പിതാവിനോടൊപ്പം ജോലിസ്ഥലത്ത് വന്ന കുട്ടിയെ കാണാതായി... അന്വേഷണത്തിനൊടുവില്‍ കണ്ടത് സമീപത്തെ കുളത്തില്‍ മുങ്ങിക്കിടക്കുന്നത്

പിതാവിനോടൊപ്പം ജോലിസ്ഥലത്ത് വന്ന 10 വയസ്സുകാരന് സമീപത്തെ കുളത്തില്‍ വീണ് ദാരുണാന്ത്യം. ചൂണ്ടയിട്ട് മീന്‍ പിടിക്കുന്നതിനിടെ കാല്‍ വഴുതി പടുതാക്കുളത്തില്‍ വീഴുകയായിരുന്നു. കട്ടപ്പനയ്ക്ക് സമീപം മേട്ടുക്കുഴിയിലാണ് അപകടം നടന്നത്. വാഴക്കല്‍ സൂര്യയുടെ മകന്‍ പ്രശാന്ത് ആണ് മരിച്ചത്. ബുധനാഴ്ച രാവിലെയായിരുന്നു അപകടം.
സ്‌കൂള്‍ അടച്ചതിനാല്‍ പിതാവ് സൂര്യ ഏലക്കാട്ടില്‍ ജോലിക്ക് വന്നപ്പോള്‍ ഒപ്പം വന്നതായിരുന്നു പ്രശാന്ത്. പിതാവ് ജോലി ചെയ്യുന്നതിനിടെ പ്രശാന്ത് തോട്ടത്തിലെ പടുതാക്കുളത്തില്‍ ചൂണ്ടയിട്ട് മീന്‍ പിടിക്കുകയായിരുന്നു. ഇതിനിടെ കാല്‍ വഴുതി കുളത്തിലേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം.
ഏറെ നേരമായിട്ടും കുട്ടി പിതാവിന്റെ അടുത്ത് തിരിച്ചുവരാത്തതിനാല്‍ അന്വേഷിച്ചെത്തിയപ്പോഴാണ് കുളത്തില്‍ മുങ്ങിക്കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ നാട്ടുകാരുടെ നേതൃത്വത്തില്‍ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കട്ടപ്പന സെന്റ് ജോര്‍ജ് എല്‍പി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു.
https://www.facebook.com/Malayalivartha


























