ജീവന് ഭീഷണിയുണ്ട്; പലപ്പോഴും മടുപ്പ് തോന്നി; പണം ഇത് വരെ തന്നിട്ടില്ല; പല കാര്യങ്ങളും പുറത്ത് പറയാനാകില്ല; സമ്മർദം താങ്ങാനാകാതെയാണ് കീഴടങ്ങിയത്; ദീലീപ് താൻ ചെയ്തിട്ടില്ലെന്ന് പറഞ്ഞു നിഷേധിക്കുന്ന പല കാര്യങ്ങളും തെളിയിക്കുന്ന ചിത്രങ്ങളും നശിപ്പിച്ചു; ഇക്കാര്യം ഒരിക്കൽ പോലും പുറത്തു വരരുതെന്ന് ദിലീപിന്റെ അഭിഭാഷകൻ പറഞ്ഞിരുന്നു; സകല സത്യങ്ങളും വെളിച്ചത്തേക്ക്; കുമ്പസരിച്ച് സായി ശങ്കർ

ദിലീപ് കേസിൽ നിർണായകമായ രേഖകൾ മായ്ച്ചുകളഞ്ഞ സായി ശങ്കർ കഴിഞ്ഞദിവസം മാധ്യമങ്ങൾക്ക് മുന്നിൽ വരികയും, നിരവധി വെളിപ്പെടുത്തലുകൾ നടത്തുകയും, തന്റെ ജീവന് ഭീഷണിയുണ്ടെന്ന് അറിയിക്കുകയും ചെയ്തിരുന്നു. രഹസ്യവിവരങ്ങൾ വെളിപ്പെടുത്തിയത് കൊണ്ടാണ് തന്റെ ജീവന് ഭീഷണിയുണ്ടെന്ന് സായി പറഞ്ഞിരിക്കുന്നത്. രേഖകൾ നശിപ്പിച്ച ഉപകരണങ്ങൾ അഭിഭാഷകരുടെ കൈയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു .
തെളിവുകൾ നശിപ്പിക്കണം എന്ന് പറഞ്ഞല്ല തന്നെ വിളിച്ചത്. അഭിഭാഷകരുടെ ഓഫീസിൽ എത്തിയപ്പോഴാണ് തെളിവുകൾ നശിപ്പിക്കണം എന്ന കാര്യം അറിഞ്ഞത്. ഇക്കാര്യം ഒരിക്കൽപോലും പുറത്തുവരരുതെന്ന് ദിലീപിന്റെ അഭിഭാഷകൻ തന്നോട് പറഞ്ഞിരുന്നു. രേഖകൾ നശിപ്പിച്ചതിന് അവർ പ്രതിഫലം നൽകാമെന്ന് പറഞ്ഞിരുന്നു.പക്ഷേ പ്രതിഫലം ഇതുവരെ കിട്ടിയിട്ടില്ല.
2021 ജനുവരി മുതൽ കേസുമായി ബന്ധപ്പെട്ട് നടന്ന സംഭവങ്ങൾ പലതും തനിക്കറിയാം . പുറത്ത് പറയാനാവുന്ന കാര്യങ്ങൾ അല്ല അതിൽ പലതും . അതുകൊണ്ടാണ് ജീവന് ഭീഷണിയുണ്ടെന്ന് പറയുന്നതെന്നും സായ് ശങ്കർ പറഞ്ഞു. ലാപ്ടോപ്പ് രാമൻപിള്ള അസോസിയേറ്റ്സിന്റെ കൈയിൽ ആണ് ഉള്ളത് . ഇത്രയും രേഖകൾ മുംബൈയിൽ കൊണ്ടുപോയ ഫോണുകളിൽ ഇല്ല . ദിലീപിന്റെ അഭിഭാഷകർ താനുമായി ബന്ധപ്പെട്ടിട്ട് പത്ത് ദിവസമാകുന്നു.
സുരക്ഷ കണക്കിലെടുത്ത് പല സ്ഥലങ്ങളിൽ താമസിച്ചു വരികയായിരുന്നു. ചിലപ്പോഴൊക്കെ തനിക്ക് മടുപ്പ് തോന്നിയിട്ടുണ്ട്. ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ ഉണ്ടായി. ദീലീപ് താൻ ചെയ്തിട്ടില്ലെന്ന് പറഞ്ഞു നിഷേധിക്കുന്ന പല കാര്യങ്ങളും തെളിയിക്കുന്ന ചിത്രങ്ങളും നശിപ്പിച്ചു കളഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കൊടതിയിൽ രഹസ്യമൊഴി നൽകുവാനിരിക്കുകയാണ്. തനിക്ക് പൊലീസ് സുരക്ഷയൊരുക്കുമെന്നാണ് കരുതുന്നത്. സമ്മർദം താങ്ങാനാകാതെയാണ് കീഴടങ്ങിയതെന്നും സായ് വ്യക്തമാക്കി.
നടിയെ ആക്രമിച്ച കേസിലെ ഡിജിറ്റൽ തെളിവുകളാണ് തെളിവ് നശിപ്പിച്ചതിനും ദിലീപിന്റെ പങ്കാളിത്തം തെളിയിക്കാനും ഏറ്റവും നിർണായകമാകാൻ പോകുന്നത് . അത് നശിപ്പിച്ചു എന്നതിൻെ ഏക സാക്ഷിയായി സായ് ശങ്കർ മാറാനുള്ള സാധ്യത കൂടുതലാണ് . സായ് ശങ്കർ മാപ്പ് സാക്ഷിയാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. സായ് ശങ്കറിന് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു.
ദീലീപിന്റെ അഭിഭാഷകന്റെ ആവശ്യപ്രകാരമാണ് ഫോണിലെ വിവരങ്ങള്‍ നീക്കം ചെയ്തതെന്നാണ് സായ് ശങ്കർ വെളിപ്പെടുത്തിയിരിക്കുന്നത് .പുട്ടപർത്തിയിൽ ഒളിവിലായിരുന്നു സായ് ശങ്കർ. അഭിഭാഷകരുടെ മുന്നിൽ കീഴടങ്ങുകയും ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു.
ദിലീപിന്റെയും സുഹൃത്തുക്കളുടേയും മൊബൈൽ ഫോണിലെ ഡാറ്റാ ഡിലീറ്റ് ചെയ്തതുമായി ബന്ധപ്പെട്ട് സായി ശങ്കറിന്റെ രഹസ്യ മൊഴിയെടുക്കുന്നതും പരിഗണിക്കുന്നുണ്ടെന്ന് ക്രൈം ബ്രാഞ്ച് എസ്പി വ്യക്തമാക്കി . കേസിലെ ഏഴാം പ്രതിയാണ് സായ് ശങ്കർ. അന്വേഷണവുമായി സഹകരിക്കാൻ സായി ശങ്കറിന് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. അന്വേഷണമായി താൻ മാക്സിമം സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
https://www.facebook.com/Malayalivartha