ഓഫിസില്‍ കൈക്കൂലി വാങ്ങാന്‍ കൂട്ടുനില്‍ക്കാത്തതില്‍ പക.... മാനന്തവാടി ആര്‍ടിഒ ഓഫിസ് ജീവനക്കാരി ആത്മഹത്യ ചെയ്തു

മാനന്തവാടി സബ് ആര്‍ടിഒ ഓഫിസ് സീനിയര്‍ കഌക്ക് എടവക എള്ളുമന്ദം പുളിയാര്‍മറ്റത്തില്‍ സിന്ധുവിനെ ഇന്ന് രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ഓഫിസില്‍ കൈക്കൂലി വാങ്ങാന്‍ കൂട്ടുനില്‍ക്കാത്തതുകൊണ്ട് മറ്റ് ജീവനക്കാര്‍ക്ക് തന്നോട് പകയുണ്ടെന്ന് സിന്ധു പറഞ്ഞിരുന്നതായി കുടുംബം പറയുന്നു.
തന്നെ ഒറ്റെപ്പെടുത്താന്‍ അവര്‍ ശ്രമിച്ചിരുന്നതായും സിന്ധു പറഞ്ഞിരുന്നതായി കുടുംബം ആരോപിക്കുന്നു. ഇതെ തുടര്‍ന്ന് ജോലി നഷ്ടപ്പെടുമെന്ന് സിന്ധു ഭയപ്പെട്ടിരുന്നതായും സഹോദരന്‍ പറഞ്ഞു. അവിവാഹിതയായായ സിന്ധു ഒന്‍പത് വര്‍ഷമായി മാനന്തവാടി സബ് ആര്‍ടിഒ ഓഫിസില്‍ ജീവനക്കാരിയാണ്.
സഹപ്രവര്‍ത്തകരില്‍ നിന്ന് കടുത്ത മാനസിക സമ്മര്‍ദ്ദം ഉണ്ടായതായും ജോലി നഷ്ടപ്പെടുമെന്ന ആശങ്കയുണ്ടായിരുന്നെന്നും സഹോദരന്‍ മാധ്യമങ്ങളോട് പറഞ്ഞു. പലകാരണങ്ങള്‍ ചൂണ്ടിക്കാട്ടി മറ്റുജീവനക്കാര്‍ പലപ്പോഴായി ഒറ്റപ്പെടുത്തിയതായും ഇത് താങ്ങാനാവാതെ വന്നതോടെയാണ് സിന്ധു ജീവനൊടുക്കിയതെന്നും സഹോദരന്‍ പറഞ്ഞു.
മൃതദേഹത്തിന് സമീപത്തുവച്ച് ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. അതില്‍ മരണത്തിന് കാരണക്കാരായ ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങളുണ്ടെന്നാണ് സൂചന.
എന്നാല്‍ സംഭവത്തില്‍ കുടുംബത്തിന്റെ ആരോപണങ്ങള്‍ തള്ളി ജോയിന്റ് ആര്‍ടിഒ. സിന്ധുവിനെതിരെ ആരും പരാതി നല്‍കിയിട്ടില്ലെന്നും വസ്തുതക്ക് നിരക്കാത്ത കാര്യങ്ങളാണ് സിന്ധുവിന്റെ സഹോദരന്‍ ആരോപിച്ചതെന്നും ജോയിന്റ് ആര്‍ടിഒ ബിനോദ് കൃഷ്ണ പറഞ്ഞു.
ജോലി പോകുമെന്ന് സിന്ധു ഭയപ്പെട്ടിരുന്നുവെന്നത് എന്തുകൊണ്ടാണെന്ന് അറിയില്ല. സിന്ധുവിനെതിരെ ആരും പരാതി നല്‍കിയിട്ടില്ല. ഉദ്യോഗസ്ഥര്‍ക്ക് എതിരെ സിന്ധുവും പരാതി നല്‍കിയിട്ടില്ല. ഇന്നലെയും ചിരിച്ചു കൊണ്ടാണ് ഓഫിസില്‍ നിന്ന് മടങ്ങിയത്. എന്താണ് മരണകാരണമെന്ന് അറിയില്ല.
https://www.facebook.com/Malayalivartha


























