മകന്റെ വേര്‍പാട് താങ്ങാനാവാതെ.... കാട്ടാനയുടെ ആക്രമണത്തില്‍ അട്ടപ്പാടിയില്‍ ആദിവാസി വിദ്യാര്‍ത്ഥി ദാരുണമായി കൊല്ലപ്പെട്ടു... കുടുംബാംഗങ്ങളോടൊപ്പം കാട്ടില്‍ തേന്‍ ശേഖരിക്കാന്‍ പോയി തിരിച്ചു വരുന്നതിനിടെ കാട്ടാന കൂട്ടത്തിന് മുന്നില്‍ അകപ്പെട്ടു, നിലവിളിച്ച് അച്ഛനും ബന്ധുക്കളും ....

കടുകുമണ്ണയില്‍ ആദിവാസി ബാലനാണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കിണറ്റുക്കര ഊരിലെ പൊന്നന്റെയും സുമതിയുടെയും മകന്‍ സഞ്ജു (15) ആണ് ഇന്നലെ വൈകിട്ട് 5 മണിയോടെ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
വനത്തില്‍ തേന്‍ ശേഖരിക്കാന്‍ അച്ഛനോടും ബന്ധുക്കളോടും ഒപ്പം പോയതായിരുന്നു സഞ്ജു. തേന്‍ ശേഖരിച്ച് മടങ്ങും വഴി കാട്ടാന കൂട്ടത്തിന് മുന്നില്‍ അകപ്പെട്ടു.
നിലവിളിച്ച് ഓടിയെങ്കിലും രക്ഷപ്പെടാനായില്ല. അഗളി ഗവണ്മെന്റ് വോക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ആയിരുന്നു. മൃതദേഹം അഗളി ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം നാദാപുരത്ത് കാട്ടുപന്നി കുറുകെ ചാടി സ്‌കൂട്ടര്‍ മറിഞ്ഞ് യാത്രികന്‍ മരിച്ചു. ചേറ്റുവെട്ടി സ്വദേശി പൊന്നന്റവിട (നന്തോത്ത്) കുഞ്ഞബ്ദുള്ള(55) ആണ് മരിച്ചത്.
ഇന്നലെ രാവിലെ ആറിനായിരുന്നു അപകടം നടന്നത്. സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരത്തോടെ ജീവന്‍ നഷ്ടമായി.
മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ ഇന്ന് പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഉച്ചയ്ക്ക് നാദാപുരം ജുമുഅത്ത് പള്ളിയില്‍ കബറടക്കും.
" f
https://www.facebook.com/Malayalivartha