വിശുദ്ധ റംസാന്‍ മാസത്തില്‍ പുതിയ മാറ്റവുമായി സൗദി അറേബ്യ; റിയാദ്, ജിദ്ദ, കിഴക്കന്‍ പ്രവിശ്യയിലെ ദമാം, ദഹ്റാന്‍, അല്‍-ഖോബാര്‍ നഗരങ്ങളിലേക്ക് ട്രക്കുകള്‍ പ്രവേശിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തി അധികൃതർ, ഇനിമുതൽ ഇങ്ങനെ....
വിശുദ്ധ റംസാന്‍ മാസം ആരംഭിച്ചിരിക്കുകയാണ്. അങ്ങനെ റിയാദ്, ജിദ്ദ, കിഴക്കന്‍ പ്രവിശ്യയിലെ ദമാം, ദഹ്റാന്‍, അല്‍-ഖോബാര്‍ നഗരങ്ങളിലേക്ക് ട്രക്കുകള്‍ പ്രവേശിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തി അധികൃതർ രംഗത്ത് എത്തി. സൗദി ജനറല്‍ ട്രാഫിക് വിഭാഗമാണ് നിയന്ത്രണ നിരോധന സമയം പ്രഖ്യാപിച്ചിരിക്കുന്നത്.
അതായത് രാവിലെ 8 മുതല്‍ അര്‍ദ്ധരാത്രി 12 വരെ ട്രക്കുകള്‍ റിയാദ് നഗരത്തില്‍ പ്രവേശിക്കുന്നത് നിരോധിച്ചിരിക്കുകയാണ്. അതേസമയം പൊതു സേവന ട്രക്കുകള്‍ ഉച്ചയ്ക്ക് 12 മുതല്‍ അര്‍ദ്ധരാത്രി 12 വരെ പ്രവേശിക്കുന്നതിന് അനുമതി നല്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. അര്‍ദ്ധരാത്രി 12 മുതല്‍ രാവിലെ 8 വരെ എല്ലാ ട്രക്കുകളെയും പ്രവേശിപ്പിക്കുന്നതാണ്. വെള്ളി, ശനി ദിവസങ്ങളില്‍ നിരോധനം വൈകുന്നേരം 7 മുതല്‍ അര്‍ദ്ധരാത്രി 12 വരെ ആയിരിക്കുമെന്നും അധികൃതർ പറയുകയുണ്ടായി.
അതോടൊപ്പം തന്നെ എക്സിറ്റ് 13 മുതല്‍ കിഴക്കു പടിഞ്ഞാറ് എംബസികള്‍ക്കിടയിലുള്ള മക്ക (ഖുറൈസ്) റോഡ്, എക്സിറ്റ് 4 മുതല്‍ വടക്ക് തെക്ക് അള്‍ജീരിയ സ്‌ക്വയര്‍ (ദിറാബ്) വരെയുള്ള കിംഗ് ഫഹദ് റോഡ് എന്നിവിടങ്ങളില്‍ ട്രക്കുകള്‍ പ്രവേശിക്കുന്നത് തടയുന്നതായിരിക്കും.
https://www.facebook.com/Malayalivartha


























