ഏറ്റവും ഇഷ്ടമുള്ള മത്സരാര്‍ത്ഥി ധന്യ മേരി വർഗീസ്...പലരും മുഖംമൂടിയിട്ട് ഓവര്‍ ആക്കി നടക്കുന്നത് പോലെയാണ് തോന്നിയത്..ബിഗ് ബോസ് അനുഭവങ്ങള്‍ തുറന്നുപറഞ്ഞ് ജാനകി

ബിഗ് ബോസ് മലയാളം സീസൺ 4 തുടങ്ങി ആഴ്ചയൊന്ന് കഴിയുമ്പോള്‍ ഷോയുടെ സ്ഥിതിഗതികൾ കീഴ്മേല്‍ മറിയുകയാണ്. ചുരുങ്ങിയ കാലം കൊണ്ടുതന്നെ മത്സരാർത്ഥികൾ തങ്ങളുടെ സ്ട്രാറ്റജികൾ പ്രകടിപ്പിച്ചു കഴിഞ്ഞു. ആദ്യത്തെ എലിമിനേഷനും ബിഗ് ബോസ് വീട്ടിൽ നടന്നു. ജാനകി ആയിരുന്നു ഷോയിൽ നിന്നും ആദ്യമായി പടിയിറങ്ങിയത്. സംഭവ ബഹുലമായ സംഭവങ്ങളും രസകരമായ ഗെയിമുകളും ഓരോ ദിവസവും ഷോയുടെ മാറ്റ് കൂട്ടുകയാണ്.
ജാനകി സുധീറാണ് ബിഗ് ബോസ് മലയാളം സീസണ്‍ 4 ല്‍ നിന്നും ആദ്യം പുറത്തായ മത്സരാര്‍ത്ഥി.ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ ബിഗ് ബോസ് ഹൗസിലെ നിറ സാന്നിധ്യമായിരുന്ന ജാനകിയുടെ എലിമിനേഷൻ ആരാധകർ അമ്പരപ്പോടുകൂടിയാണ് കാണുന്നത്. താരത്തെ തിരികെ കൊണ്ടുവരണമെന്ന ആവശ്യങ്ങളും ഉയരുന്നുണ്ട്. ഇപ്പോഴിതാ ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിൽ തന്റെ ബിഗ് ബോസ് അനുഭവങ്ങള്‍ തുറന്നുപറയുകയാണ് ജാനകി.
ബിഗ് ബോസ് ഹൗസില്‍ തനിക്ക് ഏറ്റവും ഇഷ്ടമുള്ള മത്സരാര്‍ത്ഥി ധന്യ മേരി വർഗീസ് ആണെന്ന് ജാനകി പറയുന്നു. പലരും മുഖം മൂടിയിട്ട് ഓവറാകാക്കി നടക്കുമ്പോൾ ഏറ്റവും സിന്‍സിയര്‍ ആയി തോന്നിയത് ധന്യയാണെന്നു ജാനകി പറയുന്നു. 'എനിക്ക് ഒരുപാട് കാര്യങ്ങള്‍ പറഞ്ഞു തന്നു. ജീവിതത്തില്‍ ഒരുപാട് അനുഭവങ്ങളുളള വ്യക്തിയാണ്. വേറെ ആരിലും അത് കണ്ടില്ല. പലരും മുഖംമൂടിയിട്ട് ഓവര്‍ ആക്കി നടക്കുന്നത് പോലെയാണ് തോന്നിയത്.
അവിടെ കണ്ടതില്‍ ഏറ്റവും സിന്‍സിയര്‍ ആയി തോന്നിയ ആളും ധന്യ ചേച്ചിയാണ്. ഇന്റിമസി തോന്നിയത് പുള്ളിക്കാരിയോട് മാത്രമാണ്'- ജാനകി പറയുന്നു.'വൈല്‍ഡ് കാര്‍ഡ് എൻട്രി ലഭിച്ചാൽ വീണ്ടും പോകും. എല്ലാവരും പറയുന്നത് എന്റെ റീ എന്‍ട്രി വേണമെന്നാണ്. ഒരാഴ്ച കൊണ്ട് ഇത്രയും പേര് എന്നെ സ്‌നേഹിക്കുന്നുണ്ടല്ലോ. അത് വലിയ കാര്യമാണ് . ഞാൻ യാതൊരു ഗെയിം പ്ലാനുമില്ലാതെയാണ് പോയത്.
വീക്കിലി ടാസ്ക്കുകൾ ബിഗ് ബോസ് വീടിനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടൊരു കാര്യമാണ്. അതുകൊണ്ട് തന്നെ ഏറെ ശ്രദ്ധയോടെ, വിജയം പ്രതീക്ഷിച്ചാണ് മത്സരാർത്ഥികൾ വീക്കിലി ടാസ്കുകളില്‍ പങ്കെടുക്കുന്നത്.
https://www.facebook.com/Malayalivartha


























