ഇന്ധന, പാചകവാത വില വർദ്ധവ്; വിമാന യാത്രയ്ക്കിടെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും മഹിളാ കോൺഗ്രസ് ആക്ടിംഗ് അദ്ധ്യക്ഷ നെറ്റ ഡിസൂസയും തമ്മിൽ വാക്കേറ്റം, ഡൽഹിയിൽ നിന്നും ഗുവാഹത്തിയിലേക്കുള്ള വിമാനം ലാൻഡ് ചെയ്ത് യാത്രക്കാർ ഇറങ്ങാൻ തുടങ്ങിയപ്പോൾ സംഭവിച്ചത്...
രാജ്യത്ത് ഇന്ധന, പാചകവാത വില വർദ്ധനവ് ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഏറെ ഞെട്ടിക്കുന്ന ഒരു വാർത്തയാണ് പുറത്ത് വരുന്നത്. ഇന്ധന, പാചകവാത വില വർദ്ധനവിനെ ചൊല്ലി വിമാന യാത്രയ്ക്കിടെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും മഹിളാ കോൺഗ്രസ് ആക്ടിംഗ് അദ്ധ്യക്ഷ നെറ്റ ഡിസൂസയും തമ്മിൽ വാക്കേറ്റം നടന്നതായി റിപ്പോർട്ട്. ഡൽഹിയിൽ നിന്നും ഗുവാഹത്തിയിലേക്കുള്ള വിമാനം ലാൻഡ് ചെയ്ത് യാത്രക്കാർ ഇറങ്ങാൻ തുടങ്ങിയപ്പോഴാണ് ഇത്തരത്തിൽ ഇരുവരും തമ്മിൽ തർക്കമുണ്ടായത്.
രാജ്യത്തെ വിലവർദ്ധനവിനെക്കുറിച്ച് നെറ്റ ഡിസൂസ സ്മൃതിയോട് ചോദ്യമുന്നയിക്കുകയായിരുന്നു. വിവിധ ക്ഷേമ പദ്ധതികളിലൂടെ കേന്ദ്ര സർക്കാർ പാവപ്പെട്ടവരെ സഹായിക്കുകയാണെന്ന് സ്മൃതി ഇറാനി മറുപടി പറയുകയും ചെയ്തു. രാജ്യത്ത് പാവപ്പെട്ടവർക്ക് സൗജന്യ റേഷനും 1.83 ബില്യൺ ആളുകൾക്ക് സൗജന്യ വാക്സിനും നൽകുന്നു. എന്നാൽ പാചക വാതകത്തിനും ഗ്യാസ് സ്റ്റൗവിനും ക്ഷാമം നേരിടുകയാണെന്ന് നെറ്റ ഡിസൂസ പറഞ്ഞപ്പോൾ ദയവായി കള്ളം പറയരുതെന്ന് സ്മൃതി തിരിച്ചടിക്കുകയായിരുന്നു.
അതോടൊപ്പം തന്നെ തർക്കം തുടരുന്നതിനിടെ നിങ്ങൾ മറ്റ് യാത്രക്കാരുടെ വഴി തടയരുതെന്ന് സ്മൃതി നെറ്റയോട് പറയുകയും ചെയ്തു. വാക്പോരിന്റെ വീഡിയോ നെറ്റയാണ് ട്വിറ്ററിൽ പങ്കുവച്ചുകൊണ്ട് രംഗത്ത് എത്തിയത്. 'ഗുവാഹത്തി യാത്രയ്ക്കിടെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ കണ്ടു. പാചക വാതക വിലയെകുറിച്ചുള്ള ചോദ്യത്തിന് അവർ വാക്സിനെ കുറ്റപ്പെടുത്തുകയാണ്. അവർ പാവങ്ങളെയും കുറ്റപ്പെടുത്തി." എന്ന് നെറ്റ ട്വീറ്റ് ചെയ്യുകയുണ്ടായി. ഇരുവരും പരസ്പരം വീഡിയോ പകർത്തുന്നത് ദൃശ്യങ്ങളിൽ വ്യക്തമായി കാണുവാൻ സാധിക്കും.
അതേസമയം കഴിഞ്ഞ മാസം തൊട്ട് ഇന്ധന വിലവർധനയ്ക്കു പിന്നാലെ ജനങ്ങൾക്ക് ഇരുട്ടടിയായി രാജ്യത്തു പാചകവാതക വിലയും കൂട്ടിയിരുന്നു. ഗാര്‍ഹിക സിലിണ്ടറിന് 50 രൂപയാണു കൂട്ടിയിരുന്നത്. കൊച്ചിയിലെ വില 956 രൂപയായി ഉയർന്നു. ഇതുകൂടാതെ വാണിജ്യ സിലിണ്ടറിന് എട്ടുരൂപ കുറച്ചിട്ടുമുണ്ട്. നാലു മാസത്തിനു ശേഷം ഇന്ത്യയിൽ പെട്രോൾ–ഡീസൽ വില കൂട്ടിയിരുന്നു. അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനു പിന്നാലെയാണു വില ഇത്തരത്തിൽ കൂട്ടിയത്.
https://www.facebook.com/Malayalivartha
























