അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് പള്ളിക്കമ്മിറ്റി വീട് തല്ലിത്തകര്‍ത്തു, ടൈല്‍സ് കുത്തിപ്പൊളിച്ചു, മതില്‍ ഇടിച്ച് തകര്‍ത്തു, വിഷയം വിവാദമായപ്പോള്‍ മാപ്പുപറഞ്ഞ് കാലുപിടുത്തം! വമ്പന്‍ ട്വിസ്റ്റ്

കോഴിക്കോട് അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് പള്ളിക്കമ്മിറ്റി സെക്രട്ടറിയുടെ നേതൃത്വത്തില്‍ വീട് കയറി ഗുണ്ടായിസം നടത്തിയ സംഭവത്തില്‍ വമ്പന്‍ ട്വിസ്റ്റ്..
കല്ലായി സ്വദേശിയായ യഹിയയുടെ വീടും കട്ടയാട്ട് പറമ്പിലെ മസ്ജിദ് നൂറാനിയ പളളിയും തമ്മിലാണ് അതിര്‍ത്തി പങ്കിടുന്നത്. കുറച്ചുകാലമായി ഇവര്‍തമ്മില്‍ അതിര്‍ത്തി പ്രശ്‌നങ്ങള്‍ അരങ്ങേറുന്നത് പതിവാണ്. ഒരിക്കല്‍ പള്ളിയുടെ ശുചിമുറിയിലെ എക്‌സോസ്റ്റ് ഫാന്‍ തന്റെ വീടിന് അഭിമുഖമായി സ്ഥാപിച്ചത് ചോദ്യം ചെയ്ത് യഹിയ കോര്‍പറേഷനില്‍ പരാതി നല്‍കിയിരുന്നു. ഇവിടെ നിന്നാണ് പള്ളിക്കാരും ഈ വീട്ടുകാരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. ഇതിന് പിന്നാലെ മഴപെയ്താല്‍ പള്ളിയില്‍ നിന്ന് വെള്ളം വീട്ടിലേക്ക് വരമെന്നതിനെ തുടര്‍ന്ന് ആ ഭാഗത്ത് വീട്ടുകാര്‍ ഷീറ്റിടുകയും ചെയ്തിരുന്നു.
ഇതിനെ തുടര്‍ന്ന് പള്ളിക്കമ്മറ്റി സെക്രട്ടറിയായ ജംഷിയുടെ നേതൃത്വത്തിലുള്ള ഒരുസംഘം ആളുകള്‍ മാരകായുധങ്ങളുമായി എത്തി വീട്ടില്‍ കയറുകയും മതില്‍തകര്‍ക്കുകയും വീടിന്റെ മുന്‍ഭാഗത്തെ പടികളും ടൈല്‍സും പെട്ടിക്കുകയും ചെയ്തു. മാത്രമല്ല പള്ളിയുടെ ഭാഗത്തേത്തായി സ്ഥാപിച്ചിരുന്ന ഷീറ്റും അടിച്ചു പൊട്ടിച്ചു. ഏപ്രില്‍ 2ന് ഈ സംഭവം നടക്കുമ്പോള്‍ യഹിയയുടെ ഭാര്യയും സഹോദരനും മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്.
എന്തായാലും വഖഫ് ബോര്‍ഡടക്കം ഇടപ്പെട്ട കേസില്‍ അവസാനം പള്ളിക്കാര്‍ അയഞ്ഞെന്നാണ് അറിയാന്‍ സാധിക്കുന്നത്. സംഭവത്തിന്റെ വിശംദാശങ്ങള്‍ ആറിയാന്‍ മലയാളിവാര്‍ത്ത വീട്ടുകാരുമായി ബന്ധപ്പെട്ടപ്പോഴാണ് കോപ്രമൈസ് ചര്‍ച്ചക്ക് പള്ളിക്കാര്‍ തയ്യാറായിട്ടുണ്ട് എന്നുള്ള വിവരം അറിഞ്ഞത്. അതേസമയം നേരത്തെ പള്ളിക്കമ്മറ്റിക്കാര്‍ പറഞ്ഞത്, യഹിയ അനധികൃതമായാണ് വീട് നിര്‍മ്മിച്ചിരിക്കുന്നത് എന്നും തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ ശ്രമിച്ചിട്ടും കുടുംബം തയാറാകുന്നില്ലെന്നുമാണ്. മാത്രമല്ല ആരാണ് വീട്ടുകാരെ ആക്രമിക്കാന്‍ ശ്രമിച്ചതെന്ന് അറിയില്ല എന്നും പള്ളിക്കമ്മറ്റി സെക്രട്ടറി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ വീട്ടുകാരില്‍ നിന്ന് ഞങ്ങള്‍ക്ക് കിട്ടിയ അറിവ് വന്നവര്‍ അടുത്തുള്ളവരാണ് എന്നും പള്ളിയുമായി ബന്ധമുള്ളവരുമാണ് എന്നാണ്.
എന്തായാലും വഖഫ് ബോര്‍ഡ് വിഷയത്തില്‍ ഇടപ്പെട്ടപ്പോഴാണ് പ്രശ്‌നങ്ങള്‍ക്ക് അയവ് വന്നിരിക്കുന്നത്. പക്ഷേ ഇവിടെ വഖഫ് ബോര്‍ഡിന്റെ ഇടപെടലിനെ കുറച്ച് സംശയത്തോടുകൂടി നിരീക്ഷിക്കേണ്ടതുണ്ട്. കാരണം, പള്ളിക്കാരുടെ ഗുണ്ടായിസത്തെ കുറിച്ചും പ്രശ്‌നങ്ങളുടെ ഗൗരവത്തെ കുറിച്ചും വീട്ടുകാര്‍ വഖഫ് ബോര്‍ഡിനെ അറഇയിച്ചപ്പോള്‍, ഇവിടെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് തങ്ങളാണെന്നും അതിര്‍ത്തി നിര്‍ണയിക്കാന്‍ റവന്യൂ വകുപ്പിനോട് ആവശ്യപ്പെടുമെന്നുമാണ് മറുപടി നല്‍കിയത്. ഇതിന് ശേഷമാണ് കോംപ്രമൈസ് ചര്‍ച്ചക്ക് തയ്യാറാണെന്ന കാര്യം വീട്ടുകാര്‍ പറയുന്നത്. മാത്രമല്ല പന്നിയങ്കര പോലീസില്‍ വീട്ടുകാര്‍ നേരത്തെ പരാതിയും കൊടുത്തിരുന്നു. ഇതില്‍ അന്വേഷണം പുരോഗമിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha


























