സ്വന്തം ഭാര്യയുടെ അസുഖത്തെ കളിയാക്കിയവന്റെ ചെപ്പകുറ്റിക്ക് അയാൾ ഒന്നു കൊടുത്തു; എന്നിട്ടും അയാൾ ചെയ്തുപോയ തെറ്റ് മനസ്സിലാക്കി ലോകത്തെ മുഴുവൻ സാക്ഷി നിർത്തി എല്ലാവരോടും മാപ്പു പറഞ്ഞു; പക്ഷെ ഇപ്പോഴും ആ അസുഖ ബാധിതയായ സ്ത്രീയെ കളിയാക്കിയവൻ ഒരു മാപ്പും ലോകത്തോട് പറഞ്ഞിട്ടില്ല; സംഘാടകരായ അക്കാദമിക്ക് ഇപ്പോഴും വിൽസ്മിത്തിനോടുള്ള ചൊറിച്ചിൽ മാറിയിട്ടില്ല; അവരിപ്പോഴും ആ സ്ത്രീയെ ബോഡിഷെയ്മിംങ്ങ് നടത്തിയ ആ പൊട്ടന്റെ കൂടെയാണ്; പൊട്ടിത്തെറിച്ച് നടൻ ഹരീഷ് പേരടി

സ്വന്തം ഭാര്യയുടെ അസുഖത്തെ കളിയാക്കിയവന്റെ ചെപ്പകുറ്റിക്ക് അടിച്ച നടൻ വിൽ സ്മിത്തിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരുമുണ്ട്. ഇപ്പോൾ ഇതാ ഈ വിഷയത്തിൽ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടൻ ഹരീഷ് പേരടി. ഇപ്പോഴും ആ അസുഖ ബാധിതയായ സ്ത്രിയെ കളിയാക്കിയവൻ ഒരു മാപ്പും ഒരു കോപ്പും ലോകത്തോട് പറഞ്ഞിട്ടില്ല എന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.
നടന്റെ വാക്കുകൾ ഇങ്ങനെ; സ്വന്തം ഭാര്യയുടെ അസുഖത്തെ കളിയാക്കിയവന്റെ ചെപ്പകുറ്റിക്ക് അയാൾ ഒന്നു കൊടുത്തു...എന്നിട്ടും അയാൾ ചെയ്തുപോയ തെറ്റ് മനസ്സിലാക്കി ലോകത്തെ മുഴുവൻ സാക്ഷിനിർത്തി എല്ലാവരോടും മാപ്പു പറഞ്ഞു...പക്ഷെ ഇപ്പോഴും ആ അസുഖ ബാധിതയായ സ്ത്രീയെ കളിയാക്കിയവൻ ഒരു മാപ്പും ഒരു കോപ്പും ലോകത്തോട് പറഞ്ഞിട്ടില്ല...
എന്നിട്ടും സംഘാടകരായ അക്കാദമിക്ക് ഇപ്പോഴും വിൽസ്മിത്തിനോടുള്ള ചൊറിച്ചിൽ മാറിയിട്ടില്ല...അവരിപ്പോഴും ആ സ്ത്രീയെ ബോഡിഷെയ്മിംങ്ങ് നടത്തിയ ആ പൊട്ടന്റെ കൂടെയാണ്...ലോകത്തിൽ എത്ര യുദ്ധങ്ങൾ നടന്നാലും എത്ര നിരായുധരായ മനുഷ്യർ കൊല്ലപ്പെട്ടാലും ഒരു അക്ഷരവും മിണ്ടാത്തവർ വിൽസ്മിത്തിനെതിരെ പുതിയ നടപടികൾക്കായി യോഗം ചേരാൻ പോവുകയാണ്...
അതുകൊണ്ട് പ്രിയപ്പെട്ട വിൽസ്മിത്ത് ലോകത്തെ മുഴുവൻ സാക്ഷിയാക്കി നിങ്ങൾക്ക് കിട്ടിയ ആ ഓസ്കാർ എന്ന മനുഷ്യവിരുദ്ധരുടെ അവാർഡുകൂടി നിങ്ങൾ കടലിലേക്ക് വലിച്ചെറിയണം...അത് ഈ ലോകത്തിന് നൽകുന്നത് മനുഷ്യത്വത്തിന്റെ വലിയ സന്ദേശമായിരിക്കും...
https://www.facebook.com/Malayalivartha