ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഥാര്‍ ലേലം..... ഹിന്ദു സേവാ സംഘം സമര്‍പ്പിച്ച കേസില്‍ ദേവസ്വം കമ്മീഷണര്‍ ഇന്ന് പരാതിക്കാരുടെ ഹിയറിംഗ് നടത്തും, ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണ് തീരുമാനം

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഥാര്‍ ലേലം സംബന്ധിച്ച് ഹിന്ദു സേവാ സംഘം സമര്‍പ്പിച്ച കേസില്‍ ദേവസ്വം കമ്മീഷണര്‍ ഇന്ന് പരാതിക്കാരുടെ ഹിയറിംഗ് നടത്തും. ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് ഈ തീരുമാനം.
ഉച്ചയ്ക്ക് 3 മണിക്ക് ഗുരുവായൂര്‍ ദേവസ്വം കോണ്‍ഫറന്‍സ് ഹാളില്‍ വെച്ചാണ് സിറ്റിംഗ്. കേസ് നല്‍കിയ സംഘടനയുടെ പ്രതിനിധികളുമായാണ് കൂടിക്കാഴ്ച നടത്തുക. ലേലം സംബന്ധിച്ച് മറ്റ് ആര്‍ക്കങ്കിലും എതിര്‍ അഭിപ്രായം ഉണ്ടെങ്കില്‍ ഹിയറിംഗില്‍ പങ്കെടുക്കാവുന്നതാണ്.
ലേലത്തില്‍ എതിര്‍പ്പുള്ളവര്‍ പങ്കെടുക്കാന്‍ താത്പര്യമറിയിച്ചുളള കത്ത് രാവിലെ 11 മണിക്ക് മുന്‍പായി സമര്‍പ്പിക്കണമെന്ന് ദേവസ്വം കമ്മീഷണര്‍ ലഭിക്കുന്ന പരാതികളിലെല്ലാം ഇന്ന് തന്നെ ദേവസ്വം കമ്മീഷണര്‍ ഹിയറിംഗ് നടത്തും.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മഹീന്ദ്രാ കമ്പനി വഴിപാടായി നല്‍കിയ ഥാര്‍ ജീപ്പ് 15 ലക്ഷം രൂപ അടിസ്ഥാന വിലയായി നിശ്ചയിച്ച് നടത്തിയ ലേലത്തില്‍ എറണാകുളം സ്വദേശിയായ അമല്‍ മുഹമ്മദാലി വാഹനം സ്വന്തമാക്കിയത് പതിനഞ്ച് ലക്ഷത്തി പതിനായിരം രൂപയ്ക്കാണ് .
"
https://www.facebook.com/Malayalivartha