സഹികെട്ട് ചെയ്തുപോയി സാറേ...... വടക്കിപാളയത്തില്‍ ഭര്‍ത്താവിനെ കത്രിക കൊണ്ട് കുത്തിക്കൊന്നത് സംശയരോഗത്തെ തുടര്‍ന്നുണ്ടായ മര്‍ദനം സഹിക്കവയ്യാതെയെന്ന് പോലീസിനോട് വെളിപ്പെടുത്തി ഭാര്യ

സഹികെട്ട് ചെയ്തുപോയി സാറേ...... വടക്കിപാളയത്തില്‍ ഭര്‍ത്താവിനെ കത്രിക കൊണ്ട് കുത്തിക്കൊന്നത് സംശയരോഗത്തെ തുടര്‍ന്നുണ്ടായ മര്‍ദനം സഹിക്കവയ്യാതെയെന്ന് പോലീസിനോട് വെളിപ്പെടുത്തി ഭാര്യ.
കഴിഞ്ഞ ദിവസമാണ് വടക്കിപാളയം വാട്ടര്‍ ടാങ്ക് വീഥിയില്‍ താമസിക്കുന്ന വിനോദ് കുമാറിനെ(36) ഭാര്യ മഹാലക്ഷ്മി കൊലപ്പെടുത്തിയത്. വിനോദ് കുമാര്‍ സംശയ രോഗിയും മദ്യപാനിയുമായിരുന്നെന്നും മദ്യപിച്ച് എത്തി മര്‍ദനം പതിവായിരുന്നെന്നും തയ്യല്‍ തൊഴിലാളിയായ മഹാലക്ഷ്മി പറയുന്നു. പാമ്പ് പിടുത്തക്കാരനാണ് വിനോദ് കുമാര്‍. ഇവര്‍ക്ക് രണ്ടു മക്കളുണ്ട്. മഹാലക്ഷ്മിയെ കുഞ്ഞുങ്ങളുടെ മുമ്പില്‍ വച്ച് മര്‍ദ്ദിക്കുന്നത് പതിവാണ്.
കഴിഞ്ഞ ദിവസം മദ്യപിച്ച് വീട്ടില്‍ എത്തിയ വിനോദ് കുമാര്‍ മഹാലക്ഷ്മിയെ വളരെ ക്രൂരമായി മര്‍ദ്ദിച്ചു . മര്‍ദ്ദനം തുടരവേ വേദന സഹിക്കവയ്യാതെ കത്രികയെടുത്ത് ഭര്‍ത്താവിന്റെ വയറിലും നെഞ്ചിലും കുത്തി പരുക്കേല്‍പ്പിച്ചു.
തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച് ഭര്‍ത്താവ് സ്വയം കുത്തി പരുക്കേല്‍പ്പിച്ചതാണെന്ന് അധികൃതരോട് മഹാലക്ഷ്മി പറഞ്ഞു. ഡോക്ടര്‍മാര്‍ പരിശോധിച്ചപ്പോള്‍ ഇയാളുടെ ജീവന്‍ നഷ്ടമായിരുന്നു.
മരണത്തില്‍ സംശയം തോന്നിയ ആശുപത്രി അധികൃതര്‍ പൊലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് മഹാലക്ഷ്മി കുറ്റം ഏറ്റു പറഞ്ഞത്.
https://www.facebook.com/Malayalivartha


























