Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

യെല്ലോ, റെഡ് അലര്‍ട്ട് ആകല്ലേ... സംസ്ഥാനത്ത് വേനല്‍മഴ കനക്കുന്നു; ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; ഉച്ചയോടെ മഴ കനക്കും; മഴയ്‌ക്കൊപ്പം ഇടിമിന്നലിനും 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

12 APRIL 2022 09:14 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് ചൂട് കൂടുന്നതിനിടെ ആശ്വാസമായി വേനല്‍ മഴ കടുക്കുകയാണ്. ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.

ഉച്ചയോട് കൂടി മഴ കനത്തേക്കും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ട്. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴിയാണ് നിലവിലെ മഴയ്ക്ക് കാരണം. ഇതിന്റെ സ്വാധീനഫലമായി കാറ്റ് മഴയ്ക്ക് അനുകൂലമാകും. നാളെയും മാറ്റന്നാളും കൂടുതല്‍ മഴയ്ക്ക് സാധ്യത ഉണ്ട്. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലുമായിരിക്കും കൂടുതല്‍ മഴ. മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്.

 



വേനല്‍ മഴ തുടരുന്നതിനിടെ ജനങ്ങളെ ദുരിതത്തിലാഴ്ത്തുകയും ചെയ്യുന്നുണ്ട്. ആലപ്പുഴ ജില്ലയില്‍ ഇതുവരെ 28 കോടിയുടെ കൃഷി നാശം ഉണ്ടായി. 1500 ഹെക്ടര്‍ലെ നെല്‍ കൃഷി നശിച്ചു. മഴ തുടര്‍ന്നാല്‍ കനത്ത നഷ്ടം നേരിടേണ്ടി വരുമെന്ന ആശങ്കയില്‍ ആണ് കര്‍ഷകര്‍. ഇതിനിടെ പത്തനംതിട്ട തിരുവല്ല നിരണത്ത് ആത്മഹത്യ ചെയ്ത കര്‍ഷകന്‍ രാജീവ് സരസന്റെ സംസ്‌ക്കാരം ഇന്ന് നടക്കും. രാവിലെ പത്തരക്ക് നിരണത്തെ വീട്ടിലാണ് സംസ്‌ക്കാര ചടങ്ങുകള്‍.

ഉച്ചയ്ക്ക് 12.30 ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രാജിവിന്റെ വീട് സന്ദര്‍ശിക്കും. വേനല്‍ മഴയെ തുടര്‍ന്ന് കൃഷി നശിച്ചതും കട ബാധ്യതയും കാരണം ഞായറാഴ്ച വൈകീട്ടാണ് രാജീവന്‍ പാടത്തിന്റെ കരയില്‍ തൂങ്ങി മരിച്ചത്. നഷ്ടപരിഹാരം ലഭ്യമാക്കുന്നതിലെ കാലതാമസം ഉള്‍പ്പെടെ കാര്‍ഷിക മേഖലയിലെ പ്രശനങ്ങള്‍ ഏറ്റെടുത്ത് പ്രതിപക്ഷ നേതാവ് വി ഡീ സതീശന്റെ നേതൃത്വത്തില്‍ യു ഡി എഫ് സംഘം ഇന്ന് കുട്ടനാട് പ്രദേശവും സന്ദര്‍ശിക്കും

 



അതേസമയം സംസ്ഥാനത്ത് അഞ്ചു ദിവസത്തേക്ക് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ ദിവസങ്ങളില്‍ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 10 വരെയുള്ള സമയത്ത് മഴയ്‌ക്കൊപ്പം ഇടിമിന്നലിനും 40 കി.മീ വരെ വേഗത്തില്‍ കാറ്റിനും സാദ്ധ്യതയുണ്ട്. ഇന്ന് കേരളതീരത്ത് കടല്‍ പ്രക്ഷുബ്ദ്ധമാകാനും 1.2 മീറ്റര്‍ മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും സാദ്ധ്യതയുള്ളതിനാല്‍ തീരവാസികള്‍ ജാഗ്രത പാലിക്കണം. മലയോര മേഖലയില്‍ ശക്തമായ മഴ ലഭിക്കുമെന്നതിനാല്‍ മലവെള്ളമിറങ്ങി നദികളിലെ ജലനിരപ്പ് ഉയരും.

നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കും.ശക്തമായ കാറ്റ്‌തെക്ക്, മദ്ധ്യ ജില്ലകളില്‍ മൂന്നു ദിവസത്തേക്ക് 30 മുതല്‍ 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റിന് സാദ്ധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ നദീതീരത്തുള്ളവരും കൂടുതല്‍ ജാഗ്രത പുലര്‍ത്തണം.

 



മഴയ്ക്ക് പിന്നാലെ ഏക്കറു കണക്കിന് പാടത്തെ നെല്‍കൃഷി നശിച്ചതോടെ വായ്പകള്‍ തിരിച്ചടയ്ക്കാനാവാതെ കടക്കെണിയിലാവുകയും ഇന്‍ഷ്വറന്‍സ് നഷ്ടപരിഹാരം കിട്ടതെവരികയും ചെയ്തതോടെ കര്‍ഷകന്‍ പാടത്തിന് സമീപം ജീവനൊടുക്കിയത് മറ്റൊരു ദുരന്തമായി. രാജീവന്റെ ആത്മഹത്യ വലിയ പ്രക്ഷോഭമാകുകയും ചെയ്തിട്ടുണ്ട്. സ്വന്തം ഭൂമിക്കു പുറമേ, പാട്ടത്തിനെടുത്തതിലടക്കം ഏഴേക്കറിലാണ് വര്‍ഷങ്ങളായി നെല്‍കൃഷി ചെയ്യുന്നത്.

മൂന്ന് ബാങ്കുകളില്‍ നിന്നും അയല്‍ക്കൂട്ടത്തില്‍ നിന്നും വായ്പയെടുത്തിരുന്നു. കഴിഞ്ഞ വര്‍ഷങ്ങളിലെ വെള്ളപ്പൊക്കത്തിലും ഇപ്പോഴത്തെ വേനല്‍മഴയിലും കൃഷി നശിച്ചിരുന്നു. ഇതോടെ വായ്പാ തിരിച്ചടവ് മുടങ്ങി. കഴിഞ്ഞ വര്‍ഷം കൃഷി ഇന്‍ഷ്വര്‍ ചെയ്തിരുന്നെങ്കിലും നഷ്ടപരിഹാരം ലഭിച്ചില്ല. ഇതിനെതിരെ രാജീവനും ഭാര്യയുമടക്കം നിരണത്തുതടം പാടശേഖരത്തിലെ പത്ത് കര്‍ഷകര്‍ ഹൈക്കോടതില്‍ ഹര്‍ജി നല്‍കിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിലെ വേനല്‍മഴയില്‍ കൃഷി പൂര്‍ണമായും വെള്ളത്തിലായതോടെ രാജീവന് പിടിച്ചുനില്‍ക്കാന്‍ കഴിയാതായി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബഹുമാനിക്കാൻ പറ്റിയില്ലെങ്കിൽ നീ വീട്ടിൽ പോയി പഠിക്ക്.... ഡ്രൈവറിനെ തൂക്കി അടിച്ച് അന്നനാളത്തിൽ പൊട്ടിച്ച് ചേച്ചി  (1 hour ago)

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ  (2 hours ago)

സംസ്ഥാനത്തെ സ്‌കൂളുകളിലെ 2026–27 അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾക്ക്‌ തുടക്കം....ജൂൺ ഒന്നിന് ക്ലാസ്‌ തുടങ്ങും  (2 hours ago)

വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞയിൽ ഇളവ്....  (3 hours ago)

ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ എ​ഫ്സി ബാ​ഴ്സ​ലോ​ണ​യ്ക്ക് ആ​വേ​ശ ജ​യം...  (3 hours ago)

മാസം ലക്ഷങ്ങൾ ശമ്പളം 30-ാം വയസ്സിൽ ജഡ്ജിയായി രണ്ടു ദിവസമായി അസ്വസ്ഥൻ ഒടുവിൽ തൂങ്ങി നിന്നു..!  (3 hours ago)

ഗുരുഗ്രാമിൽ ഭാര്യയെയും നാല് മക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവിന്റെ ആത്മഹത്യാശ്രമം  (3 hours ago)

കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരുടെ സംയുക്തസമിതി അനിശ്ചകാല സമരം ഈ മാസം 20 മുതൽ  (4 hours ago)

കർണാടകയിൽ വാഹനാപകടം... ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു.. മരണം മൂന്നായി  (4 hours ago)

ആ യാത്ര അന്ത്യയാത്രയായി.... ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളികളുടെ കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം  (5 hours ago)

ക്ഷേത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും തിരക്ക് നിയന്ത്രിക്കാനും ഗതാഗത തടസം ഒഴിവാക്കാനും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി  (5 hours ago)

ഡൽഹിയിൽ നാലു ഫ്ളാറ്റിൽ വൻ അഗ്നിബാധ...  (5 hours ago)

കൊട്ടിയൂർ വൈശാഖോത്സവം ഈ മാസം 28ഓടെ ആരംഭിക്കും....  (5 hours ago)

എടച്ചേരിയിൽ 35-കാരിയെ കൊലപ്പെടുത്തിയ കേസ്... ഒളിവിലായിരുന്ന ഭർത്താവ് 24 വർഷത്തിനുശേഷം പിടിയിൽ  (6 hours ago)

കുളുവിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കാറിന് മുകളിലേക്ക് മരം വീണ് നാല് അധ്യാപികമാർക്ക് ദാരുണാന്ത്യം....  (6 hours ago)

Malayali Vartha Recommends