സ്‌കൂളിലേക്കും മദ്രസ്സയിലേക്കും പോകാന്‍ പെണ്‍ക്കുട്ടി ഭയപ്പെടുന്നു... പീഡനക്കേസ് പ്രതി മകളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി പിതാവിന്റെ പരാതി

മലപ്പുറത്ത് പീഡനക്കേസ് പ്രതി മകളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി പിതാവിന്റെ പരാതി. പീഡനക്കേസില്‍ പ്രതിക്കെതിരെ പരാതി നല്‍കിയതിന്റെ പേരിലാണ് ഭീഷണി. പണ്‍കുട്ടിയുടെ പിതാവ് ജില്ലാ പൊലീസ് മേധാവിക്കാണ് പരാതി നല്‍കിയത്. ചട്ടിപ്പറമ്പ് സ്വദേശിയായ ഫിറോസിനെതിരെയാണ് പരാതി.
പോക്‌സോ കേസില്‍ ഇയാളെ കഴിഞ്ഞ ഡിസംബറില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ ജാമ്യ ഉപാധി ലംഘിച്ച് പ്രതി നാട്ടിലെത്തിയതോടെ പിതാവ് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി.
ഇതില്‍ പ്രകോപിതനായ പ്രതി സ്‌കൂള്‍ വിട്ട് മടങ്ങി വന്ന കുട്ടിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. സ്‌കൂളിലേക്കും മദ്രസ്സയിലേക്കും പോകാന്‍ കുട്ടി ഭയപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്.
തുടര്‍ന്ന് പിതാവ് കൊളത്തൂര്‍ പൊലീസിനെ സമീപിച്ചു. എന്നാല്‍ അനുകൂലമായ നടപടിയുണ്ടായിട്ടില്ല. തുടര്‍ന്നാണ് ഓട്ടോറിക്ഷ ഡ്രൈവറായ പ്രതിക്കെതിരെ പിതാവ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്.
https://www.facebook.com/Malayalivartha


























