Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു


ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം


  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതിയുടെ റഫറൻസ് സഭ ഏകകണ്ഠമായി അംഗീകരിക്കും


മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..

ഇവിടിരുന്ന് മദ്യപിച്ചാൽ പൊലീസ് പിടിക്കുമോ ? കോട്ടയം പാലായിൽ ആറ്റിറമ്പിലിരുന്ന് മദ്യപിക്കാൻ യുവാക്കൾ 'അനുവാദം ചോദിച്ചത്' സി.ഐയോട്; പോലീസെന്ന് അറിഞ്ഞതോടെ സംഭവിച്ചത്! സംഭവം ഇങ്ങനെ

01 APRIL 2022 02:17 PM IST
മലയാളി വാര്‍ത്ത

ഇവിടിരുന്ന് ബിയറടിച്ചാൽ പൊലീസ് പിടിക്കുമോ..? പാലായിലെ ആറ്റിറമ്പിലിരുന്ന് മദ്യപിക്കുന്നതിനായി ബിയർ കുപ്പിയുമായി എത്തിയ യുവാക്കളാണ് അടിക്കാൻ അനുവാദം സി.ഐയോട് ചോദിച്ചത്. മദ്യപിക്കാൻ അനുവാദം ചോദിച്ചത് സി.ഐയോടാണ് എന്നു മനസിലാക്കിയപ്പോഴേയ്ക്കും രണ്ടു പേരും ജീപ്പിനുള്ളിൽ കയറി പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നു.

മദ്യത്തിനും മയക്കുമരുന്നിനും എതിരായ പരിശോധനയ്ക്കായി മഫ്തിയിൽ എത്തിയ സി.ഐ അടക്കമുള്ള പൊലീസ് സംഘത്തിന്റെ മുന്നിലാണ് യുവാക്കൾ പെട്ടത്. പരിശോധനയുടെ വീഡിയോ പാലാ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ കെ.പി ടോംസൺ ഫെയ്‌സ്ബുക്കിൽ പങ്ക് വച്ചതോടെയാണ് വീഡിയോ വൈറലായി മാറിയത്. കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം.

മദ്യത്തിനും മയക്കുമരുന്നിനും എതിരായ പരിശോധന ശക്തമാക്കുന്നതിനായി പൊലീസ് സംഘം പാലായിലെ വിവിധ പ്രദേശങ്ങളിൽ പരിശോധന നടത്തിയിരുന്നു. ഡിവൈ.എസ്.പി ഷാജു ജോസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രദേശത്ത് നിരീക്ഷണം നടത്തിയിരുന്നത്.

ഇതിനിടെയാണ് പാലായിലെ ഒരു മീനച്ചിലാറിന്റെ കടവിൽ മഫ്തിയിൽ എത്തിയ പൊലീസ് സംഘം, ആറ്റിറമ്പിലിരുന്ന് മദ്യപിക്കുന്ന യുവാക്കളുടെ സംഘത്തെ കണ്ടത്. ഇവരെ പൊലീസ് സ്‌ക്വാഡ് പിടികൂടി പുറത്തേയ്ക്ക് കൊണ്ടു വരുന്നതിനിടെയാണ് ബിയറുമായി എത്തിയ സംഘം, സി.ഐയോട് തന്നെ ഇവിടെ ഇരുന്ന് മദ്യപിച്ചാൽ പൊലീസ് പിടികൂടുമോ എന്ന് ചോദിച്ചത്.

സി.ഐയുടെ മറുപടിയ്ക്കു പോലും കാത്തു നിൽക്കാതെ യുവാക്കളുടെ സംഘം, ആറ്റിറമ്പിലേയ്ക്കു മദ്യക്കുപ്പിയുമായി ഇറങ്ങി നടന്നു. ബിയറിന്റെ ബോട്ടിൽ പൊട്ടിച്ച് യുവാക്കളുടെ സംഘം മദ്യപാനവും തുടങ്ങി. പാലായിലെ കടവിലിരുന്ന് ബിയറടിക്കാൻ സി.ഐയോട് തന്നെ അനുവാദം ചോദിച്ച യുവാക്കളുടെ സംഘത്തെ ഉടൻ തന്നെ പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തു. തുടർന്ന്, സ്റ്റേഷനിൽ എത്തിച്ച് പെറ്റിക്കേസ് ചുമത്തി ഇവരെ വിട്ടയക്കുകയും ചെയ്തു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (21 minutes ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (38 minutes ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (40 minutes ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (45 minutes ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (52 minutes ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (1 hour ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (1 hour ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (2 hours ago)

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (2 hours ago)

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും  (3 hours ago)

വിഴിഞ്ഞത്ത് ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (3 hours ago)

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു... വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്  (3 hours ago)

ശബരിമല സ്വർണക്കൊള്ളയിൽ മൂന്നാം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ പ്രത്യേക അന്വേഷണ സംഘം നിയമോപദേശം തേടും...  (3 hours ago)

സംസ്ഥാനത്ത് ഇന്ന് ജനസംഖ്യാ കണക്കെടുപ്പിന് തുടക്കമാകും....  (3 hours ago)

കാപ്പാ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ ആർ സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും...  (4 hours ago)

Malayali Vartha Recommends