കള്ളിക്കാട്ട് ഇന്ന് ഹര്‍ത്താല്‍.. കള്ളിക്കാട് പഞ്ചായത്തുകൂടി ഉള്‍പ്പെടുന്ന നെയ്യാര്‍ വന്യജീവി സങ്കേത പ്രദേശം പരിസ്ഥിതി ലോല മേഖലയില്‍ ഉള്‍പ്പെടുത്തി കരടുവിജ്ഞാപനം വന്നതിനെതിരെ കള്ളിക്കാട്ട് പ്രതിഷേധം ശക്തമാകുന്നു.... പ്രതിഷേധ റാലി രാവിലെ 10 ന്

കള്ളിക്കാട്ട് ഇന്ന് ഹര്‍ത്താല്‍.. കള്ളിക്കാട് പഞ്ചായത്തുകൂടി ഉള്‍പ്പെടുന്ന നെയ്യാര്‍ വന്യജീവി സങ്കേത പ്രദേശം പരിസ്ഥിതി ലോല മേഖലയില്‍ ഉള്‍പ്പെടുത്തി കരടുവിജ്ഞാപനം വന്നതിനെതിരെ കള്ളിക്കാട്ട് പ്രതിഷേധം ശക്തമാകുന്നു.... പ്രതിഷേധ റാലി രാവിലെ 10 ന് നടക്കും.
ആക്ഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് കള്ളിക്കാട്ട് ഹര്‍ത്താല്‍ ആചരിക്കുന്നു. കരട് വിജ്ഞാപനം വന്നപ്പോള്‍ പഞ്ചായത്തിലെ ആറ് വാര്‍ഡുകളാണ് പരിസ്ഥിതി ലോല പ്രദേശമായി മാറാന്‍ പോകുന്നത്.
സര്‍വകക്ഷി യോഗം ചേര്‍ന്ന് സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എയെ രക്ഷാധികാരിയായും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പന്തശ്രീകുമാറിനെ കണ്‍വീനറുമാക്കി ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കുകയുണ്ടായി. .
വാഴിച്ചല്‍, കള്ളിക്കാട്, അമ്പൂരി വില്ലേജുകളാണ് നെയ്യാര്‍ വന്യജീവി സങ്കേത പരിധിയില്‍ ഉള്‍പ്പെടുന്നത്. പരുത്തിപ്പള്ളി ഫോറസ്റ്റ് പരിധിയിലുള്ള മണ്ണൂര്‍ക്കരയും വിതുര ഫോറസ്റ്റ് പരിധിയിലുള്ള വിതുര വില്ലേജുകളും ഈ മേഖലയില്‍ ഉള്‍പ്പെടുന്നതാണ്.
അതേസമയം പരിസ്ഥിതി ലോല മേഖല കരടില്‍പെട്ട അമ്പൂരിയില്‍ കഴിഞ്ഞ ദിവസം ഹര്‍ത്താല്‍ നടന്നിരുന്നു. തുടര്‍ന്നാണ് സര്‍വകക്ഷിയോഗ തീരുമാനപ്രകാരം നെയ്യാര്‍ വന്യ ജീവി ആസ്ഥാനം സ്ഥിതി ചെയ്യുന്ന കള്ളിക്കാട് പഞ്ചായത്തിലെ ജനങ്ങളും ഹര്‍ത്താല്‍ തുടങ്ങി സമരത്തിനായി ഇറങ്ങുന്നത്.
എട്ടിന് മന്ത്രി തലത്തില്‍ നടക്കുന്ന യോഗത്തിന് ശേഷം പ്രത്യക്ഷ സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് എം.എല്‍.എമാരായ ജി. സ്റ്റീഫന്‍, സി.കെ. ഹരീന്ദ്രന്‍ എന്നിവര്‍ പറഞ്ഞു. നെയ്യാര്‍ ഡാമില്‍ നിന്നും പ്രതിഷേധ പ്രകടനം നടക്കും.
കള്ളിക്കാട് ഗ്രാമപഞ്ചായത്തിന്റെ 60 ശതമാനം വരുന്ന മേഖല വനപ്രദേശവും അവശേഷിക്കുന്ന ജനവാസ മേഖലയും പരിസ്ഥിതി ലോലമായി പ്രഖ്യാപിച്ച കേന്ദ്ര ഗവണ്‍മെന്റിന്റെ വികലമായ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കള്ളിക്കാട് നിവാസികള്‍ ഇന്ന് നടത്തുന്ന ഹര്‍ത്താലിന് നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി പാറശ്ശാല നിയോജക മണ്ഡലം കമ്മിറ്റി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയുണ്ടായി.
" f
https://www.facebook.com/Malayalivartha