സാക്ഷികളെ മൊഴിമാറ്റാനും തെളിവ് നശിപ്പിക്കാനും അഭിഭാഷകര്‍ ശ്രമിച്ചു... പരാതില്‍ ദിലിപീന്റെ അഭിഭാഷകര്‍ക്ക് നോട്ടീസ് അയക്കുമെന്ന് ബാര്‍ കൗണ്‍സില്‍

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരെ നല്‍കിയ പരാതിയില്‍ ബാര്‍ കൗണ്‍സില്‍ നടപടിക്ക് സാധ്യത. അതിജീവിതയുടെ പരാതിയില്‍ ദിലിപീന്റെ അഭിഭാഷകര്‍ക്ക് ബാര്‍ കൗണ്‍സില്‍ നോട്ടീസ് അയക്കുമെന്നാണ് ലഭിക്കുന്ന വിവരം. അതിജീവിത ബാര്‍ കൗണ്‍സിലില്‍ നേരിട്ടെത്തി രേഖാമൂലം പരാതി നല്‍കുകയായിരുന്നു.
'അഡ്വ.രാമന്‍ പിള്ള ഉള്‍പ്പെടെയുള്ള അഭിഭാഷകര്‍ക്ക് നോട്ടീസ് അയക്കും. ഇവരോട് വിശദീകരണം ചോദിക്കും. അഭിഭാഷകരുടെ വിശദീകരണം അതിജീവിതയ്ക്ക് കൈമാറും. അതിന്മേല്‍ അതിജീവിതയ്ക്ക് പറയാനുള്ളത് വീണ്ടും കേള്‍ക്കും,' ശേഷം ബാര്‍ കൗണ്‍സില്‍ യോഗം വിളിച്ച് ചര്‍ച്ചയ്‌ക്കൊടുവില്‍ നടപടിയെടുക്കുമെന്നും ബാര്‍ കൗണ്‍സില്‍ വ്യക്തമാക്കി.
രാമന്‍പിള്ള ഉള്‍പ്പെടെയുള്ള അഭിഭാഷകര്‍ നിയമവിരുദ്ധ ഇടപെടലുകള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടിയും അന്വേഷണം ആവശ്യപ്പെട്ടുമാണ് അതിജീവിത ബാര്‍കൗണ്‍സിലിനെ സമീപിച്ചത്. നടന്‍ ദിലീപിന്റെ അഭിഭാഷകരായ ബി രാമന്‍ പിള്ള, ഫിലിപ്പ് ടി വര്‍ഗീസ്, സുജേഷ് മേനോന്‍ എന്നിവര്‍ക്കെതിരെയാണ് അതിജീവിതയുടെ പരാതി.
കേസ് അട്ടിമറിക്കാന്‍ പ്രതികള്‍ക്കു വേണ്ടി അഭിഭാഷകര്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നെന്ന ആശങ്കയാണ് പരാതിയില്‍. സാക്ഷികളെ മൊഴിമാറ്റാനും തെളിവ് നശിപ്പിക്കാനും അഭിഭാഷകര്‍ ശ്രമിച്ചതിന്റെ തെളിവുകളും പരാതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അഭിഭാഷകരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന ആവശ്യമാണ് അതിജീവിത ഉയര്‍ത്തുന്നത്. ഇമെയിലായി നല്‍കിയ പരാതി സ്വീകരിക്കാന്‍ കഴിയില്ലെന്ന് ബാര്‍ കൗണ്‍സില്‍ വ്യക്തമാക്കിയതിനേത്തുടര്‍ന്ന് അതിജീവിത രേഖാമൂലം പരാതി നല്‍കിയിരുന്നു.
കേസിലെ തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും രാമന്‍ പിള്ള ശ്രമിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. അഭിഭാഷകവൃത്തിയുടെ ചട്ടങ്ങള്‍ക്ക് വിരുദ്ധമായാണ് രാമന്‍ പിള്ള പ്രവര്‍ത്തിച്ചതെന്നും പരാതിയില്‍ ആരോപിക്കുന്നു.
ക്രൈം ബ്രാഞ്ച് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലും തെളിവുകള്‍ നശിപ്പിക്കാന്‍ പ്രതിയുടെ അഭിഭാഷകരടക്കം കൂട്ടുനിന്നതായി ആരോപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് അതിജീവിത ബാര്‍ കൗണ്‍സില്‍ സെക്രട്ടറിക്ക് അഡ്വ. രാമന്‍ പിള്ളയ്‌ക്കെതിരേ പരാതി നല്‍കാന്‍ തയ്യാറായത്.
കേസിലെ സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും അഭിഭാഷകര്‍ തന്നെ നേതൃത്വം നല്‍കുന്നൊരു സാഹചര്യമുണ്ടായി. അതാണിപ്പോള്‍ തെളിവുകള്‍ സഹിതം പുറത്തേക്ക് വന്നിരിക്കുന്നത്. ഈ സാഹചര്യത്തില്‍ പ്രസ്തുത അഭിഭാഷകര്‍ക്കെതിരേ നടപടിയെടുക്കണമെന്നതാണ് അതിജീവിതയുടെ ആവശ്യം.
സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ സിര്‍പിസി 160 പ്രകാരം സീനിയര്‍ അഭിഭാഷകനായ ബി രാമന്‍ പിള്ളയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത് വിവാദമായിരുന്നു. പൊലീസിന്റെ നടപടിയ്‌ക്കെതിരേ ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ രംഗത്തു വന്നിരുന്നു.
സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതായുള്ള ആരോപണങ്ങളുടെ പേരില്‍ പ്രതിഭാഗം അഭിഭാഷകരെ ചോദ്യം ചെയ്യാന്‍ നടപടി സ്വീകരിക്കുന്നത് അഭിഭാഷകരുടെ തൊഴില്‍പരമായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നായിരുന്നു ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ സംസ്ഥാന കമ്മിറ്റി സെക്രട്ടറി അഡ്വ. സി പി പ്രമോദ് ചൂണ്ടിക്കാട്ടിയത്.
തെറ്റായി രജിസ്റ്റര്‍ ചെയ്ത കേസില്‍ തന്റെ മൊഴി രേഖപ്പെടുത്തേണ്ടതുണ്ടെന്നു പറയുന്നത് നിയമവാഴ്ച്ചയോടുള്ള വെല്ലുവിളിയാണെന്നാരോപിച്ച് നോട്ടീസിന് രാമന്‍ പിള്ള മറുപടി നല്‍കിയിരുന്നു. ഇതോടെ ചോദ്യം ചെയ്യലില്‍ നിന്നും ക്രൈം ബ്രാഞ്ച് പിന്മാറുകയും ചെയ്തുിരുന്നു.
https://www.facebook.com/Malayalivartha


























