രാഷ്ട്രപിതാവിനോട് അനാദരവ്.... കോഴിക്കോട് ജില്ലാ കോടതി വളപ്പില്‍ മഹാത്മാഗാന്ധിയുടെ പ്രതിമ അടിച്ചു തകര്‍ത്തു... സംഭവത്തില്‍ പ്രതി അറസ്റ്റില്‍

രാഷ്ട്രപിതാവിനോട് അനാദരവ്.... കോഴിക്കോട് ജില്ലാ കോടതി വളപ്പില്‍ മഹാത്മാഗാന്ധിയുടെ പ്രതിമ അടിച്ചു തകര്‍ത്തു... സംഭവത്തില്‍ പ്രതി അറസ്റ്റിലായി.
കഴിഞ്ഞ ആഴ്ച സ്ഥാപിച്ച പ്രതിമയാണ് അടിച്ചു തകര്‍ക്കപ്പെട്ടത്. കോണ്‍ക്രീറ്റില്‍ നിര്‍മ്മിച്ച പ്രതിമയുടെ വലത്തെ ചെവിയാണ് അടിച്ചു പൊട്ടിച്ചത്. സംഭവത്തെ തുടര്‍ന്ന് കക്കോടി മുക്ക് സ്വദേശി നാരായണനെ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തു.
പ്രതിക്കെതിരെ നഗരത്തില്‍ തന്നെ മറ്റു സ്റ്റേഷനുകളില്‍ പരാതിയുണ്ടെന്നും മാനസികാസ്വാസ്ഥ്യമുള്ളയാളാണ് പ്രതിയെന്നും സംശയിക്കുന്നതായി പോലീസ് .
ഇന്നലെ രാവിലെ 11:45 ഓടെ പ്രതി പട്ടികയുമായെത്തി പ്രതിമയ്ക്കു നേരെ ഓടിയെടുത്ത് അടിച്ച് ചെവി പൊട്ടിക്കുകയായിരുന്നു. അക്രമം നടത്തിയശേഷം ഓടി രക്ഷപ്പെട്ടെങ്കിലും ഇയാളെ വൈകുന്നേരം മൂന്നുമണിയോടെ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തു.
നാല് ലക്ഷത്തോളം രൂപ ചെലവില്‍ നിര്‍മ്മിച്ച ഗാന്ധി പ്രതിമയാണ് തകര്‍ത്തതെന്നും കോടതി വളപ്പിനകത്ത് കയറി ആക്രമണം നടത്താന്‍ പ്രതിയെ ആരെങ്കിലും ഉപയോഗിച്ചതാണോ എന്ന് അന്വേഷിക്കണമെന്നും കാലിക്കറ്റ് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ എംഎസ് സജി ആവശ്യപ്പെടുകയുണ്ടായി.
കഴിഞ്ഞ മാസം 30 നാണ് ഗോവ ഗവര്‍ണര്‍ അഡ്വ പിസ് ശ്രീധരന്‍ പിള്ള പ്രതിമ അനാച്ഛാദനം ചെയ്തത്. ഹൈക്കോടതി ജഡ്ജി പി ഗോപിനാഥ് അടക്കമുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha