കളഞ്ഞതും പോയി കയ്യിലുള്ളതും പോയി... നഷ്ടമായ പണം ആംബുലന്‍സ് ഡ്രൈവര്‍മാര്‍ സ്റ്റേഷനില്‍ എത്തിച്ചെന്നറിഞ്ഞ് ഓടിയെത്തിയ ഉടമ പെട്ടു....പണം എങ്ങനെ നഷ്ടപ്പെട്ടെന്ന് പോലീസിനെ ചോദ്യം കേട്ട് ഫോണ്‍ പോക്കറ്റില്‍ നിന്നെടുത്തപ്പോള്‍ വീണുപോയെന്ന് മറുപടി, റോഡില്‍ നഷ്ടപ്പെട്ടത് 43,000 രൂപ, ഒടുവില്‍ സംഭവിച്ചത്

കളഞ്ഞതും പോയി കയ്യിലുള്ളതും പോയി... നഷ്ടമായ പണം ആംബുലന്‍സ് ഡ്രൈവര്‍മാര്‍ സ്റ്റേഷനില്‍ എത്തിച്ചെന്നറിഞ്ഞ് ഓടിയെത്തിയ ഉടമ പെട്ടു....പണം എങ്ങനെ നഷ്ടപ്പെട്ടെന്ന് പോലീസിനെ ചോദ്യം കേട്ട് ഫോണ്‍ പോക്കറ്റില്‍ നിന്നെടുത്തപ്പോള്‍ വീണുപോയെന്ന് മറുപടി, റോഡില്‍ നഷ്ടപ്പെട്ടത് 43,000 രൂപ, ഒടുവില്‍ സംഭവിച്ചത്... കളഞ്ഞുപോയത് കുഴല്‍പണമെന്ന് പൊലീസ്.
ഇയാള്‍ സ്‌കൂട്ടറിലും അരയിലുമായി ഒളിപ്പിച്ച 5 ലക്ഷം രൂപ പൊലീസ് പിടിച്ചെടുത്തു. വേങ്ങര വലിയോറ സ്വദേശി തലയ്ക്കല്‍ അഷ്‌റഫ് (48)നെയാണ് പൊന്നാനി സിഐ വിനോദ് വലിയാട്ടൂരും സംഘവും വലയിലാക്കിയത്.
പൊന്നാനി താലൂക്ക് ആശുപത്രിക്കടുത്തുവച്ചാണ് ഇന്നലെ ഇയാള്‍ക്ക് പണം നഷ്ടപ്പെട്ടത്. ആ സമയം അതുവഴി പോയ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് പണം കിട്ടുകയായിരുന്നു. ഇവര്‍ ഉടന്‍ തന്നെ പണം പൊന്നാനി സ്റ്റേഷനിലെത്തിക്കുകയുണ്ടായി .
തുടര്‍ന്ന് ഈ വിവരം സമൂഹമാധ്യമത്തിലൂടെ അറിയിക്കുകയും ചെയ്തു. ഇതറിഞ്ഞ ഉടമ പണം വാങ്ങിക്കാനായി സ്റ്റേഷനിലേക്ക് ഓടിയെത്തി. പണം എങ്ങനെ നഷ്ടപ്പെട്ടുവെന്നായിരുന്നു പൊലീസിന്റെ ആദ്യം ചോദ്യം.മൊബൈല്‍ ഫോണ്‍ പോക്കറ്റില്‍ നിന്നെടുത്തപ്പോള്‍ വീണുപോയതെന്നായിരുന്നു മറുപടിയായി അഷ്‌റഫ് പറഞ്ഞത്.
ഇയാള്‍ക്ക് റോഡില്‍ നഷ്ടമായത് 43,000 രൂപയാണ് . ഉടമയ്ക്ക് പണം തിരിച്ചു നല്‍കുന്നതിന് മുന്‍പ് സ്റ്റേഷന്‍ കംപ്യൂട്ടറില്‍ ഇയാളുടെ പേര് പരിശോധിച്ചു നോക്കിയപ്പോഴാണ് രണ്ടു വര്‍ഷം മുന്‍പ് കുഴല്‍പണ കേസില്‍ അറസ്റ്റിലായ ആളാണെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞത്
പിന്നീട് ഇയാളുടെ സ്‌കൂട്ടറും ദേഹവും പരിശോധിച്ചപ്പോള്‍ കിട്ടിയത് അഞ്ചു ലക്ഷം രൂപ. പിടിച്ചെടുത്ത പണം കോടതിയില്‍ ഹാജരാക്കി. അങ്ങനെ കളഞ്ഞതും പോയി കയ്യിലുള്ളതും പോയി.
"
https://www.facebook.com/Malayalivartha