കാവ്യയെ വിളിപ്പിക്കാൻ പോലീസ്... ദൃശ്യങ്ങളെ കുറിച്ച് വിവരിച്ച് ദീലിപിന്റെ ഫോണ്‍ സംഭാഷണം... ദിലീപിന്റെയും കൂട്ടാളികളുടേയും ഫോണുകളിലുള്ളത് 11,161 വീഡിയോകൾ

വമ്പൻ വെളിപ്പെടുത്തലുകളാണ് ഇപ്പോൾ പ്രോസിക്യൂഷനും അന്വേഷണ സംഘവും ഇപ്പോൾ നടത്തിയിരിക്കുന്നത്. നടിയെ ആക്രമിച്ച കേസിൽ ദിലീപിന് നിർണായക പങ്കുണ്ട് എന്ന് തെളിയിക്കുന്ന ചില തെളിവുകളാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. അതിന്റെ ഭാഗമായി നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവനും പങ്കുണ്ടെന്ന് അന്വേഷണസംഘം ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരിക്കുകയാണ്.
അന്വേഷണ സംഘം ശേഖരിച്ച ഡിജിറ്റല്‍ തെളിവുകളില്‍ നിര്‍ണായക വിവരങ്ങളുണ്ടെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കാവ്യയെ ചോദ്യം ചെയ്യുമെന്ന് ഉറപ്പിച്ചാണ് അന്വേഷണ സംഘത്തിന്റെ ഇപ്പോഴത്തെ നീക്കം. അതോടൊപ്പം ഫോറൻസിക് പരിശോധനാ ഫലം മുഴുവൻ ലഭിച്ച ശേഷം ദിലീപിന്റെ സഹോദരൻ അനൂപ്, സുരാജ് എന്നിവരെയും ചോദ്യം ചെയ്യണമെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.
എന്നാൽ കാവ്യ ചെന്നൈയിലാണെന്നും അടുത്ത ആഴ്ച എത്തുമെന്നുമാണ് മറുപടി ലഭിച്ചതെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം പൂർത്തിയാക്കാൻ മൂന്നുമാസം കൂടി സമയം തേടി ക്രൈംബ്രാഞ്ച് നൽകിയ ഹർജിയിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. ഹൈക്കോടതി നിർദ്ദേശിച്ച പ്രകാരം ഏപ്രിൽ 15ന് അകം തുടരന്വേഷണം പൂർത്തിയാക്കാനാവില്ലെന്നും ഡിജിറ്റൽ തെളിവുകളുടെ ഫോറൻസിക് പരിശോധനാ ഫലങ്ങൾ ഈ കാലാവധിക്കകം പൂർണമായും ലഭിക്കില്ലെന്നും ഹർജിയിൽ പറയുന്നുണ്ട്.
കാവ്യയുടെ പങ്കിനെക്കുറിച്ച് ശരത്തിനോട് സുരാജ് പറയുന്നുണ്ട്. ഇതിന്റെ ഭാഗമായി ശരത്ത്, സുരാജ് എന്നിവരുടെ ശബ്ദം പരിശോധിക്കണം. കാവ്യ അടുത്തയാഴ്ച മടങ്ങിയെത്തും. തിരിച്ചെത്തിയാലുടന്‍ കാവ്യയെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പോലീസ് പറഞ്ഞു. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ കേസിലെ എട്ടാം പ്രതി ദിലീപും അഭിഭാഷകനും നിരവധി തവണ കണ്ടതിന്റെ തെളിവുകള്‍ അന്വേഷണ സംഘം ഹൈക്കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.
അഭിഭാഷകന്‍ സുജേഷുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് ദൃശ്യങ്ങള്‍ ദിലീപ് കണ്ടുവെന്ന് പറയുന്നതായി അന്വേഷണസംഘം കണ്ടെത്തിയത്. സഹോദരി ഭര്‍ത്താവായ സുരാജിന്റെ ഫോണില്‍ നിന്ന് ദിലീപ് അഭിഭാഷകനുമായി 2019 ഡിസംബര്‍ 19ന് നടത്തിയ സംഭാഷണമാണ് ഹാജരാക്കിയത്.
'അവരെ (ജഡ്ജിയെ) കേള്‍പ്പിക്കാന്‍ വേണ്ടീട്ടാ, അല്ലാതെ നമ്മളൊക്കെ കണ്ടതല്ലേ'. '(പീഡനദൃശ്യങ്ങള്‍) നമ്മള്‍ പല പ്രാവശ്യം കണ്ടതാ.''അടിവസ്ത്രം വലിക്കുന്നതൊക്കെ നമ്മള്‍ പല പ്രാവതാ'.ശ്യം കണ്ട 'ജഡ്ജിയുടെ ശ്രദ്ധ ആകര്‍ഷിക്കാനാണ് കോടതിയില്‍ ചോദ്യങ്ങള്‍ ചോദിച്ചത്'. 'ജഡ്ജി ശ്രദ്ധിക്കുന്നില്ലെന്ന് സംശയം വന്നപ്പോള്‍ അറ്റന്‍ഷനിലാക്കാനാണ് ചോദ്യങ്ങള്‍ ചോദിച്ചത്.' 'ജഡ്ജിയെ ടാക്ഫുള്ളി സ്വാധീനിക്കാനേ കഴിയൂ.' എന്നിങ്ങനെയാണ് സംഭാഷണങ്ങള്‍ ഉള്ളതെന്നാണ് കേരളത്തിലെ പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ദൃശ്യങ്ങള്‍ ദിലീപ് കണ്ടതിന്റെ തെളിവാണ് സംഭാഷണമെന്നും ഇരുവരുടെയും ശബ്ദ സാമ്പിള്‍ പരിശോധിക്കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ കൈവശമുള്ള ഓഡിയോ ടേപ്പിലെ ശബ്ദശകലവും പോലീസ് ഹാജരാക്കി. 'ഈ ശിക്ഷ ഞാന്‍ അനുഭവിക്കേണ്ടതല്ല. വേറെ പെണ്ണ് അനുഭവിക്കേണ്ടതാണ്. അവരെ നമ്മള്‍ രക്ഷിച്ചു രക്ഷിച്ചു കൊണ്ട് പോയിട്ട് ഞാന്‍ ശിക്ഷിക്കപ്പെട്ടു' എന്ന് പറയുന്ന ശബ്ദശകലമാണ് കോടതിയില്‍ സമര്‍പ്പിച്ചത്.
വിചാരണ അട്ടിമറിക്കാൻ ദിലീപ് നടത്തിയ നീക്കങ്ങൾക്ക് തെളിവുണ്ട്. അഭിഭാഷകരുടെ സഹായത്തോടെ തെളിവുകൾ നശിപ്പിച്ചു. ദിലീപിന്റെ രണ്ടു മൊബൈലുകളിലെ 90 ശതമാനം ഡേറ്റകൾ മാത്രമേ ഇതുവരെ പരിശോധിച്ചിട്ടുള്ളൂ. മറ്റുള്ളവ പരിശോധിക്കാൻ സമയം വേണം. ദിലീപിന്റെ ഫോണുകളിൽ നിന്ന് തെളിവുകൾ നശിപ്പിച്ചിട്ടുണ്ടെന്ന് ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നു. ഫോൺ രേഖകൾ നശിപ്പിച്ചതിൽ അഭിഭാഷകർക്കു പങ്കുണ്ടെന്നു സായ് ശങ്കറിന്റെ മൊഴിയുണ്ട്. ഇയാൾ ഒളിവിലാണ്. ഇയാളെയും അഭിഭാഷകരെയും വിശദമായി ചോദ്യം ചെയ്യണം.
നടൻ ദിലീപും മറ്റ് പ്രതികളും ഹൈക്കോടതിയിൽ സമർപ്പിച്ച മൊബൈൽ ഫോണുകളിൽ 11161 വീഡിയോകളും 11238 ശബ്ദ സന്ദേശങ്ങളും കണ്ടെത്തി. രണ്ട് ലക്ഷത്തിലധികം ചിത്രങ്ങൾ, 1597 രേഖകൾ എന്നിവയും ഫോറൻസിക് പരിശോധനയിൽ കണ്ടെത്തി. ദിലീപ്, സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സുരാജ് എന്നിവരുടേതാണ് ആറു ഫോണുകൾ.
ദിലീപിന്റേതായിരുന്നു മൂന്ന് ഫോണുകൾ. ഒരെണ്ണം സുരാജിന്റേതാണ്. ദിലീപിന്റെ രണ്ടു ഫോണുകളിൽ നിന്ന് മാത്രം 10879 ശബ്ദ സന്ദേശങ്ങളും 65384 ചിത്രങ്ങളും 6682 വീഡിയോകളും 779 രേഖകളും ലഭിച്ചു. ഈ രണ്ട് ഫോണുകളുടെ വിവരങ്ങൾ മാത്രം പതിമ്മൂവായിരത്തോളം പേജുകൾ വരും. രണ്ട് ലക്ഷത്തിലധികം പേജുകളുള്ള ഫോറൻസിക്ക് റിപ്പോർട്ടിൽ നിന്ന് വിവരങ്ങൾ തരം തിരിക്കുകയാണ് പൊലീസ് സംഘം.
https://www.facebook.com/Malayalivartha