അന്വേഷണപരിധിയിലേക്കു നടി കാവ്യാ മാധവനെ കൊണ്ടുവരാൻ കൃത്യമായ നിയമോപദേശം കിട്ടി? കാവ്യയെ വലിച്ചിഴയ്ക്കുന്നു? ദിലീപിന്റെ അറിവോടെയാണോ സുരാജിന്റെ ഓഡിയോയെന്നറിയാൻ അന്വേഷണ സംഘം

നടി ആക്രമിക്കപ്പെട്ട കേസിൽ അപ്രതീക്ഷിത ട്വിസ്റ്റ് വരുത്തി കഴിഞ്ഞ ദിവസം മുതൽ കാവ്യയുടെ പേര് ഉയർന്നു കേൾക്കുകയാണ്. ഈ കേസിൽ അന്വേഷണ സംഘം അന്വേഷിക്കുന്ന മാഡം കാവ്യ എന്ന തരത്തിലുള്ള അഭ്യൂഹങ്ങളും വെളിപ്പെടുത്തലുകളും ആണ് കഴിഞ്ഞ ദിവസം മുതൽ പുറത്തുവരുന്നത്. എന്നാൽ ഈ അഭ്യൂഹങ്ങളെ വിശ്വാസത്തിലെടുക്കാൻ അന്വേഷണസംഘം തയ്യാറാകുന്നില്ല.
നടിയെ ആക്രമിക്കപ്പെട്ട കേസിൽ അന്വേഷണപരിധിയിലേക്കു നടി കാവ്യാ മാധവനെ കൊണ്ടുവരാൻ കൃത്യമായ നിയമോപദേശം കിട്ടിയെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. അതിന്റെ അടിസ്ഥാനത്തിൽ കരുക്കൾ നടക്കുന്നതായി അന്വേഷണ സംഘം സംശയിക്കുന്നു. കേസിന്റെ ഫോക്കസ് ദിലീപിൽ നിന്നു കാവ്യാ മാധവനിലേക്കു മാറ്റാനുള്ള ബോധപൂർവമായ ശ്രമമാണു നടക്കുന്നതെന്നാണ് ഇപ്പോൾ ലഭ്യമാകുന്ന സൂചന.
ദിലീപിന്റെ സഹോദരീ ഭർത്താവ് ടി.എൻ.സുരാജിന്റേതായി പുറത്തുവന്ന ശബ്ദരേഖയിലുള്ളതും അതിന്റെ ഭാഗമായുള്ള കാര്യങ്ങളാണേന്നും അന്വേഷണ സംഘം വിലയിരുത്തുന്നു. അന്വേഷണ സംഘത്തിന്റെ അടുത്ത ശ്രമം ദിലീപിന്റെ അറിവോടെയാണോ ഇക്കാര്യം സുരാജ് പറയുന്നതെന്നു കണ്ടെത്താനാണ്. ദിലീപും കാവ്യാ മാധവനും തമ്മിലുള്ള സംഭാഷണങ്ങളുടെ ചില ശബ്ദരേഖകളും അന്വേഷണ സംഘത്തിനു കിട്ടി.
‘എനിക്കു നിങ്ങളെ ഭയമാണെ’ന്നു കാവ്യ കരഞ്ഞുകൊണ്ടു പറയുന്നത് ഇക്കൂട്ടത്തിലുണ്ടെന്ന സൂചനയും കിട്ടുന്നുണ്ട്. സൈബർ ഹാക്കർ സായ്ശങ്കറിന്റെ ഫോണിൽ നിന്നാണു കാവ്യയും ദിലീപും തമ്മിലുള്ള സംഭാഷണങ്ങൾ അടങ്ങുന്ന ഡിജിറ്റൽ ഫയലുകൾ ക്രൈംബ്രാഞ്ചിനു കിട്ടിയിരിക്കുയുന്നത്. അതേസമയം കഴിഞ്ഞ ദിവസം രഹസ്യവിവരങ്ങൾ വെളിപ്പെടുത്തി സായി ശങ്കർ രംഗത്ത് വന്നിരുന്നു.
രേഖകൾ നശിപ്പിച്ച ഉപകരണങ്ങൾ അഭിഭാഷകരുടെ കൈയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു . തെളിവുകൾ നശിപ്പിക്കണം എന്ന് പറഞ്ഞല്ല തന്നെ വിളിച്ചത്.അഭിഭാഷകരുടെ ഓഫീസിൽ എത്തിയപ്പോഴാണ് തെളിവുകൾ നശിപ്പിക്കണം എന്ന കാര്യം അറിഞ്ഞത്. ഇക്കാര്യം ഒരിക്കൽപോലും പുറത്തുവരരുതെന്ന് ദിലീപിന്റെ അഭിഭാഷകൻ തന്നോട് പറഞ്ഞിരുന്നു.
രേഖകൾ നശിപ്പിച്ചതിന് അവർ പ്രതിഫലം നൽകാമെന്ന് പറഞ്ഞിരുന്നു.പക്ഷേ പ്രതിഫലം ഇതുവരെ കിട്ടിയിട്ടില്ല. 2021 ജനുവരി മുതൽ കേസുമായി ബന്ധപ്പെട്ട് നടന്ന സംഭവങ്ങൾ പലതും തനിക്കറിയാം . പുറത്ത് പറയാനാവുന്ന കാര്യങ്ങൾ അല്ല അതിൽ പലതും . അതുകൊണ്ടാണ് ജീവന് ഭീഷണിയുണ്ടെന്ന് പറയുന്നതെന്നും സായ് ശങ്കർ പറഞ്ഞു.
ലാപ്ടോപ്പ് രാമൻപിള്ള അസോസിയേറ്റ്സിന്റെ കൈയിൽ ആണ് ഉള്ളത് . ഇത്രയും രേഖകൾ മുംബൈയിൽ കൊണ്ടുപോയ ഫോണുകളിൽ ഇല്ല . ദിലീപിന്റെ അഭിഭാഷകർ താനുമായി ബന്ധപ്പെട്ടിട്ട് പത്ത് ദിവസമാകുന്നു. സുരക്ഷ കണക്കിലെടുത്ത് പല സ്ഥലങ്ങളിൽ താമസിച്ചു വരികയായിരുന്നു. ചിലപ്പോഴൊക്കെ തനിക്ക് മടുപ്പ് തോന്നിയിട്ടുണ്ട്. ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ ഉണ്ടായി.
ദീലീപ് താൻ ചെയ്തിട്ടില്ലെന്ന് പറഞ്ഞു നിഷേധിക്കുന്ന പല കാര്യങ്ങളും തെളിയിക്കുന്ന ചിത്രങ്ങളും നശിപ്പിച്ചു കളഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കൊടതിയിൽ രഹസ്യമൊഴി നൽകുവാനിരിക്കുകയാണ്. തനിക്ക് പൊലീസ് സുരക്ഷയൊരുക്കുമെന്നാണ് കരുതുന്നത്. സമ്മർദം താങ്ങാനാകാതെയാണ് കീഴടങ്ങിയതെന്നും സായ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha