വീണ്ടും ചതിച്ചോ ഈശ്വരാ! ഇന്ത്യയിൽ പുതിയ കൊവിഡ് വകഭേദം... XE വകഭേദം സ്ഥിരീകരിച്ചു....

കൊവിഡ് മഹാമാരിയുടെ പിടിയിൽ നിന്നും പതിയെ രക്ഷപെട്ടു കൊണ്ടിരിക്കുകയായിരുന്നു നമ്മൾ. രാജ്യത്ത് കൊവിഡ് കേസുകളിൽ വലിയ തോതിൽ കുറവ് അനുഭവപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ നമ്മുടെ തിരിച്ചുവരവിന് വമ്പൻ തിരിച്ചടിയായി മറ്റൊരു വകഭേദം കൂടി രംഗപ്രവേശം ചെയ്തിരിക്കുകയാണ്.
കൊവിഡിന്റെ പുതിയ വകഭേദമായ XE ഇന്ത്യയിലും സ്ഥിരീകരിച്ചു എന്നാണ് ഇപ്പോഴത്തെ മാധ്യമ വാർത്തകളിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നത്. മുംബൈയിലാണ് രോഗം റിപ്പോർട്ട് ചെയ്തതും സ്ഥിരീകരിച്ചിരിക്കുന്നത്. അതിതീവ്ര വ്യാപനശേഷിയുള്ള വകഭേദമാണിത് എന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ളത്. ബിഎ 2 വകഭേദത്തേക്കാൾ പത്ത് ശതമാനം വ്യാപന ശേഷിയുള്ളതാണ് എക്സ് ഇ.
ഒമിക്രോണിനെക്കാൾ 10 ശതമാനം പകർച്ച ശേഷി കൂടുതലുള്ളതാണ് XE വകഭേദം. 376 സാംപിളുകൾ പരിശോധിച്ചതിൽ ഒരാൾക്കാണ് എക്സ് ഇ രോഗബാധ കണ്ടെത്തിയത്. യുകെയിലാണ് ഈ വകഭേദത്തിന്റെ ആദ്യകേസ് റിപ്പോർട്ട് ചെയ്‌തത്.
ഇതുവരെ കണ്ടെത്തിയ കൊറോണ വൈറസ് വകഭേദങ്ങളിൽ ഏറ്റവും പകർച്ച ശേഷി കൂടിയതാണിത്. ലോകമെങ്ങും മൂന്നാം തരംഗത്തിന്
കാരണമായ ബി എ ടൂ ഒമിക്രോൺ വകഭേദത്തെക്കാൾ XE വകഭേദത്തിന് 10 % പകർച്ച ശേഷി കൂടുതലുണ്ട്. ബ്രിട്ടനിൽ 660 പേരിൽ XE സ്ഥിരീകരിച്ചിട്ടുണ്ട്. ഒമിക്രോണിന്റെ തന്നെ ജനിതക വ്യതിയാനം വന്ന രൂപമാണിത്.
ബി എ വൺ, ബി എ ടൂ ഒമിക്രോൺ വകഭേദങ്ങളുടെ സംയോജിത രൂപമാണ് XE എന്ന് ഗവേഷകർ പറയുന്നു. വാക്സിനേഷൻ കൂടുതലായി നടന്നതിനാൽ, ഡെൽറ്റ വ്യാപിച്ചതുപോലെ, XE ഇന്ത്യയിൽ വലിയ തോതിൽ വ്യാപിക്കില്ലെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.
https://www.facebook.com/Malayalivartha


























