണന നയങ്ങള്‍ക്കെതിരെ മതേതര ജനാധിപത്യ കക്ഷികളെല്ലാം ഒന്നിക്കണം. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബദല്‍ നേതാവ് പ്രതിപക്ഷ നിരയില്‍ നിന്ന് ഉയര്‍ന്നു വരുമെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.
മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയാകുമെന്നും അദ്ദേഹം നീണ്ട പത്ത് വര്‍ഷം രാജ്യം ഭരിക്കുമെന്നും ആരും കരുതിയതല്ല. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ അടല്‍ ബിഹാരി വാജ്‌പേജി പുറത്താവുകയും മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയാവുകയും ചെയ്തു. മോദി സര്‍ക്കാരും പരാജയപ്പെടുമെന്നും ഒരു മത്വതര ജനാധിപത്യ സര്‍ക്കാര്‍ രാജ്യം ഭരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ദിരാഗാന്ധി 1977 ല്‍ പരാജയപ്പെട്ട ശേഷം രാജ്യത്ത് അധികാരത്തിലേറിയ എല്ലാ മുന്നണിയും തെരഞ്ഞെടുപ്പിന് ശേഷം രൂപം കൊണ്ടവയാണ്. 2024 പുതിയ രാഷ്ട്രീയ മുന്നേറ്റം രാജ്യത്ത് ഉദയം കൊള്ളുമെന്നും അതിലൂടെ മോദിയുടെയും ആര്‍എസ്എസിന്റെയും ഭരണത്തിന് അവസാനമാകുമെന്നും യെച്ചൂരി പറഞ്ഞു.
ഡിഎംകെ തമിഴ്‌നാട്ടില്‍ എഐഎഡിഎംകെയെയും ബിജെപിയെയും പരാജയപ്പെടുത്തിയത് പോലെ യുപിയില്‍ സമാജ്വാദി പാര്‍ട്ടിയും ബിഹാറില്‍ ആര്‍ജെഡിയും ബിജെപിയെ പരാജയപ്പെടുത്തുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
2024 ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായാല്‍ തരക്കേടില്ലെന്ന ചിന്തയിലുള്ള പിണറായി വിജയന്റെ മോഹങ്ങളുടെ കടയ്ക്കലാണ് യച്ചൂരി കത്തിവച്ചത്. ബിജെപി ഇതര മുഖ്യമന്ത്രിമാരില്‍ താനാണ് കേമന്‍ എന്നാണ് പിണറായി വിശ്വസിക്കുന്നത്. തന്റെ കേമത്തം പ്രകടിപ്പിക്കാനുള്ള ഒരവസരവും അദ്ദേഹം പാഴാക്കാറില്ല.
ഒരേ സമയം മോദിയുമായി ചങ്ങാത്തം സ്ഥാപിക്കുകയും അതേസമയം മോദിയെ വെട്ടുകയും ചെയ്യുന്ന ഒരു പ്രത്യേക നയചാതുര്യം പിണറായിക്കുണ്ട്. പിണറായിയുടെ ജീവിതം ഒരു വലിയ പാഠമാണ്. പ്രതിസന്ധികളില്‍ നിന്ന് നീന്തിക്കയറി വന്ന അദ്ദേഹത്തിന് ആരെയും ഭയമില്ല. ലാവ്‌ലിന്‍ കേസില്‍ താന്‍ അനുഭവിച്ചതിനൊക്കെ പകരം വീട്ടുകയാണ് പിണറായി ഇപ്പോള്‍.
യച്ചൂരി പണ്ടും പിണറായിക്ക് എതിരായിരുന്നു. വിഎസ്.മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹവുമായി ഏറ്റവും അടുപ്പം സൂക്ഷിച്ചയാളാണ് യച്ചൂരി. വിഎസ് രോഗബാധിതനാ യില്ലായിരുന്നെങ്കില്‍ യച്ചൂരി അദ്ദേഹത്തിനൊപ്പം നില്‍ക്കുമായിരുന്നു. ഇത് പിണറായിക്കറിയാം. അതു കൊണ്ടാണ് യച്ചൂരിയുടെ എം.പി.മോഹം പിണറായി തട്ടി തെറിപ്പിച്ചത്. കോണ്‍ഗ്രസുമായി അടുപ്പം സൂക്ഷിക്കുന്ന യച്ചൂരിയെ അതിന്റെ പേരില്‍ വിമര്‍ശിക്കാന്‍ എന്നും പിണറായി തയ്യാറായിട്ടുണ്ട്.
പിണറായിയെ വെട്ടാന്‍ യച്ചൂരി പണ്ടേ തീരുമാനിച്ചതാണ്. അതു കൊണ്ടാണ് സ്റ്റാലിനെ അദ്ദേഹം ഉയര്‍ത്തി കൊണ്ടുവരുന്നത്. 2024 ല്‍ ഇടതുസഖ്യം അധികാരത്തിലെത്തുമെന്ന ജോസ് കെ മാണിയുടെയും മന്ത്രി വി.അബ്ദു റഹ്മാന്റെയും പ്രസ്താവനകളെ യച്ചൂരി എതിര്‍ത്തിരുന്നു. അതേ യച്ചൂരിയാണ് ഇപ്പോള്‍ സ്റ്റാലിന് വേണ്ടി രംഗത്തെത്തിയിരിക്കുന്നത്.യച്ചൂരിക്ക് എന്തോ വരാനിരിക്കുന്നു എന്ന് പറഞ്ഞാല്‍ മതിയല്ലോ.
https://www.facebook.com/Malayalivartha