ദിലീപ് അനൂകുലികളുടെ മുഖം മൂടി വലിച്ച് കീറി ബാലചന്ദ്രകുമാർ! ദിലീപ് കുറ്റവാളിയാണെന്ന് ഞാന്‍ ഒരു സ്ഥലത്തും ഇതുവരെ പറഞ്ഞിട്ടില്ല. അത് കണ്ടെത്തേണ്ടത് കോടതിയാണ്... നിരപരാധിയാണെങ്കില്‍ ദിലീപിനെ കോടതി വെറുതെ വിടട്ടെ... പക്ഷെ ഞാൻ അവിടെ കണ്ടത്!.. നടുക്കുന്ന വെളിപ്പെടുത്തൽ പുറത്ത്....

സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് അനുമതി നേടിയത്. നടിയെ ആക്രമിച്ച കേസിലും അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലും രണ്ടു ഘട്ടങ്ങളിലായി ചോദ്യംചെയ്യല്‍ നടത്തിയിരുന്നു. അതിനു ശേഷമാണ് ദിലീപ് വീണ്ടും അന്വേഷണസംഘത്തിന് മുന്നിലേക്ക് വന്നത്. പതിനാറര മണിക്കൂറാണ് ദിലീപിനെ അന്ന് ചോദ്യം ചെയ്തത്. ആവശ്യമെങ്കിൽ നടനെ ഇനിയും ചോദ്യം ചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞിരിക്കുകയാണ്. അതേസമയം നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപ് അനുകൂലികള്‍ കാര്യങ്ങളറിയാതെയാണ് പ്രതികരിക്കുന്നതെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ പുറത്ത് വരുകയാണ്. പല കാര്യങ്ങളുമായി ബന്ധപ്പെട്ട് പബ്ലിക്ക് ഡൊമൈയ്നില്‍ ഇല്ലാത്ത വിവരങ്ങള്‍ എന്റെ കയ്യിലുണ്ട്. അതുകൊണ്ടാണ് പല വിഷയങ്ങളിലും ദിലീപ് വാദികള്‍ വന്ന് എന്തെങ്കിലുമൊക്കെ പറയുമ്പോള്‍ എനിക്ക് വെല്ലുവിളിക്കാന്‍ സാധിക്കുന്നതെന്നും അദ്ദേഹം പറയുന്നു. ഡിടിപി ചെയ്ത് എടുത്തപ്പോള്‍ ഒന്നരപേജ് നീളം വരുന്ന ഒരു ഓഡിയ ദിലീപിന്റേതായിട്ടുണ്ട്. അതിനകത്ത് വമ്പന്‍ തെളിവുകളാണ് ഉള്ളത്. അതൊക്കെ പൊലീസിന്റെ കയ്യിലുണ്ട്. കേസിന് പരിഗണിച്ചതില്‍ 27 ഓഡിയോ ക്ലിപ്പുകള്‍ ഉണ്ടെന്നാണ് എന്റെ അറിവ്. അതിലൊരു നാലോ അഞ്ചോ എണ്ണം മാത്രമാണ് ഇതുവരെ പുറത്ത് വന്നിരിക്കുന്നത്. അത് കേട്ടിട്ടാണ് ബാലചന്ദ്രകുമാർ വാലും തുമ്പും ഇല്ലാത്ത സാധനം കൊണ്ട് വന്ന് ആരോപണം ഉന്നയിക്കുകയാണെന്നൊക്കെ ദിലീപ് അനുകൂലികള്‍ പറയുന്നതെന്നും ബാലചന്ദ്രകുമാർ പറയുന്നു. നടിയെ ആക്രമിച്ചു കേസുമായി ദിലീപിന് നേരിട്ടോ അല്ലാതെയോ അറിഞ്ഞോ അറിയാതെയോ ബന്ധമുണ്ടെന്ന് തെളിയിക്കുന്ന പത്തോളം ഓഡിയോ സന്ദേശങ്ങളുണ്ട്. ഇതൊന്നും അറിയാതെയാണ് പലരുടേയും അവകാശവാദം.
ദിലീപ് കുറ്റവാളിയാണെന്ന് ഞാന്‍ ഒരു സ്ഥലത്തും ഇതുവരെ പറഞ്ഞിട്ടില്ല. അത് കണ്ടെത്തേണ്ടത് കോടതിയാണ്. നിരപരാധിയാണെങ്കില്‍ ദിലീപിനെ കോടതി വെറുതെ വിടട്ടെ. പക്ഷെ പള്‍സർ സുനിയെ ഞാനവിടെ കണ്ടിട്ടുണ്ട്. അതുകൊണ്ട് മാത്രം ദിലീപ് കുറ്റം ചെയ്തുവെന്ന് വിശ്വസിക്കുന്നില്ല. മാത്രമല്ല ദിലീപിന്റെ വീട്ടില്‍ വീഡിയോ പ്ലേ ചെയ്ത് കണ്ടു. അത് ഞാന്‍ കണ്ടിട്ടില്ല. എന്നാല്‍ അതില്‍ കേട്ട ശബ്ദം ഇതാണെന്ന് ഞാന്‍ പറഞ്ഞു. അതില്‍ എവിടെ ക്യാമറ പിടിച്ചിരുന്ന എന്നതിനെക്കുറിച്ച് വരെ അവർ പറഞ്ഞ കാര്യങ്ങല്‍ മൊഴിയിലുണ്ടെന്നും ബാലചന്ദ്ര കുമാർ പറയുന്നു. ദിലീപ് നശിപ്പിച്ച വിവരങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് എന്ന് പറയുന്നത് ഷാർജ ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട ഒരു ഷാർജ പൗരനാണ്. എന്റെ ഫോണും ഞാന്‍ പൊലീസിന് നല്‍കിയിട്ടുണ്ട്. എന്നാല്‍ അതില്‍ നിന്നൊന്നും ഒരു വിവരവും ഞാന്‍ നീക്കം ചെയ്തിട്ടില്ല.
ദിലീപും അനുപൂം ഉള്‍പ്പടെ നിരവധി സുഹൃത്തുക്കളുമായി നടത്തിയ ചാറ്റുകളുടെ വിവരങ്ങള്‍ അതിലുണ്ട്. ചാറ്റിലെ നിസാരമായ ഒരു യെസ് പോലും പൊലീസിന് ഗുണം ചെയ്യും എന്നുള്ളത് കൊണ്ടാണ് ഒന്നും നശിപ്പിക്കാതെ തന്നെ നല്‍കിയിട്ടുള്ളത്. അങ്ങനെ ഫോണ്‍ കൊടുത്തതുമായി ബന്ധപ്പെട്ടാണ് നെയ്യാറ്റിന്‍കര ബിഷപ്പുമായി ബാന്ധപ്പെട്ട ഒരു കേസില്‍ ഞാന്‍ വെല്ലുവിളി നടത്തിയത്. ആ വിഷയത്തില്‍ ബാലചന്ദ്രകുമാർ അങ്ങോട്ട് പോയി ഇടിച്ച് കയറി ദിലീപിനോട് എന്തെക്കൊയോ പറഞ്ഞ്, പൈസയുണ്ടാക്കാന്‍ ശ്രമിക്കുകയും അത് നടക്കാതെ വന്നപ്പോഴാണ് ഇതുപോലുള്ള ആരോപണങ്ങള്‍ ഉയർത്തിയതെന്നുമായിരുന്നു ചിലർ പറഞ്ഞിരുന്നത്. എന്നാല്‍ ദിലീപിന്റെ ഭർത്താവ് സുരാജ് 2017 സെപ്റ്റംബർ മാസം 13 ന് രാത്രി 10 മണിക്ക് ശേഷം എനിക്കൊരു മെസേജ് ചെയ്തിരുന്നു. നെയ്യാറ്റിന്‍കര ബിഷപ്പിനെ അറിയാമോയെന്ന് അദ്ദേഹം എന്നോട് ഇങ്ങോട്ട് ചോദിക്കുകയായിരുന്നു. എന്റെ വീട്ടില്‍ നിന്നും മൂന്ന് കിലോമീറ്റർ മാത്രമാണ് ബിഷപ്പ് ഹൌസിലേക്ക് ഉള്ളത്. അതുകൊണ്ട് തന്നെ നിങ്ങള്‍ക്ക് എന്താണ് ആവശ്യമെന്ന് ഞാന്‍ അങ്ങോട്ട് ചോദിച്ചു. ഈ വിവരങ്ങളടങ്ങിയ ഫോണ്‍ ഞാന്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. എന്നിട്ടും അവർ കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും ബാലചന്ദ്രകുമാർ പറയുന്നു. ഞാന്‍ ഈ ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചിരുന്നുവെങ്കില്‍ എന്താകുമായിരുന്ന അവസ്ഥയെന്നും ബാലചന്ദ്രകുമാർ ചോദിക്കുന്നു. അതേസമയം ഏത് നിമിഷവും എന്തുവേണമെങ്കിലും സംഭവിക്കാം എന്ന രീതിയിലാണ് കേസിന്റെ രീതി. അതുകൊണ്ട് തന്നെ ദിലീപും കരുതിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























