'പ്രകോപനമുണ്ടാക്കാനുള്ള പൊട്ടച്ചോദ്യങ്ങൾക്ക് ഒന്നുകിൽ മൗനം അല്ലെങ്കിൽ ഒറ്റവാചകത്തിലപ്പുറം നീളാത്ത മുഖമടച്ച മറുപടി അതേ വേണ്ടു. ഗൗരവമില്ലാത്ത ചോദ്യങ്ങൾക്കുത്തരം തരാനല്ല ഞങ്ങൾ വന്നിവിടെയിരിക്കുന്നതെന്നു നേരെയങ്ങു പറയാൻ കഴിയണം. പറയിപ്പിച്ചു രസിക്കൽ അനുവദിച്ചു കൊടുക്കരുത്...' പ്രമുഖ എഴുത്തുകാരിയും നിരൂപകയുമായ എസ്. ശാരദക്കുട്ടി കുറിക്കുന്നു

വേദിയിലായിരിക്കുന്ന സ്ത്രീകളോട് എന്തെങ്കിലുമൊക്കെ ചോദിച്ച് അതിന് എന്തെങ്കിലും മറുപടി നൽകിയാൽ മതിയെന്ന ലാഞ്ചനയുള്ളവരാണ് പലരും. അവർക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് പ്രമുഖ എഴുത്തുകാരിയും നിരൂപകയുമായ എസ്. ശാരദക്കുട്ടി.
സെൻസിബിൾ അല്ലാത്ത ചോദ്യങ്ങൾ മന:പൂർവ്വം ചോദിക്കുവാനും വേദിയിലെ സ്ത്രീകളെ കൊണ്ടു തന്നെ അതിനെല്ലാം ഉത്തരം പറയിപ്പിക്കുവാനുമുള്ള ബോധപൂർവ്വമായ ശ്രമങ്ങൾ ഓപൺഫോറങ്ങളിൽ ഉണ്ടാകുമ്പോൾ അവഗണിക്കുവാനും മിണ്ടാതിരിക്കുവാനും സ്ത്രീകൾക്ക് കഴിഞ്ഞെങ്കിലെന്ന് ആഗ്രഹിക്കുന്നുവെന്ന് അവർ വ്യക്തമാക്കി. കൊച്ചിയിൽ നടന്ന പ്രാദേശിക ചലച്ചിത്രോത്സവത്തിന്റെ ഓപ്പൺ ഫോറം വിഷ്വൽസ് കണ്ടപ്പോൾ തനിക്കുണ്ടായ ചിന്തകളാണ് ശാരദക്കുട്ടി തന്റെ ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
എസ്.ശാരദക്കുട്ടിയുടെ കുറിപ്പ് –
സെൻസിബ്ൾ അല്ലാത്ത ചോദ്യങ്ങൾ മന:പൂർവ്വം ചോദിക്കുവാനും വേദിയിലെ സ്ത്രീകളെ കൊണ്ടു തന്നെ അതിനെല്ലാം ഉത്തരം പറയിപ്പിക്കുവാനുമുള്ള ബോധപൂർവ്വമായ ശ്രമങ്ങൾ ഓപൺഫോറങ്ങളിൽ ഉണ്ടാകുമ്പോൾ അവഗണിക്കുവാനും മിണ്ടാതിരിക്കുവാനും സ്ത്രീകൾക്ക് കഴിഞ്ഞെങ്കിലെന്ന് ഞാനാഗ്രഹിക്കുന്നു. 'ആരു പറഞ്ഞാലും മതി ' മട്ടിലുള്ള വഷളൻചോദ്യങ്ങൾക്ക് കൈ നീട്ടി മൈക്ക് വാങ്ങാൻ സ്ത്രീകൾ നിൽക്കരുത്. 'എന്നോടാണ് ചോദ്യമെങ്കിൽ കൃത്യമായ ചോദ്യമായിരിക്കണമത് ' എന്ന ഉറച്ച നിലപാടുണ്ടാകണമെന്നും ഞാനാഗ്രഹിച്ചു പോകുകയാണ്.
പ്രകോപനമുണ്ടാക്കാനുള്ള പൊട്ടച്ചോദ്യങ്ങൾക്ക് ഒന്നുകിൽ മൗനം അല്ലെങ്കിൽ ഒറ്റവാചകത്തിലപ്പുറം നീളാത്ത മുഖമടച്ച മറുപടി അതേ വേണ്ടു. ഗൗരവമില്ലാത്ത ചോദ്യങ്ങൾക്കുത്തരം തരാനല്ല ഞങ്ങൾ വന്നിവിടെയിരിക്കുന്നതെന്നു നേരെയങ്ങു പറയാൻ കഴിയണം. പറയിപ്പിച്ചു രസിക്കൽ അനുവദിച്ചു കൊടുക്കരുത്. ആൾക്കൂട്ടത്തെ പഠിപ്പിക്കലല്ല , വേറെ ഒരുപാട് പണിയുണ്ടെന്ന് റിമ കല്ലിങ്കൽ Rima Rajan പറഞ്ഞതാണ്, അതു മാത്രമാണ് ശരിയായ മറുപടി.
എനിക്ക് വർഷങ്ങൾക്കു മുൻപ് ഒരു കോളേജിൽ വെച്ച് നടന്ന സെമിനാറിൽ ഒരു അധ്യാപകന്റെ ഭാഗത്തു നിന്നുണ്ടായ അപ്രതീക്ഷിതമായ വാചകാക്രമണത്തിന് തക്ക മറുപടി കൊടുക്കാനായില്ല.
അതിനു ശേഷം എന്നും എപ്പോഴും ഞാനൊരു വഷളനെ ആൾക്കൂട്ടത്തിൽ പ്രതീക്ഷിക്കുകയും മുൻകരുതലെടുക്കുകയും ചെയ്യാറുണ്ട്.കൊച്ചിയിൽ നടന്ന പ്രാദേശിക ചലച്ചിത്രോത്സവത്തിന്റെ open forum visuals കണ്ടപ്പോൾ തോന്നിയത്.
എസ്.ശാരദക്കുട്ടി
https://www.facebook.com/Malayalivartha


























