ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക് പ്രസാദമായി നല്‍കുന്നതിലും കൃത്രിമം? ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജസ്റ്റിസ് ശങ്കരന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത് ഭക്തരുടെ കണ്ണുതുറപ്പിക്കട്ടെ

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ജസ്റ്റിസ് കെ.ടി.ശങ്കരന്‍ സുപ്രീം കോടതിക്ക് നല്‍കി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള അറുപതിലധികം ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചാണ് ജസ്റ്റിസ് ശങ്കരന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ഭൂരിഭാഗം ക്ഷേത്രങ്ങളില്‍നിന്നും ലഭിക്കുന്ന വരുമാനത്തെക്കാള്‍ കൂടുതല്‍ തുക ക്ഷേത്ര ജീവനക്കാര്‍ക്ക് ശമ്ബളമായി നല്‍കുന്നുണ്ടെന്നും ശബരിമലയും ഏറ്റുമാനൂരും വൈക്കവും ഉള്‍പ്പെടുന്ന വലിയ ക്ഷേത്രങ്ങളില്‍നിന്നുള്ള വരുമാനംകൊണ്ടാണ് ഇത് ചെയ്യുന്നതെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നു.
ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക് പ്രസാദമായി നല്‍കുന്നത് കേരളത്തിനു പുറത്തുനിന്ന് കൃത്രിമമായി നിര്‍മിച്ചുകൊണ്ടുവരുന്ന ഗുണനിലവാരമില്ലാത്ത ചന്ദനമാണോയെന്ന് പരിശോദിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നു. കിലോയ്ക്ക് പതിനയ്യായിരം രൂപവരെ വിലയുള്ള യഥാര്‍ത്ഥ ചന്ദനം പ്രസാദമായി നല്‍കുന്നത് സാമ്ബത്തികമായി താങ്ങാനാവില്ലെന്ന് ദേവസ്വം ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞതായി റിപ്പോര്‍ട്ടിലുണ്ട്. ചുറ്റുവിളക്കില്‍ ഒഴിക്കുന്ന എണ്ണയും നിലവാരമില്ലാത്തതാണ്. ഗുണനിലവാരമില്ലാത്ത വിളക്കെണ്ണ ചുറ്റുവിളക്കില്‍ ഉപയോഗിക്കുന്നതിനു പിന്നില്‍ കമ്മീഷനില്‍ കണ്ണുവച്ചുള്ള വലിയ സാമ്ബത്തിക ഇടപാടുകളുണ്ട്.
ഭക്തിയോ ശ്രദ്ധയോ ഇല്ലാതെ, ആചാരങ്ങളില്‍ ശരിയായ താല്‍പര്യമില്ലാതെയാണ് ദേവസ്വം ബോര്‍ഡുകളുടെ ക്ഷേത്രഭരണം. അവിശ്വാസികളും നിരീശ്വരവാദികളുമായ രാഷ്ട്രീയ നേതാക്കളെയാണ് ദേവസ്വം മന്ത്രിമാരായി നിയോഗിക്കുന്നത്. ഈശ്വരവിശ്വാസികളല്ലെന്ന് തുറന്നുപറഞ്ഞുകൊണ്ടു തന്നെ അവര്‍ ക്ഷേത്രദര്‍ശനം നടത്തുകയും ഭക്തരെ അവഹേളിക്കുകയും ചെയ്യുന്നു.
ഹിന്ദുക്കളുടെ അല്ലാതെ മറ്റേതെങ്കിലും മതസ്ഥരുടെ ആരാധനാലയങ്ങളില്‍ ഇത്തരമൊരു വിരോധാഭാസം അരങ്ങേറുമോ? ക്ഷേത്രങ്ങളെ വെറും കറവപ്പശുക്കളായാണ് ദേവസ്വം ബോര്‍ഡുകള്‍ ഭരിക്കുന്നവര്‍ കാണുന്നത്. തങ്ങള്‍ക്ക് കൊടിപിടിക്കുന്നവരെയും മുദ്രാവാക്യം വിളിക്കുന്നവരെയുമാണ് ക്ഷേത്ര ജീവനക്കാരായി തിരുകിക്കയറ്റുന്നത്. വേണ്ടതിലേറെയാണ് ഇവരുടെ നിയമനങ്ങള്‍.
ഇതിന്റെ തുടര്‍ച്ചയാണ് അടിക്കടി ഉണ്ടാകുന്ന ആചാരലംഘനങ്ങള്‍. ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര ഉപയോഗിച്ചതും പ്രതിഷേധത്തെ തുടര്‍ന്ന് അത് നിര്‍ത്തിയതും വലിയ വിവാദമാവുകയുണ്ടായല്ലോ. കൃത്രിമമായ ചന്ദനവും ഗുണനിലവാരമില്ലാത്ത എണ്ണയുമൊക്കെ പൂജാദ്രവ്യങ്ങളായി ഉപയോഗിക്കുന്നവരെ ക്ഷേത്രവിരുദ്ധരായി മാത്രമേ കാണാനാവൂ.
ഇവിടെ അടിസ്ഥാനപരമായി ഉയര്‍ന്നുവരുന്ന പ്രശ്‌നം അവിശ്വാസികള്‍ ക്ഷേത്രഭരണം കയ്യാളുന്നതിലെ പൊരുത്തക്കേടാണ്. ദേവസ്വം ബോര്‍ഡുകള്‍ വഴി ക്ഷേത്രം ഭരിക്കുന്നത് ഹിന്ദുനാമധാരികളായാല്‍ പോരാ, അവര്‍ ആസ്തികരും വിശ്വാസികളുമാവണം. എങ്കില്‍ മാത്രമേ ക്ഷേത്രകാര്യങ്ങള്‍ ആത്മാര്‍ത്ഥമായി നിര്‍വഹിക്കാനാവൂ.
നിരീശ്വരവാദികള്‍ 'ആരാധന' നടത്തുന്നത് ക്ഷേത്ര സങ്കല്‍പപ്രകാരം ദേവചൈതന്യത്തിനുതന്നെ ലോപം വരുത്തും. അധികാരത്തിന്റെ ബലത്തില്‍ ഇതിന് അനുവദിക്കുന്നതും ഭക്തരുടെ വികാരങ്ങളെ ചവിട്ടിമെതിക്കുന്നതും അംഗീകരിക്കാനാവില്ല.
ക്ഷേത്ര ജീവനക്കാരുടെ യൂണിയനുകളുണ്ടാക്കി പാര്‍ട്ടി ശക്തിപ്പെടുത്തുന്നതിനു മാത്രമല്ല, തങ്ങളും ഹിന്ദു താത്പര്യം സംരക്ഷിക്കുന്നവരാണെന്ന് നിഷ്‌കളങ്കരായ ഭക്തരെ തെറ്റിദ്ധരിപ്പിക്കുന്നതിനു കൂടിയാണ് രാഷ്ട്രീയഭരണ നേതൃത്വം ദേവസ്വം ബോര്‍ഡുകള്‍ കയ്യടക്കിവച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha


























