മൂവാറ്റുപുഴ വൈദ്യുത ഓഫീസിനു മുന്നില്‍ വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ നിര്‍മ്മാണം തടഞ്ഞു... സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് 120 കെഎസ്ഇബി ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

മൂവാറ്റുപുഴ വൈദ്യുത ഓഫീസിനു മുന്നില്‍ വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ നിര്‍മ്മാണം തടഞ്ഞു... സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് 120 കെഎസ്ഇബി ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍.
കെഎസ്ഇബി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ.ആര്‍. രാജീവ് ഉള്‍പ്പെടെ 120 കെഎസ്ഇബി ഉദ്യോഗസ്ഥരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിനു പിന്നാലെ നഗരത്തില്‍ വൈദ്യുതി തടസ്സപ്പെടുകയുമുണ്ടായി.
അരമനപ്പടിക്കു സമീപമുള്ള കെഎസ്ഇബി നമ്പര്‍ വണ്‍ ഓഫിസിനു മുന്‍പിലായി റവന്യു വകുപ്പിന്റെ നേതൃത്വത്തില്‍ സ്മാര്‍ട്ട് വില്ലേജ് ഓഫിസ് നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം നിലല്‍ക്കുകയായിരുന്നു. വില്ലേജ് ഓഫിസ് നിര്‍മിക്കാനായി കലക്ടര്‍ നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് റവന്യു വകുപ്പ് നിര്‍മാണം ആരംഭിച്ചത്.
എന്നാല്‍ റവന്യു വകുപ്പ് ഭൂമികയ്യേറി എന്നു പരാതിപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് കെഎസ്ഇബി. ഏപ്രില്‍ 4ന് ഊര്‍ജ സെക്രട്ടറിയും റവന്യു സെക്രട്ടറിയും ചേര്‍ന്നുള്ള ഉന്നതാധികാര കമ്മിറ്റിക്കു കോടതി കേസ് റഫര്‍ ചെയ്യുകയുണ്ടായി.
പവര്‍ കമ്മിറ്റിയുടെ തീരുമാനം ഉണ്ടാകുന്നതുവരെ തല്‍സ്ഥിതി തുടരാനുള്ള കോടതി നിര്‍ദേശം ലംഘിച്ച് റവന്യു വകുപ്പു നിര്‍മാണം ആരംഭിച്ചുവെന്നാരോപിച്ചാണ് കെഎസ്ഇബി ജീവനക്കാര്‍ സ്ഥലത്തെത്തി നിര്‍മ്മാണം തടഞ്ഞത്.
"
https://www.facebook.com/Malayalivartha