വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍... പുന്നപ്രയില്‍ നിന്ന് കാണാതായ വീട്ടമ്മയുടെ മൃതദേഹം ഇന്ന് രാവിലെ ആളൊഴിഞ്ഞ പുരയിടത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി, പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍... പുന്നപ്രയില്‍ നിന്ന് കാണാതായ വീട്ടമ്മയുടെ മൃതദേഹം ഇന്ന് രാവിലെ ആളൊഴിഞ്ഞ പുരയിടത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി, പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി
വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍... പുന്നപ്രയില്‍ നിന്ന് കാണാതായ വീട്ടമ്മയുടെ മൃതദേഹം ഇന്ന് രാവിലെ ആളൊഴിഞ്ഞ പുരയിടത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി, പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
പുന്നപ്ര വടക്ക് പഞ്ചായത്ത് ഒന്നാം വാര്‍ഡ് പറവുര്‍ ആയിരം തൈ വളപ്പില്‍ ജോസുകുട്ടിയുടെ ഭാര്യ ജെസി ജോസ് (50) ആണ് മരിച്ചത്. ബുധനാഴ്ച മുതല്‍ ഇവരെ കാണാത്തതിനെ തുടര്‍ന്ന് അന്വേഷണം നടക്കുന്നതിനിടെ വെള്ളിയാഴ്ച രാവിലെ ആസ്പിന്‍വാളിന് സമീപത്തായി മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍കണ്ടെത്തുകയായിരുന്നു.
രണ്ടു ദിവസമായി ജെസിയെ കാണാനില്ലെന്ന് കാണിച്ച് പുന്നപ്ര പൊലീസില്‍ ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
പ്രാഥമികമായി മരണത്തില്‍ ദുരൂഹതയുണ്ട് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോയി.
മരണം ആത്മഹത്യയാണോ എന്നതടക്കമുള്ള കാര്യങ്ങള്‍ പോസ്റ്റ്മോര്‍ട്ടം അടക്കമുള്ള വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമേ പറയാന്‍ കഴിയുകയുള്ളൂവെന്ന് പോലീസ്.
ആളൊഴിഞ്ഞ പുരയിടത്തില്‍ മൃതദേഹം എങ്ങനെയെത്തി എന്നതടക്കമുള്ള കാര്യങ്ങളില്‍ പൊലീസിന് സംശയമേറെയുള്ളതിനാല്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്.
അതേസമയം കോട്ടയത്ത് കാണാതായ യുവാവിനെ പാറമടക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മലകുന്നം ചാമക്കുളം വാഴപ്പറമ്പില്‍ സദാനന്ദന്റെ മകന്‍ വി.എസ്. അജിനെ(കണ്ണന്‍- 24)യാണ് ഇന്നലെ രാവിലെ പള്ളിക്കത്തോട് കണിപറമ്പിനു സമീപത്തായി പാറമടക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
തിങ്കളാഴ്ച വൈകുന്നേരമാണ് അജിനെ കാണാതായത്. ബന്ധുക്കളുടെ വീട്ടിലോ സുഹൃത്തുക്കളുടെ വീട്ടിലോ പോയതാകുമെന്നാണ് വീട്ടുകാര്‍ ആദ്യം കരുതിയത്.
എന്നാല്‍ പിന്നെ യുവാവിനെ കുറിച്ച് വിവരമൊന്നും ലഭിക്കാതിരുന്നതിനെ തുടര്‍ന്ന്, ബുധനാഴ്ച്ച രാത്രി ബന്ധുക്കള്‍ ചിങ്ങവനം പോലീസില്‍ പരാതി നല്‍കിരുന്നു. രണ്ടു ദിവസവമായി പാറമടയ്ക്കു സമീപത്തായി സ്‌കൂട്ടര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
ഇന്നലെ രാവിലെ വിവരം പഞ്ചായത്ത് മെമ്പറെയും പള്ളിക്കത്തോട് പോലീസിലും അറിയിച്ചു. പോലീസ് നടത്തിയ പരിശോധനയിലാണു പാറമടയില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്.
https://www.facebook.com/Malayalivartha