ദിലീപിന്റെ ഫോണില്‍ നിന്ന് വിവരങ്ങള്‍ മായ്ച്ച കേസ്... ക്രൈംബ്രാഞ്ച് എസ്പിക്കെതിരെ സായ് ശങ്കര്‍ ഹൈക്കോടതിയില്‍

നടന്‍ ദിലീപിന്റെ ഫോണില്‍ നിന്ന് വിവരങ്ങള്‍ മായ്ച്ച കേസില്‍ ക്രൈംബ്രാഞ്ച് എസ്പിക്കെതിരെ സായ് ശങ്കര്‍ ഹൈക്കോടതിയില്‍. കോഴിക്കോട്ടെ സാമ്പത്തികത്തട്ടിപ്പ് കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് സായ് ഇക്കാര്യങ്ങള്‍ ആരോപിച്ചത്. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പ്രതികാര നടപടികള്‍ സ്വീകരിക്കുന്നുവെന്നാണ് സായ് ശങ്കര്‍ ആരോപിക്കുന്നത്.
തനിക്കെതിരെ തുടരെ കേസുകളെടുക്കുന്ന സാഹചര്യമാണെന്നും സായ് ശങ്കര്‍ ഹൈക്കോടതിയില്‍ ആരോപിച്ചു. ക്രൈംബ്രാഞ്ച് എസ് പി മോഹനചന്ദ്രനെതിരെയാണ് സായ് ശങ്കറിന്റെ ആരോപണം. ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കില്‍ കേസുകള്‍ വന്നുകൊണ്ടിരിക്കുമെന്ന് മോഹനചന്ദ്രന്‍ പറഞ്ഞതായി സായ് ശങ്കര്‍ പറയുന്നു.
സായ് ശങ്കര്‍ എന്ന ഐടി വിദഗ്ധന്‍ വലിയ ക്രിമിനലാണെന്ന് സംവിധായകന് ബൈജു കൊട്ടാരക്കര മുമ്പ് പറഞ്ഞിരുന്നു. നിരവധി ക്രിമിനല് കേസുകളാണ് സായ് ശങ്കറിനെതിരെയുള്ളതെന്ന് ബൈജു പറഞ്ഞു. ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ സായിയുടെ കൈവശമുണ്ടെന്നും ബൈജു കൊട്ടാരക്കര വെളിപ്പെടുത്തിയിരുന്നു. സായ് ശങ്കര്‍ പറയുന്നത് രാമന്‍ പിള്ള എന്റെ വക്കീലായിരുന്നു എന്നാണ്.
രാമന്‍പ്പിള്ളയുടെ ഓഫീസില്‍ വെറുതെ ചെന്നപ്പോള്‍ യാദൃശ്ചികമായി ദിലീപിനെ കാണുകയായിരുന്നുവെന്നും ഇയാള്‍ പറഞ്ഞിട്ടുണ്ട്. രാമന്‍പ്പിള്ള എന്നെ ഐടി വിദഗ്ധനാണെന്ന് പറഞ്ഞ് പരിചപ്പെടുത്തുകയായിരുന്നു. അപ്പോള്‍ ദിലീപ് തന്റെ ഫോണിലുള്ള ചിത്രങ്ങളൊന്ന് പകര്‍ത്തി തരാമോ എന്ന് ചോദിക്കുന്നു. സായ് ശങ്കറിന്റെ കൈവശമുണ്ടായിരുന്ന മാക് പ്രോ ഉപയോഗിച്ച് ആ ചിത്രങ്ങള്‍ മാറ്റി കൊടുത്തു എന്നുമാണ് പറഞ്ഞിരിക്കുന്നതെന്നും ബൈജു കൊട്ടാരക്കര പറയുന്നു.
ദിലീപിന്റെ വക്കീല്‍ രാമന്‍ പിള്ളയ്ക്ക് എല്ലാം അറിയാം. ദിലീപിന്റെ ഫോണിലുള്ള ഈ കാര്യങ്ങളെല്ലാം, അങ്ങോട്ടേക്ക് മാറ്റി കൊടുത്തപ്പോള്‍ രാമന്‍ പിള്ളയോ ദിലീപോ ഒരു കാര്യം ഓര്‍ത്തില്ല. ഈ സായ് ശങ്കര്‍ ഇവരേക്കാള്‍ പഠിച്ച കള്ളനാണ്. സ്വന്തം ഫോണിലേക്ക് ഈ വിവരങ്ങള്‍ ദിലീപോ രാമന്‍പിള്ളയോ അറിയാതെ മാറ്റാന്‍ കഴിവുള്ളയാളായിരുന്നു ഈ സായ് ശങ്കര്‍.
ആ ഫോണ്‍ ഇപ്പോള്‍ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലാണ്. ദിലീപിന്റെ ഫോണില്‍ നിന്നുള്ള വിവരങ്ങള്‍ അടങ്ങിയ സായ് ശങ്കറിന്റെ ഈ ഫോണ്‍ കേസിലെ വഴിത്തിരിവാകും. ഈ സംഭവത്തിന് ശേഷം സായ് ശങ്കര്‍ പോലീസിനെതിരെ തിരിയുകയാണ് ഉണ്ടായത്. അവര്‍ തന്നെ കുടുക്കാന്‍ നോക്കുന്നു എന്നെല്ലാമാണ് പറയുന്നത്.
രാമന്‍ പിള്ളയ്‌ക്കെതിരെ പറയാന്‍ ബൈജു പോലീസ് നിര്‍ബന്ധിച്ചു എന്നൊക്കെയാണ് സായ് ശങ്കര്‍ പറയുന്നത്. എന്നാല്‍ നാക്കെടുത്താല്‍ നുണ പറയുന്നയാളാണ് സായ് ശങ്കറെന്നാണ് പോലീസ് പറയുന്നത്. കോടികള്‍ തട്ടിയ കേസിലെ പ്രതിയാണ് ഇയാള്‍. ഹണി ട്രാപ്പ് കേസിലും പ്രതിയുമാണ് സായ് ശങ്കര്‍.
ബ്ലാക് മെയില്‍ കേസിലും ഇയാള്‍ക്ക് പങ്കുണ്ടെന്ന് െ്രെകംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. ഇത്രയും കേസുകള്‍ ഇയാളുടെ പേരിലുണ്ട്. അത് പെറ്റിക്കേസൊന്നുമല്ല. പെണ്‍കുട്ടികളെ ഉപയോഗിച്ച് മറ്റുള്ളവരുടെ വലയില്‍ വീഴ്ത്തുകയും അവരില്‍ നിന്ന് കോടികള്‍ തട്ടാന്‍ ശ്രമിക്കുകയും ചെയ്ത ഹണിട്രാപ്പ് കേസാണ് ഇയാള്‍ക്കെതിരെയുള്ളത്. രണ്ട് കോടിയാണ് തട്ടിയെടുക്കാന്‍ ശ്രമിച്ചത്.
പോലീസ് ഉദ്യോഗസ്ഥന്‍മാരുടെ വേഷം ധരിച്ചെത്തി ആളുകളെ പറ്റിക്കാന്‍ ശ്രമിച്ച മറ്റൊരു കേസും ഇയാള്‍ക്കെതിരെയുണ്ട്. ഇയാളുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തിയത്. മൊബൈലുകളും ചില ലാപ്‌ടോപ്പുകളും ഡിവൈസുകളുമെല്ലാം ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. ഇയാളാണ് ഇപ്പോള്‍ പോലീസിനെതിരെ കോടതിയെ സമീപിച്ചത്.
https://www.facebook.com/Malayalivartha


























