കൊച്ചി കുമ്പളം പഞ്ചായത്ത് ഓഫീസ് വളപ്പില്‍ യുവാവ് മരിച്ച നിലയില്‍...... പ്രദേശത്തെ ഗുണ്ടയുടെ മകനാണ് മരിച്ചത്, മുഖത്ത് മര്‍ദ്ദനമേറ്റിട്ടുണ്ട്,കൊലപാതകമാണോയെന്ന് സംശയം, അന്വേഷണം ഊര്‍ജ്ജിതത്തില്‍

കൊച്ചി കുമ്പളം പഞ്ചായത്ത് ഓഫീസ് വളപ്പില്‍ യുവാവ് മരിച്ച നിലയില്‍...... പ്രദേശത്തെ ഗുണ്ടയുടെ മകനാണ് മരിച്ചത്, മുഖത്ത് മര്‍ദ്ദനമേറ്റിട്ടുണ്ട്,കൊലപാതകമാണോയെന്ന് സംശയം, അന്വേഷണം ഊര്‍ജ്ജിതത്തില്‍.
. പ്രദേശത്തെ ഗുണ്ട വടിവാള്‍ ഉണ്ണിയുടെ മകന്‍ രഞ്ജിത്താണ് മരിച്ചത്. മുഖത്തു മര്‍ദനമേറ്റു ചോരയൊലിച്ചിട്ടുണ്ട്. ആരെങ്കിലും കൊലപ്പെടുത്തികൊണ്ടുവന്നിട്ടതാണെന്നു സംശയിക്കുന്നുണ്ട്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വിദഗ്ധ പരിശോധനയ്ക്കായി ഫൊറന്‍സിക് ഉദ്യോഗസ്ഥര്‍ എത്തുമെന്ന് പൊലീസ്.
അതേസമയം തിരുവല്ല നിരണത്ത് കര്‍ഷകനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. നിരണം കാണാത്ര പറമ്പില്‍ രാജീവ് ആണ് തൂങ്ങിമരിച്ചത്. സാമ്പത്തിക പ്രതിസന്ധിയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. രാജീവ് കാര്‍ഷിക ആവശ്യങ്ങള്‍ക്കായി ബാങ്കില്‍ നിന്ന് വായ്പ എടുത്തിരുന്നുവെന്നാണ് ബന്ധുക്കള്‍ നല്‍കുന്ന വിവരം.ഇന്നലെ വെകുന്നേരമാണ് രാജീവിനെ പാട്ടത്തിനെടുത്ത പുരയിടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
പോലീസ് എത്തി മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഇന്ന് 11 മണിയോടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം വീട്ടിലെത്തിക്കും. പത്ത് ഏക്കര്‍ ഭൂമിയാണ് രാജീവ് പാട്ടത്തിനെടുത്തിരുന്നത്. കൃഷി ആവശ്യങ്ങള്‍ക്കായി ബാങ്കില്‍ നിന്ന് വായ്പയും എടുത്തിരുന്നു.
എന്നാല്‍ കഴിഞ്ഞ വര്‍ഷം വ്യാപക കൃഷിനാശം ഉണ്ടായി. സര്‍ക്കാര്‍ നല്‍കിയ നഷ്ടപരിഹാരം തുച്ഛമാണെന്ന് കാണിച്ച് രാജീവ് ഉള്‍പ്പെടെയുള്ള കര്‍ഷകര്‍ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
"
https://www.facebook.com/Malayalivartha