സായ് ശങ്കറില്‍ നിന്ന് വാങ്ങിവച്ച ഗാഡ്ജറ്റുകള്‍ ഹാജരാക്കണം... കേസിലെ തെളിവ് നശിപ്പിച്ചെന്ന ആരോപണത്തില്‍ ദിലീപിന്റെ അഭിഭാഷകര്‍ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കി

നടിയെ ആക്രമിച്ച കേസിലെ തെളിവ് നശിപ്പിച്ചെന്ന ആരോപണത്തില്‍ ദിലീപിന്റെ അഭിഭാഷകര്‍ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ്. സൈബര്‍ വിദഗ്ദ്ധന്‍ സായ് ശങ്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രാമന്‍പിള്ള അസോസിയേറ്റ്‌സിന് നോട്ടീസ് നല്‍കിയത്.
സായ് ശങ്കറില്‍ നിന്ന് വാങ്ങിവച്ച ഗാഡ്ജറ്റുകള്‍ ഹാജരാക്കണമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ആവശ്യം. തന്റെ കൈയിലുണ്ടായിരുന്ന ചില ഡിജിറ്റല്‍ രേഖകള്‍ ദിലീപിന്റെ അഭിഭാഷകര്‍ വാങ്ങിവച്ചെന്ന് സായ് ശങ്കര്‍ മൊഴി നേരത്തെ നല്‍കിയിരുന്നു. ഇത് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച്.
സായ് ശങ്കര്‍ വധഗൂഢാലോചന കേസിലെ ഏഴാം പ്രതിയാണ്. ദിലീപിന്റെ ഫോണില്‍ നിന്ന് ചില നിര്‍ണായക വിവരങ്ങള്‍ സായ് ശങ്കര്‍ മായ്ച്ചു കളഞ്ഞെന്ന് അന്വേഷണസംഘം കണ്ടെത്തിയതിനെ തുടര്‍ന്നാണ് തെളിവുനശിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി ഏഴാം പ്രതിയാക്കിയത്.
ദിലീപിനും അഭിഭാഷകര്‍ക്കുമെതിരെ ഗുരുതര വെളിപ്പെടുത്തല്‍ നടത്തിയ സായിയുടെ രഹസ്യമൊഴി എറണാകുളം മജിസ്‌ട്രേറ്റ് കോടതിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അഭിഭാഷകര്‍ ആവശ്യപ്പെട്ടതനുസരിച്ച് ദിലീപിന്റെ രണ്ട് ഐ ഫോണുകളില്‍ നിന്ന് 12 ചാറ്റുകളും ഫോട്ടോകളുമുള്‍പ്പെടെയുള്ള രേഖകളാണ് സായ് ശങ്കര്‍ മായ്ച്ചു കളഞ്ഞത്. ദിലീപിന്റെ സാന്നിദ്ധ്യത്തിലായിരുന്നു ഇത്.
രേഖകളില്‍ കോടതിയിലെ കൈയെഴുത്ത് പകര്‍പ്പുകളും മറ്റും ഉണ്ടായിരുന്നെന്ന് സായ് വ്യക്തമാക്കി. സായിയെ ഇന്ന് വിശദമായി ചോദ്യം ചെയ്യും.
അതേസമയം കേസില്‍ കാവ്യാ മാധവനെ നാളെ ചോദ്യം ചെയ്യും. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കാവ്യാ മാധവന്‍ അസൗകര്യമുണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് ചോദ്യം ചെയ്യല്‍ മാറ്റിയത്. ഹാജരാകാന്‍ കഴിയില്ലെന്ന് കാണിച്ച് കഴിഞ്ഞ ദിവസം നടി അന്വേഷണ സംഘത്തിന് അയച്ച സന്ദേശത്തില്‍ ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് അറിയിച്ചിരുന്നു.
നാളെ ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് ശേഷം ആലുവയിലെ വീട്ടില്‍ എത്തി ക്രൈംബ്രാഞ്ചിന് മൊഴി എടുക്കാം എന്നാണ് നടി വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ അവിടെയെത്തി മൊഴി എടുക്കണമോ, അതോ മറ്റ് എവിടേയ്ക്കെങ്കിലും വിളിച്ചുവരുത്തണോ എന്ന ആലോചനയില്‍ ആണ് അന്വേഷണ സംഘം. സംവിധായകന്‍ ബാലചന്ദ്രകുമാറിന് ഒപ്പം ഇരുത്തി കാവ്യാ മാധവനെ ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ച് നീക്കം.
https://www.facebook.com/Malayalivartha
























