ജാനകിയുടെ കഴിഞ്ഞ ആഴ്ചത്തെ എവിക്ഷൻ ഒട്ടും യോജിക്കാൻ പറ്റാത്തതു ആയിരുന്നു; വേറെ ഒന്ന് രണ്ടു പേർ അവിടെ വിനോദയാത്രക്ക് ആയിട്ട് വന്നവർ ഉണ്ടായിരുന്നിട്ടും അവരെല്ലാം സേഫ് ആയി; ടാസ്കുകൾ വേറെ ലെവെലാ; ഇപ്രാവശ്യം കേറിയവരുടെ കട്ടയും പടോം ഇളകും; നടി അശ്വതിയുടെ ബിഗ്‌ബോസ് റിവ്യൂ

പ്രേക്ഷകർ കാത്തിരുന്ന ബിഗ്‌ബോസ് തുടങ്ങിയിരിക്കുകയാണ്. 16 മത്സരാർത്ഥികളാണ് ഇപ്പോൾ വീട്ടിലുള്ളത്. ബിഗ്‌ബോസ് തുടങ്ങാൻ കാത്തിരുന്നത് പോലെ തന്നെ പലരും കാത്തിരുന്നത് നടി അശ്വതിയുടെ ബിഗ്‌ബോസ് റിവ്യൂവാണ്. നടി അശ്വതി കഴിഞ്ഞ ദിവസത്തെ ബിഗ്‌ബോസിനെ കുറിച്ച് പങ്കു വച്ച കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ;
ബിഗ്‌ബോസ് മലയാളം ..... കുറച്ചു ദിവസമായി റിവ്യൂ കാണുന്നില്ലല്ലോ എന്ന് മെസ്സേജ് അയച്ചു ചോദിക്കുന്നവരുടെ അറിവിലേക്കായി.. നമ്മടെ പണ്ടത്തെ അന്താക്ഷരിയും, സ്കൂൾ ടീച്ചർ കളിയും കലോത്സവവും ഒന്നുമല്ല ഇപ്പോൾ!!! ടാസ്കുകൾ വേറെ ലെവെലാ !!! എഴുത്തിലെങ്ങും നിൽക്കില്ല!! ഇപ്രാവശ്യം കേറിയവരുടെ കട്ടയും പടോം ഇളകും.
കഴിഞ്ഞ രണ്ടു സീസനിലും ഇല്ലാത്ത ഒരുപാട് പ്രത്യേകതകൾ ഈ ബിഗ്ബോസ്സിൽ കൊണ്ടുവന്നിട്ടുണ്ട്. കഴിഞ്ഞ ആഴ്ചത്തെ എവിക്ഷൻ ഒട്ടും യോജിക്കാൻ പറ്റാത്തതു ആയിരുന്നു. ജാനകിയുടേത്. വേറെ ഒന്ന് രണ്ടു പേർ അവിടെ വിനോദയാത്രക്ക് ആയിട്ട് വന്നവർ ഉണ്ടായിരുന്നിട്ടും അവരെല്ലാം സേഫ് ആയി .
എന്റേതായ കുറച്ചു തിരക്കുകൾ കാരണം ടെലികാസ്റ്റിംഗ് സമയത്ത് കാണാൻ സാധിക്കുന്നില്ലെങ്കിലും പാതിരാത്രി യൂട്യൂബിൽ അപ്‌ലോഡ് ആകുന്നതാണ് കാണുന്നത്. എങ്ങനെ എങ്കിലും ഒക്കെ ബിഗ്‌ബോസ് ഞാൻ കണ്ടിരിക്കും.കാണൽ മുടക്കുന്നില്ലെങ്കിലും, എഴുത്തു നടക്കുന്നില്ല. അത്കൊണ്ട് ഡെയിലി റിവ്യൂ ഇടൽ തല്ക്കാലം തിരക്കുകൾ കാരണം നടക്കുന്നതല്ല എന്ന് വിഷമത്തോടെ സ്ഥിരം വായിക്കുന്നവരോട് മാത്രമായി അറിയിക്കുന്നു .
https://www.facebook.com/Malayalivartha


























