ബൈക്ക് മോഷ്ടിച്ചയാളെ തല്ലിക്കൊന്നു... താടിയെല്ല് തകര്‍ന്നു, നടുവിനും പരിക്ക്,തലയ്‌ക്കേറ്റ ക്ഷതത്തെ തുടര്‍ന്നുള്ള ആന്തരിക രക്തസ്രാവമാണ് മരണകാരണം, റഫീഖിന്റെ ശരീരത്തില്‍ 26 മുറിവുകളെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് , സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റില്‍ , ആള്‍ക്കൂട്ടക്കൊലപാതകമല്ലെന്ന് പോലീസ്

ബൈക്ക് മോഷ്ടിച്ചയാളെ തല്ലിക്കൊന്നു... മൂന്നു പേര്‍ അറസ്റ്റില്‍ , ആള്‍ക്കൂട്ടക്കൊലപാതകമല്ലെന്ന് പോലീസ്. ഒലവക്കോട് റെയില്‍വേ സ്റ്റേഷന് സമീപത്തായി ഐശ്വര്യ നഗര്‍ - കോളനി റോഡില്‍ ബൈക്ക് മോഷ്ടിച്ചയാളെ യുവാക്കള്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തി.
മലമ്പുഴ കടുക്കാംകുന്നം മുസ്തഫയുടെ മകന്‍ റഫീഖ് (27) ആണ് മരിച്ചത്. സംഭവത്തില്‍ കൊല്ലങ്കോട് മയിലാപ്പത്തറ ഗുരുവായൂരപ്പന്‍ (23), ആലത്തൂര്‍ കാട്ടുശ്ശേരി നെരിയംപറമ്പ് വീട്ടില്‍ മനീഷ് (23), പല്ലശ്ശന പൂത്തോടുതറ സൂര്യ (20) എന്നിവരെ ടൗണ്‍ നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തു.വ്യാഴാഴ്ച രാത്രി 12നാണ് സംഭവം നടന്നത്.
മുണ്ടൂര്‍ കുമ്മാട്ടി കഴിഞ്ഞ് മടങ്ങിയ പ്രതികള്‍ രാത്രി പത്തേകാലോടെ ഒലവക്കോട് ശ്രീവത്സം ബാറിലിരുന്ന് മദ്യപിച്ചു. പതിനൊന്നര കഴിഞ്ഞ് ബാറില്‍ നിന്നിറങ്ങിയ ഇവര്‍ തങ്ങള്‍ വന്ന ബൈക്ക് കാണാതെ സെക്യൂരിറ്റി ജീവനക്കാരനോട് അന്വേഷിച്ചു.തുടര്‍ന്ന് ബാറിലെ സിസി ടി.വി ദൃശ്യം പരിശോധിച്ചതില്‍ ഒരാള്‍ ബൈക്ക് തള്ളിക്കൊണ്ടുപോകുന്നത് ശ്രദ്ധയില്‍ പെട്ടു.
തെരച്ചിലില്‍ ഒലവക്കോടു ജംഗ്ഷനില്‍ വച്ച് റഫീഖിനെ കണ്ടെത്തുകയും ചോദ്യംചെയ്യലില്‍ ആദ്യം ബൈക്ക് എടുത്തകാര്യം റഫീഖ് സമ്മതിക്കാതെ മറ്റൊരു ബൈക്കാണ് കൊണ്ടുപോയതെന്ന് പറഞ്ഞൊഴിയാനും ശ്രമിച്ചു.
ഒലവക്കോട് കുടുംബകോടതി പരിസരത്ത് മാറ്റി നിറുത്തിയിരുന്ന ബൈക്ക് റഫീഖിന്റെ സാന്നിദ്ധ്യത്തില്‍ പിന്നീട് കണ്ടെടുക്കുകയുണ്ടായി. ഈ സമയത്തെല്ലാം പ്രതികളില്‍ നിന്ന് റഫീക്കിന് മര്‍ദ്ദനമേറ്റുകൊണ്ടേയിരുന്നു. അടിയേറ്റ് റഫീഖ് തളര്‍ന്നുവീണു. ഇതിനിടെ വിവരമറിഞ്ഞ് ടൗണ്‍ നോര്‍ത്ത് പൊലീസ് സ്ഥലത്തെത്തുകയും പൊലീസ് വാഹനത്തില്‍ റഫീഖിനെയും പ്രതികളെയും കയറ്റി ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും റഫീഖിനെ രക്ഷിക്കാനായില്ല.
ഇതോടെ മൂന്നുപേരെയും കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയുണ്ടായി . മര്‍ദ്ദിച്ചതായി പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്.
അറസ്റ്റിലായ ഗുരുവായൂരപ്പന്‍ ജെ.സി.ബി ക്ലീനറാണ്. മനീഷ് സൈന്യത്തില്‍ പ്രവേശിക്കാനുള്ള പരീക്ഷ കഴിഞ്ഞ് നില്‍ക്കുകയാണ്. സൂര്യ ഡിപ്ലോമ വിദ്യാര്‍ത്ഥിയാണ്. ഇവര്‍ അകന്ന ബന്ധുക്കളാണെന്ന് പൊലീസ് പറഞ്ഞു.
റഫീക്കിന്റെ പേരില്‍ പാലക്കാട് നോര്‍ത്ത് സ്റ്റേഷനില്‍ ബൈക്ക് മോഷണക്കേസും കസബ സ്റ്റേഷനില്‍ ലഹരിക്കേസുമുണ്ട്.
.
https://www.facebook.com/Malayalivartha