പതിനാറുകാരിയെ ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

പതിനാറുകാരിയെ ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച യുവാവ് അറസ്റ്റിലായി. ഒളവണ്ണ ചെറോട്ട്കുന്ന് കെ.വി.സഫ്വാന്‍(22)ആണ് അറസ്റ്റിലായത്.
കോടതി പ്രതിയെ റിമന്‍ഡ് ചെയ്തു. പെണ്‍കുട്ടിയെ വീടിന്റെ ടെറസില്‍ വച്ചും ബന്ധുവീട്ടില്‍ വച്ചും പീഡിപ്പിച്ച പ്രതിക്കു മറ്റൊരു പെണ്‍കുട്ടിയുമായും സ്‌നേഹത്തിലായിരുന്നു. ഇക്കാര്യം ചോദ്യം ചെയ്തപ്പോള്‍ ഇരയെ ഭീഷണിപ്പെടുത്തുകയുണ്ടായി.
അതേസമയം പെണ്‍കുട്ടി ആത്മഹത്യക്കു ശ്രമിച്ചപ്പോഴാണ് പീഡനകാര്യം പുറത്തറിയുന്നത്. രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ ഇന്‍സ്‌പെക്ടര്‍ വി.സിജിത്തിന്റെ നേതൃത്വത്തില്‍ പോക്‌സോ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു.
"
https://www.facebook.com/Malayalivartha