പിണറായി കേരളം കണ്ട ഏറ്റവും നല്ല മുഖ്യമന്ത്രിമാരിലൊരാളാണ്; നിറമേതായാലും ഷാള്‍ അല്ലേ; വികസന കാര്യങ്ങളില്‍ യോജിപ്പ് വേണം; വിയോജിക്കുമ്പോൾ ഗുണവും ദോഷവും തിരിച്ചറിയണം; എതിർപ്പുകളെയും തടസ്സങ്ങളെയും കാറ്റിൽ പറത്തി കെ.വി. തോമസ് കണ്ണൂരിലെത്തി

എതിർപ്പുകളെയും തടസ്സങ്ങളെയും കാറ്റിൽ പറത്തി കെ.വി. തോമസ് കണ്ണൂരിലെത്തി. പിണറായിക്ക് കെ.വി തോമസിനെ കണ്ണൂർ വിമാനത്താവളത്തിൽ വമ്പൻ സ്വീകരണം നൽകിയാണ് ആനയിച്ചത്. പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുക്കാനെത്തിയതാണ് അദ്ദേഹം. കണ്ണൂര്‍ വിമാനത്താവളത്തില്‍ സി.പി.എം പ്രവര്‍ത്തകര്‍ അദ്ദേഹത്തെ സ്വീകരിച്ചത് ചുവന്ന ഷാള്‍ അണിയിച്ചായിരുന്നു.
ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ അടക്കമുള്ളവർ അദ്ദേഹത്തെ സ്വീകരിക്കാനുണ്ടായിരുന്നു. ചുവന്ന ഷാളിനെ കുറിച്ച് കെ.വി തോമസ് പറഞ്ഞത് നിറമേതായാലും ഷാള്‍ അല്ലേ എന്നായിരുന്നു. സെമിനാറില്‍ തനിക്ക് പറയാനുള്ളതെല്ലാം പറയുമെന്നും അദ്ദേഹം വ്യക്തമാക്കി. കൂടുതല്‍ കാര്യങ്ങളറിയാനായി എല്ലാവരും കാത്തിരിക്കണം.
മുഖ്യമന്ത്രി പിണറായി വിജയനെ അദ്ദേഹം പ്രശംസിച്ചു. പിണറായി കേരളം കണ്ട ഏറ്റവും നല്ല മുഖ്യമന്ത്രിമാരിലൊരാളാണ്. കെ.വി തോമസ് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന. കെ- റെയിലിനെ പറ്റിയുള്ള വിവാദങ്ങളിൽ അദ്ദേഹം പറഞ്ഞത് വികസന കാര്യങ്ങളില്‍ യോജിപ്പ് വേണമെന്നായിരുന്നു.
വിയോജിക്കുമ്പോൾ ഗുണവും ദോഷവും തിരിച്ചറിയണം. കരുണാകരനായിരുന്നു തന്റെ ഏറ്റവും പ്രിയപ്പെട്ട മുഖ്യമന്ത്രിയും നേതാവും. നെടുമ്പാശേരി വിമാനത്താവളത്തിന്റെ വിഷയത്തില്‍ എല്ലാ പാര്‍ട്ടികളും യോജിക്കുകയുണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
https://www.facebook.com/Malayalivartha