പോയി ചത്തൂടെ..."നീ ആദ്യം പോയി ചാകടാ"....കൊറച്ചു ഓവർ ആണ് കേട്ടോ..... "ഇച്ചിരി ഓവർ ആകാനാ എനിക്കിഷ്ട്ടം "......വെറുപ്പിക്കൽ സഹിക്കാൻ വയ്യാത്ത കൊണ്ടു അൺഫോള്ളോ ചെയ്യുന്നു....വിമർശകർക്ക് കിടിലൻ മറുപടിയുമായി നടി അശ്വതി

പോയി ചത്തൂടെ എന്ന് കമന്റിട്ടവന് തക്കതായ മറുപടി നൽകി രംഗത്ത് വന്നിരിക്കുകയാണ് നടി അശ്വതി. അശ്വതി ഫേസ്ബുക്കിൽപങ്ക് വച്ച കുറിപ്പ് ഇങ്ങനെ; പോയി ചത്തൂടെ :- "നീ ആദ്യം പോയി ചാകടാ" കൊറച്ചു ഓവർ ആണ് കേട്ടോ :- "ഇച്ചിരി ഓവർ ആകാനാ എനിക്കിഷ്ട്ടം "
ബിഗ്‌ബോസ്ന്റെ റിവ്യൂ എഴുതി വെറുപ്പിക്കരുത് :- "അതെന്തു ബിഗ്‌ബോസ് നിങ്ങളെ പിടിച്ച് കടിച്ചോ?" വെറുപ്പിക്കൽ സഹിക്കാൻ വയ്യാത്ത കൊണ്ടു അൺഫോള്ളോ ചെയ്യുന്നു :- "പോനാൽ പോകട്ടും പോ.... ടാ" ആരാന്നാ നിന്റെ വിചാരം :- "തോമസ് ചെറിയാന്റെ മകളും,ജെറിൻ ബാബുജിയുടെ ഭാര്യയുമായ പ്രസില്ല എന്ന അശ്വതി"
ഇപ്പൊ പണീം കൂലീം ഇല്ലല്ലേ, ഫീൽഡ് ഔട്ട് ആയല്ലേ :- "നീയൊക്കെ എന്നാ പണി തന്നങ്ങോട്ട് സഹായിക്ക്" ഇങ്ങനൊക്കെ ഉത്തരം പറയണം എന്നാണ് ആഗ്രഹം പക്ഷേ നിങ്ങളൊക്കെ എനിക്ക് പ്രിയപ്പെട്ടവർ ആയ കൊണ്ടു ഞാൻ ഇതുപോലെ മറുപടി പറയുന്നില്ല ട്ടോ by the by ചില തിരക്കുകളാൽ എപ്പിസോഡ് കാണാൻ കഴിയാഞ്ഞത് കൊണ്ട് റിവ്യൂ ഉണ്ടായിരിക്കുന്നതല്ല.. ശുഭരാത്രി
https://www.facebook.com/Malayalivartha


























