ചെന്നെയില്‍ നിന്നും പറക്കും... നടിയെ ആക്രമിച്ച കേസില്‍ വന്‍ ട്വിസ്റ്റുണ്ടായത് ഒറ്റദിവസം കൊണ്ട്; രാവിലെ സൈബര്‍ വിദഗ്ധന്‍ സായിശങ്കറിനെ അറസ്റ്റ് ചെയ്തു; വൈകുന്നേരത്തോടെ നിഷ്‌ക്കളങ്കയായ കാവ്യയെന്ന പേര് മാറ്റാന്‍ ദിലീപിന്റെ പൊന്നളിയന്റെ ശബ്ദം പുറത്താക്കി; കാവ്യ ഇന്ന് ചോദ്യം ചെയ്യലിനായി പുറപ്പെടും

നടിയെ ആക്രമിച്ച കേസില്‍ വല്ലാത്തൊരു ട്വിസ്റ്റാണ് ഉണ്ടായിരിക്കുന്നത്. ദിലീപില്‍ മാത്രം ചുറ്റിപ്പറ്റി നിന്ന അന്വേഷണം ഒറ്റ ദിവസം കൊണ്ടാണ് മാറി മറിഞ്ഞത്. ഇന്നലത്തെ ദിവസം ദിലീപിനേയും കാവ്യയേയും സംബന്ധിച്ചടുത്തോളം വലിയ മാറ്റമാണ് വരുത്തിയത്. രാവിലെ ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ച സൈബര്‍ വിദഗ്ധന്‍ സായിശങ്കറിനെ അറസ്റ്റ് ചെയ്തു. വൈകുന്നേരത്തോടെ കേരളം ഞെട്ടിക്കുന്ന ബ്രേക്കിംഗാണ് വന്നത്.
എന്നും നിഷ്‌ക്കളങ്കയായി മാത്രം കണ്ടിരുന്ന കാവ്യാ മാധവനിലേക്ക് സംശയത്തിന്റെ ചുരുള്‍ നീളുന്ന ശബ്ദ സന്ദേശമാണ് കാവ്യക്ക് പണികൊടുക്കുവാന്‍ ബന്ധപ്പെട്ടവര്‍ പുറത്ത് വിട്ടത്. ഇതോടെ ചെന്നയിലുള്ള കാവ്യാ മാധവന്‍ അങ്കലാപ്പിലായി. ഇതിന് പിന്നാലെ കാവ്യ മാധവനെ ചോദ്യം ചെയ്യും എന്ന വാര്‍ത്തയും വന്നു. തിങ്കളാഴ്ച 11 മണിക്കാണ് ചോദ്യം ചെയ്യല്‍. കാവ്യക്ക് ചോദ്യം ചെയ്യലിന് ഉടനെ നോട്ടീസ് അയക്കും.
നിലവില്‍ ചെന്നൈയിലാണ് കാവ്യയുള്ളത്. ഇന്ന് കാവ്യ തിരിച്ചെത്തുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരിക്കുന്ന വിവരം. ഇങ്ങോട്ട് കാവ്യ വന്നില്ലെങ്കില്‍ അങ്ങോട്ട് പോയി ചോദ്യം ചെയ്യാനാണ് തീരുമാനം. കാവ്യയെ ചോദ്യം ചെയ്യുമെന്ന വിവരം ക്രൈംബ്രാഞ്ച് പുറത്ത് വിട്ടത് വെള്ളിയാഴ്ച കോടതി സമയം കഴിഞ്ഞാണ്. ഇന്ന് രണ്ടാം ശനിയാഴ്ചയും നാളെ ഞായറാഴ്ചയുമാണ്. അതിനാല്‍ തന്നെ കാവ്യയ്‌ക്കോ ദിലീപിനോ കോടതിയെ സമീപിക്കാന്‍ കഴിയാത്തവിധം പൂട്ടിയാണ് നോട്ടീസ് അയച്ചത്. ഇതിനെ തടയിടാന്‍ കോടതിയെ സമീപിക്കും വരെ കാവ്യ മുങ്ങുമോ എന്നാണ് ഇനി കാണേണ്ടത്.
കഴിഞ്ഞ ദിവസം നടിയെ ആക്രമിച്ച കേസില്‍ കാവ്യയുടെ പങ്ക് സംശയിക്കാവുന്ന ഡിജിറ്റല്‍ തെളിവുകളുണ്ടെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു. കാവ്യയുടെ പങ്ക് സംബന്ധിച്ച് ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജ് ശരത്തിനോട് സംസാരിക്കുന്ന ശബ്ദരേഖയും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ചാനലുകള്‍ക്ക് കിട്ടിയ ശബ്ദരേഖയില്‍ കാവ്യയാണ് സംഭവങ്ങള്‍ക്ക് പിന്നിലെന്ന തരത്തില്‍ സുരാജ് സംസാരിക്കുന്നുണ്ട്.
ഈ ശബ്ദമാണ് കാവ്യയെ കുടുക്കുന്നത്. കാവ്യയും സുഹൃത്തുക്കളും തമ്മിലുണ്ടായ വൈരമാണ് സംഭവങ്ങള്‍ക്ക് കാരണമെന്നാണ് സുരാജ് ശരത്തിനോട് പറയുന്നത്. കാവ്യയെ കുടുക്കാന്‍ കൂട്ടുകാരികള്‍ ശ്രമിച്ചിരുന്നെന്ന് സൂരജ് പറയുന്നു. 'കൂട്ടുകാര്‍ക്ക് തിരിച്ച് 'പണി' കൊടുക്കാന്‍ കാവ്യ ശ്രമിച്ചു. കാവ്യയെ കുടുക്കാന്‍ വേണ്ടി നടത്തിയ ശ്രമത്തിലാണ് ദിലീപ് കുടുങ്ങിയത്. ജയിലില്‍ നിന്ന് വന്ന കോള്‍ നാദിര്‍ഷ എടുത്തതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്. ഇല്ലെങ്കില്‍ കാവ്യ മാത്രമാണ് കുടുങ്ങുക.
ഡി സിനിമാസ്, ഗ്രാന്റ് പ്രൊഡക്ഷന്‍സ് എന്നീ ഓഫീസുകളും ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ വീടുണ്ടായിട്ടും മെമ്മറി കാര്‍ഡ് ലക്ഷ്യയുടെ ഓഫീസിലാണ് എത്തിയത്. അത് എന്തുകൊണ്ടാണെന്ന് സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് മനസിലാകും. ദിലീപിനെ വിവാഹം ചെയ്തതാണ് കാവ്യയുടെ കൂട്ടുകാരുടെ വൈരാഗ്യത്തിന് കാരണം. ദിലീപിന് ഇത് സമ്മതിക്കാന്‍ വിഷമം ആണെന്നും സുരാജ് ശരത്തിനോട് പറയുന്നു.
ശരിക്ക് പറഞ്ഞാല്‍ ഇത് മറ്റവര്‍ക്ക് വെച്ചിരുന്ന സാധനമാണ്. കാവ്യയെ കുടുക്കാന്‍ വേണ്ടി ഇവരുടെ കൂട്ടുകാരികളെല്ലാം പണികൊടുത്തപ്പോള്‍ തിരിച്ച് ഇവര്‍ക്ക് പണികൊടുക്കണമെന്ന് പറഞ്ഞ് കൊടുത്ത സാധനമാണ്. ജയിലില്‍ നിന്ന് വന്ന കോള്‍ എടുത്ത ശേഷമാണ് കേസ് ചേട്ടനിലേക്ക് തിരിയുന്നത്. ഇല്ലെങ്കില്‍ കാവ്യ തന്നെയായിരുന്നു ഇതിലുണ്ടാവുക. കാവ്യയെ കുടുക്കാന്‍ വേണ്ടി വെച്ച സാധനമാണ്. അതില്‍ ചേട്ടന്‍ കയറി പിടിച്ചതാണ്.
ഞാനൊരു കാര്യം ചോദിക്കുകയാണ് ശരത്തേ, ചേട്ടന് ആര്‍ക്കും കേറി ഇറങ്ങാവുന്ന ഡി സിനിമാസുണ്ട്, ഗ്രാന്റ് പ്രൊഡക്ഷന്‍ ഓഫീസുണ്ട്. അനൂപ് താമസിക്കുന്ന വീടുണ്ട്. എന്ത് കൊണ്ടാണ് ഇത് ലക്ഷ്യയില്‍ എത്തിയതെന്ന് കോമണ്‍സെന്‍സുള്ള ആര്‍ക്കും മനസ്സിലാവും. അനൂപ് പറഞ്ഞത് ശരിയാണ്. കാവ്യയും ഇവരുമെല്ലാം കൂട്ട് കൂടി നടന്നിട്ട്. അവരെല്ലാം പറ്റിച്ചിട്ട് ഒന്നുമില്ല എന്ന് പറഞ്ഞിട്ട് ഇങ്ങേരെ കെട്ടിക്കൊണ്ട് പോയ വൈരാഗ്യം. കാവ്യക്ക് പണി കൊടുക്കണമെന്ന്. ഇത് പുള്ളിക്ക് സമ്മതിക്കാന്‍ വിഷമമാണെന്നും പറയുന്നു.
"
https://www.facebook.com/Malayalivartha