മീന്‍പിടിച്ചു കൊണ്ടിരിക്കെ പടുതക്കുളത്തില്‍ പത്തുവയസ്സുകാരന്‍ വീണു, ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

മീന്‍പിടിച്ചു കൊണ്ടിരിക്കെ പടുതക്കുളത്തില്‍ പത്തുവയസ്സുകാരന്‍ വീണു, ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വാഴയ്ക്കല്‍ സൂര്യയുടെ മകനും കട്ടപ്പന സെന്റ് ജോര്‍ജ് എല്‍പി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയുമായ പ്രശാന്ത് ആണ് മരിച്ചത്.
കട്ടപ്പനയ്ക്കു സമീപം മേട്ടുക്കുഴിയില്‍ ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം നടന്നത്. പിതാവ് സൂര്യ സ്വകാര്യ വ്യക്തിയുടെ ഏലത്തോട്ടത്തില്‍ തൊഴിലാളിയാണ്. പിതാവിനൊപ്പം എത്തിയ കുട്ടി തോട്ടം പരിസരത്തെ പടുതാകുളത്തില്‍ ചൂണ്ടയിട്ട് മീന്‍പിടിക്കുകയായിരുന്നു.
പിന്നീട് കുട്ടിയെ കാണാതെ വന്നതോടെ അന്വേഷിച്ചപ്പോഴാണ് പടുതാക്കുളത്തില്‍ വീണ് കിടക്കുന്ന നിലയില്‍ കണ്ടത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
"
https://www.facebook.com/Malayalivartha