പാവപ്പെട്ടവരുടെയും തൊഴിലാളികളുടെയും പാര്‍ട്ടി പ്രസ്ഥാനം എന്നു വീമ്പിളക്കുമ്പോഴും സിപിഎമ്മിന്റെ നേതൃസ്ഥാനത്തും പോളിറ്റ് ബ്യൂറോയുടെ അമരത്തുള്ളത് എല്ലാക്കാലത്തും മേല്‍ജാതിക്കാര്‍ തന്നെ.... ഇക്കുറി സിപിഎമ്മിന്റെ പോളിറ്റ് ബ്യൂറോയില്‍ ബംഗാളില്‍ നിന്നുള്ള രാമചന്ദ്ര ദോം എന്ന ദളിത് വിഭാഗക്കാരന്‍ കടന്നുവന്നുവെന്നല്ലാതെ പാര്‍ട്ടിയുടെ ബൗദ്ധിക നേതൃനിരയില്‍ ഇടം മേല്‍ജാതിക്കാര്‍ക്കു മാത്രം

പാവപ്പെട്ടവരുടെയും തൊഴിലാളികളുടെയും പാര്‍ട്ടി പ്രസ്ഥാനം എന്നു വീമ്പിളക്കുമ്പോഴും സിപിഎമ്മിന്റെ നേതൃസ്ഥാനത്തും പോളിറ്റ് ബ്യൂറോയുടെ അമരത്തുള്ളത് എല്ലാക്കാലത്തും ബ്രാഹ്മണരും നായരും നമ്പ്യാരും പോലുള്ള മേല്‍ജാതിക്കാര്‍തന്നെ. മുന്‍പ് പഞ്ചാബുകാരന്‍ ഹര്‍കിഷന്‍ സിംഗ് സുര്‍ജിത് എന്ന സിക്ക് പിന്നോക്ക വിഭാഗക്കാരനൊഴികെ സിപിഎം ജനറല്‍ സെക്രട്ടറി സ്ഥാനം അലങ്കരിച്ചവര്‍ ഇഎംഎസ് നമ്പൂതിരിപ്പാടും പ്രകാശ് കാരാട്ടും പോലുള്ള ഉന്നത കുലസ്ഥാനീയര്‍ തന്നെ.
പി സുന്ദരയ്യയും ജ്യോതി ബസുവും ഉള്‍പ്പെടെ വരേണ്യസമുദായക്കാര്‍ നേതൃസ്ഥാനം വഹിച്ചുപോരുന്ന സിപിഎമ്മിന്റെ പോളിറ്റ് ബ്യൂറോയില്‍ ഇക്കുറി ബംഗാളില്‍ നിന്നുള്ള രാമചന്ദ്ര ദോം എന്ന ദളിത് വിഭാഗക്കാരന്‍ കടന്നുവന്നുവെന്നല്ലാതെ പാര്‍ട്ടിയുടെ ബൗദ്ധിക നേതൃനിരയില്‍ മേല്‍ജാതിക്കാര്‍ക്കു മാത്രമേ ഇടമുള്ളു.
ലക്ഷം ലക്ഷം തൊഴിലാളികളും അധസ്ഥിതരും പിന്നോക്കവിഭാഗക്കാരുമാണ് കേരളത്തില്‍ ഉള്‍പ്പെടെ സിപിഎമ്മിന്റെ ആള്‍ബലവും അടിത്തറയുമെന്നിരിക്കെ പാര്‍ട്ടി അംഗങ്ങളുടെ സാമുദായിക ജാതി ബലത്തിന് നേതൃസ്ഥാനത്തും പോളിറ്റ് ബ്യൂറോയിലുമൊന്നും ഇടമില്ല. സോഷ്യസത്തെയും മതേതരത്വത്തെയും കുറിച്ച് ആവര്‍ത്തിച്ചും ഉച്ചത്തിലും ഇവര്‍ പ്രസംഗിക്കുമ്പോഴും ഈ തലമുറയിലെ നേതാക്കളെല്ലാം സുഖലോലുപതയിലും ആര്‍ഭാടത്തിലുമാണ് കഴിഞ്ഞുകൂടുന്നത്.
ഏലംകുളത്തുമനയും കുടുംബവക കോടികളുടെ സ്വത്തും ഇഎംഎസ് നമ്പൂതിരിപ്പാട്ട് സിപിഎമ്മിനു വിട്ടുകൊടുത്തതായി ആവേശം പറയുമ്പോഴും പാര്‍ട്ടിയെ പിഴിഞ്ഞും പാര്‍ട്ടിയെ പിരിച്ചും കോടീശ്വരന്‍മാരായ ഒട്ടേറെ നേതാക്കള്‍ സിപിഎമ്മിന്റെ അമരത്ത് ഇന്നുമുണ്ട്.
സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും വലിച്ചുകള്ളുന്നത് ദിനേശ് ബീഡിയല്ല മറിച്ച് അമേരിക്കയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന റോത്ത്മാന്‍സ് ഉള്‍പ്പെടെ സിഗരറ്റാണെന്ന് മുന്‍പ് ലാലു പ്രസാദ് യാദവ് പാര്‍ലമെന്റില്‍ വിളിച്ചുപറഞ്ഞ ചരിത്രമുണ്ട്. ഇന്ത്യന്‍ എയര്‍ലൈന്‍സിലെഎയര്‍ ഹോസ്റ്റസായിരുന്നു പോളിറ്റ് ബ്യൂറോയിലെ വനിതാ പ്രതിനിധിയും പ്രകാശ് കാരാട്ടിന്റെ ഭാര്യയുമായ വൃന്ദ കാരാട്ട് എന്ന ബംഗാളി.
\
ഉപജീവനംതേടി അനേകായിരം തൊഴിലാളികള്‍ പശ്ചിമബംഗാളില്‍ നിന്ന് കേരളത്തില്‍ തൊഴില്‍ തേടി എത്തുന്നുണ്ടെങ്കിലും ഇവരാരും സിപിഎമ്മിന്റെ ബംഗാള്‍ ഘടകത്തില്‍ ലോക്കല്‍ കമ്മിറ്റിയിലോ ഏരിയാ കമ്മിറ്റിയിലോ പോലും ഇടം നേടാന്‍ അവസരമുള്ളവരല്ല. സിപിഎമ്മിന്റെ അത്യുന്നത നിരയിലെ ഒരു നേതാവിന്റെ ആര്‍ഭാടക്കാരിയായ ഭാര്യ തിരുവനന്തപുരത്തെ പ്രമുഖ സ്വര്‍ണക്കടയിലെയും വജ്രാഭരണക്കടയിലെയും വസ്ത്രക്കടയിലെയും ഏറ്റവും പ്രധാന സന്ദര്‍ശകയാണെന്നത് നാട്ടിലൊക്കെ പാട്ടായ ചരിത്രം. ഇവര്‍ക്കു സ്വര്‍ണനൂല്‍ കെട്ടിയ സാരിയുണ്ടെന്ന ആരോപണത്തില്‍ എത്ര കഴമ്പുണ്ടെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അന്വേഷിക്കാന്‍ ധൈര്യപ്പെട്ടിട്ടുമില്ല. മക്കളും ബന്ധുക്കളും കൊടുംക്രിമിനലുകളായി വാഴുമ്പോഴും കോടീശ്വരന്‍മാരായി മാറുമ്പോഴും അവരെ സംരക്ഷിക്കാന്‍ പാര്‍ട്ടിയും
കൂലിയണികളും വേണ്ടുവോളുമുണ്ട്.
കേരളത്തില്‍ തന്നെ സംവരണ മണ്ഡലങ്ങളില്‍ ഒഴികെ ഒരു ജനറല്‍ സീറ്റില്‍ പോലും ദളിതനെയോ പിന്നോക്കക്കാരനെയോ ആദിവാസിയെയോ മത്സരിപ്പിക്കാന്‍ സിപിഎം എന്ന സോഷ്യലിസ്റ്റ് പാര്‍ട്ടിക്ക് ഇന്നും സാധിച്ചിട്ടില്ല, സാധിക്കുകയുമില്ല. മലപ്പുറത്ത് മുസ്ലീമിനെയും വടക്കന്‍ കണ്ണൂരില്‍ തീയനെയും തെക്കന്‍ കണ്ണൂരില്‍ നമ്പ്യാരെയും കോഴിക്കോട്ട് മുസ്ലീമിനെയും തൃശൂര്‍ മുതല്‍ പത്തനംതിട്ട വരെ ക്രൈസ്തവരെയും കൊല്ലത്തും തിരുവനന്തപുരത്തും അതാത് തലത്തെ ഹൈന്ദവ വിഭാഗത്തെയും മത്സരിപ്പിക്കുന്ന ജാതിക്കളിയാണ് സിപിഎമ്മിന്റെയും തന്ത്രം. രാജ്യത്തെ ജാതി പ്രാധിനിത്യം കണക്കാക്കിയാല്‍ മുസ്ലിം വിഭാഗഹക്കാര്‍ക്കുപോലും പോളിറ്റ് ബ്യൂറോയില്‍ അര്‍ഹമായ പ്രാതിനിധ്യം ഇന്നേവരെ സിപിഎമ്മില്‍ ലഭിച്ചിട്ടില്ല. ഇന്നും കേരളത്തില്‍ ഉള്‍പ്പെടെ പാര്‍ട്ടിക്കുവേണ്ടി ജീവന്‍ ഹോമിക്കുന്നതും ജീവിതം സമര്‍പ്പിക്കുന്നതും വിവരമില്ലാത്ത അടിമകളായ ഒരു പറ്റം അണികളാണ്. അത്യുന്നതരായ ഒരു നേതാവും അവരുടെ കുടുംബാംഗവും രക്ഷസാക്ഷിയായ ചരിത്രം സിപിഎമ്മിലില്ല.
ഇത്തവണയും സിപിഎമ്മിന്റെ പോളിറ്റ് ബ്യൂറോ എന്ന മഹാസമിതിയില്‍ കേരളത്തിലും ബംഗാളിലും നിന്നുള്ള അംഗങ്ങള്‍ക്കാണ് മേല്‍ക്കൈ. ഇന്ത്യയിലെ 12 സംസ്ഥാനങ്ങളില്‍ നിന്നുള്ള ഒരു പ്രതിനിധി പോലും സിപിഎമ്മിന്റെ പോളിറ്റ് ബ്യൂറോയിലും കേന്ദ്ര കമ്മിറ്റിയിലും ഇടംപിടിച്ചിട്ടില്ലെന്നത് സിപിഎം ദേശീയതലത്തില്‍ എത്രയോ ചെറുതാണെന്നതിന് പ്രധാന തെളിവാണ്.
തമിഴ് നാട്ടിലും കര്‍ണാടകത്തിലും മഹാരാഷ്ട്രയിലും ത്രിപുരയിലും നിന്ന് ഒറ്റപ്പെട്ട കുറെ പ്രതിനിധികളെ പ്രതിഷ്ഠിക്കുന്നതല്ലാതെ മധ്യപ്രദേശ്,ഉത്തര്‍പ്രദേശ്, ഗുജറാത്ത്, ഒറീസ പോലുള്ള സംസ്ഥാനങ്ങളില്‍ പാര്‍ട്ടിക്ക് ജില്ലാ കമ്മിറ്റിയോ സംസ്ഥാന കമ്മിറ്റിയോ പോലും നിലവിലില്ലെന്നത് എത്രയോ പരിതാപകരമാണ്. കേരളം ഒഴികെ ഒരു സംസ്ഥാനത്തും ഭരണത്തിലില്ലാത്ത ഈ പാര്‍ട്ടി കേരളത്തിലെങ്കിലും പിടിച്ചു നില്‍ക്കുന്നത് യുഡിഎഫിലേയും കോണ്‍ഗ്രസിലെയും അനൈക്യം ഒന്നുകൊണ്ടുമാത്രമാണ്.
https://www.facebook.com/Malayalivartha
























