മണ്ണെണ്ണയുടെ വില വര്‍ദ്ധനവ് മത്സ്യത്തൊഴിലാളികളുടെ ഉപജീവനം മുടക്കുന്നതാണെന്ന് കേരളം... മണ്ണെണ്ണയുടെ വില വര്‍ദ്ധിപ്പിക്കുകയും വിഹിതം വെട്ടി കുറയ്ക്കുകയും ചെയ്തതോടെ സംസ്ഥാനത്തുണ്ടായ പ്രതിസന്ധി പരിഹരിക്കാനായി ഇന്ന് അടിയന്തര യോഗം വിളിക്കുമെന്ന് കേന്ദ്ര പെട്രോളിയം സഹമന്ത്രി അറിയിച്ചതായി മന്ത്രി ജി.ആര്‍. അനില്‍

മണ്ണെണ്ണയുടെ വില വര്‍ദ്ധനവ് മത്സ്യത്തൊഴിലാളികളുടെ ഉപജീവനം മുടക്കുന്നതാണെന്ന് കേരളം... മണ്ണെണ്ണയുടെ വില വര്‍ദ്ധിപ്പിക്കുകയും വിഹിതം വെട്ടി കുറയ്ക്കുകയും ചെയ്തതോടെ സംസ്ഥാനത്തുണ്ടായ പ്രതിസന്ധി പരിഹരിക്കാനായി ഇന്ന് അടിയന്തര യോഗം വിളിക്കുമെന്ന് കേന്ദ്ര പെട്രോളിയം സഹമന്ത്രി അറിയിച്ചതായി മന്ത്രി ജി.ആര്‍. അനില്‍
.
കഴിഞ്ഞ മൂന്നുവര്‍ഷമായി ഘട്ടം ഘട്ടമായി മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ച നടപടി കേന്ദ്രമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും മണ്ണെണ്ണ വില വലിയതോതില്‍ വര്‍ദ്ധിപ്പിച്ചതിലുള്ള സംസ്ഥാനത്തിന്റെ ആശങ്കയും അറിയിച്ചു.
സംസ്ഥാനത്ത് സ്റ്റോക്കില്‍ ബാക്കിയുള്ള മണ്ണെണ്ണ ഈ മാസം 15വരെ അന്നയോജന അന്ത്യോദയ കാര്‍ഡ് ഉടമകള്‍ക്ക് പഴയ വിലയായ 53 രൂപയ്ക്കുതന്നെ വിതരണം ചെയ്യും.
നികുതിയും വെളളക്കരവും ഗ്യാസ് സിലിണ്ടറിനുമടക്കം വിലവര്‍ദ്ധനയുണ്ടായ ഞെട്ടല്‍ മാറും മുമ്പേ തന്നെ സംസ്ഥാനത്ത് ജനങ്ങള്‍ക്ക് തിരിച്ചടിയായി റേഷന്‍ മണ്ണെണ്ണയുടെ വിലക്കയറ്റവും. ഇന്ധനവില വര്‍ദ്ധിക്കുന്നത് വ്യാപാരമേഖലയേയും കാര്യമായി ബാധിക്കും. നിത്യോപയോഗ സാധനങ്ങളുടെ വിലയിലും വര്‍ദ്ധനവുണ്ടായേക്കാം. ബസ് ചാര്‍ജ് വര്‍ദ്ധനവ്, ഗ്യാസ, നികുതി, പെട്രോള്‍ , ഡീസല്‍ എന്നിവയുടെയെല്ലാം വില വര്‍ദ്ധിച്ചു കൊണ്ടിരിക്കെ ദുരിതത്തിലാകുന്നത് സാധാരണക്കാരാണ്. നിത്യവൃത്തിയ്ക്കുള്ള വഴി കണ്ടുപിടിക്കുന്നവരേറെ കഷ്ടപ്പെടുകയാണ്.
അതേസമയം കേരളത്തിനു നല്‍കുന്ന അരിയുടെ 50 ശതമാനം പച്ചരി നല്‍കണമെന്നും ശേഷിക്കുന്നത് ജയ, സുരേഖ ഇനങ്ങള്‍ അനുവദിക്കണമെന്നും കേന്ദ്ര ഭക്ഷ്യ സഹമന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതിയുമായുള്ള കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടു. അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് ഉറപ്പു നല്‍കി.
ഭക്ഷ്യധാന്യങ്ങള്‍ സൂക്ഷിക്കാന്‍ 20 ഗോഡൗണുകള്‍ നിര്‍മ്മിക്കാനുള്ള രൂപരേഖ സമര്‍പ്പിക്കാന്‍ കേന്ദ്രമന്ത്രി നിര്‍ദ്ദേശിക്കുയുണ്ടായി. സപ്ലൈകോയ്ക്കും മറ്റും ഭക്ഷ്യധാന്യ വിതരണവുമായി ബന്ധപ്പെട്ടുള്ള സബ്‌സിഡി ഇനത്തില്‍ ലഭിക്കാനുള്ള 390 കോടി രൂപ നല്‍കുന്നത് അനുഭാവപൂര്‍വം പരിഗണിക്കാമെന്ന മറുപടി ലഭിച്ചെന്നും മന്ത്രി പറയുന്നു.
പൊതുവിതരണത്തിനുള്ള മണ്ണെണ്ണവില ലിറ്ററിന് 22 രൂപ കൂട്ടിയത് മത്സ്യത്തൊഴിലാളികളുടെ ഉപജീവനം മുടക്കുന്നതാണെന്ന് കേരളം അറിയിച്ചു. പരിഷ്‌കാരം അനുസരിച്ച് 3888 കിലോലിറ്റര്‍ മാത്രമാണ് കേരളത്തിന് നല്‍കുക. വിഹിതം വര്‍ധിപ്പിക്കണമെന്നും ആവശ്യം ഉയര്‍ന്നു.
സബ്സിഡി ഇനത്തില്‍ നല്‍കാനുള്ള 390 കോടി അനുവദിക്കുന്ന കാര്യം പരിഗണിക്കാമെന്നും സഹമന്ത്രി ഉറപ്പുനല്‍കി. ഉപഭോക്തൃവകുപ്പ് മന്ത്രി അശ്വിനി കുമാര്‍ ചൗധരിയുമായുള്ള കൂടിക്കാഴ്ചയില്‍ വിവിധ സബ്സിഡി ഇനങ്ങളില്‍ നല്‍കാനുണ്ടായിരുന്ന 914 കോടി കേന്ദ്രം അനുവദിച്ചതായും മന്ത്രി പറഞ്ഞു. ഇതിന് കേരളം നന്ദിയറിയിച്ചു.
അതേസമയം രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിനും ഡീസലിനും 80 പൈസ വീതമാണ് വര്‍ധിപ്പിച്ചത്. കഴിഞ്ഞ 16 ദിവസത്തിനിടെ 14-ാം തവണയാണ് പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധനവുണ്ടാകുന്നത്.
കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 116 രൂപയും ഡീസലിന് 102.91 രൂപയുമായി. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 118.60 രൂപയാണ് ഇന്നത്തെ വില. ഒരു ലിറ്റര്‍ ഡീസലിന് ഇവിടെ ഇന്നത്തെ വില 104.64 രൂപയാണ്. കോഴിക്കോട് പെട്രോള്‍ ലിറ്ററിന് 116.14 രൂപയും ഡീസലിന് 103.04 രൂപയുമാണ് വില.
"
https://www.facebook.com/Malayalivartha


























