പ്രസവിക്കാൻ കിടക്കുന്ന യുവതിയെ കാണാൻ മകനുമായി ആശുപത്രിയിലെത്തി; തിരിച്ച് പോകുന്നതിനിടെ ബാർ കണ്ട് മകനെ പുറത്ത് നിർത്തി ആസാം സ്വദേശി അകത്തേക്ക് കയറി പോയി; തിരിച്ചെത്തിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച; ഒരു മണിക്കൂറിന് ശേഷം പോലീസ് കണ്ടത്!

കാണാതായ ആസാം സ്വദേശിയുടെ മകനെ പോലീസ് കണ്ടെത്തി. 10 വയസ്സുകാരൻ മകനെ പുറത്തു നിർത്തി പിതാവ് ബാറിൽ കയറിയപ്പോഴായിരുന്ന പയ്യനെ കാണാതായത്. ഒന്നര മണിക്കൂറുകളുടെ തിരച്ചിലിനൊടുവിലാണ് പയ്യനെ കണ്ടെത്താൻ സാധിച്ചത്.
ഇന്നലെ ഉച്ചയ്ക്കായിരുന്നു ഈ സംഭവം നടന്നത്. അസം സ്വദേശികളുടെ മകനാണു വഴിയോ ഭാഷയോ വശമില്ലാതെ ചെങ്ങന്നൂരിൽ അലഞ്ഞത്. ജില്ലാ ആശുപത്രിയിൽ പ്രസവത്തിനായി യുവതിയെ പ്രവേശിപ്പിച്ചിരുന്നു . മകനെ കാണാനില്ലെന്ന് പറഞ്ഞ് ജനം പരിഭ്രാന്തരായതോടെയാണ് ആശുപത്രി പരിസരത്തു തിരച്ചിൽ നടത്തിയത്.
ഇതോടെ സംഭവം പുറത്തറിയുകയും ചെയ്തു. ആശുപത്രി അധികൃതർ വിവരം അറിയിച്ചപ്പോൾ ഡിവൈഎസ്പി ഡോ. ആർ.ജോസിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം തിരച്ചിൽ നടത്തി. ഇതിനിടയിൽ കുട്ടിയുടെ പിതാവിനെക്കുറിച്ചും പൊലീസ് അന്വേഷിക്കുകയായിരുന്നു. ഇയാളും മകനും യുവതിയെ കാണാൻ ആശുപത്രിയിൽ എത്തിയതായിരുന്നു.
യുവതിയോടു പറയാതെ ഇവർ പുറത്തുപോകുകയും ചെയ്തു. എന്നാൽ പിന്നീടാകട്ടെ കുട്ടിയെ പുറത്തുനിർത്തി ഇയാൾ നഗരത്തിലെ ബാറിൽ കയറുകയായിരുന്നു. പിതാവിനെ കാണാതെ പരിഭ്രാന്തനായ കുട്ടി മാർക്കറ്റ് പരിസരത്ത് അലയുന്നതിനിടെ കുട്ടിയെ കണ്ടെത്തുകയും ചെയ്തു.
https://www.facebook.com/Malayalivartha
























