Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

വേനൽ മഴ വിതച്ച ദുരന്തം, സംസ്ഥനത്തു‌ടനീളം വ്യാപക നെൽകൃഷിനാശം, ആലപ്പുഴ, കോട്ടയം ജില്ലകളിൽ വെള്ളത്തിലായത് ഏക്കറുക്കണക്കിന് പടശേഖരം, കർഷകർക്ക് ലക്ഷങ്ങളുടെ നഷ്‌ടം

12 APRIL 2022 09:38 AM IST
മലയാളി വാര്‍ത്ത

വേനൽ മഴ കനത്തത്തോടെ സംസ്ഥനത്തു‌ടനീളം വ്യാപക കൃഷിനാശമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഏക്കറുക്കണക്കിന് നെൽകൃഷിയാണ് നശിച്ചത്. ഏക്കറിന് മുപ്പതിനായിരം രൂപയോളം കർഷകർക്ക് ചെലവ് വരും. നഷ്‌ടം നികത്തണമെങ്കിൽ സർക്കാർ തന്നെ കനിയണമെന്നാണ് കർഷകർ പറയുന്നത്. വെള്ളം കയറിയ പാടങ്ങൾ മന്ത്രി വിഎൻ വാസവൻ സന്ദർശിച്ചു.

കർഷകർക്ക് യുദ്ധകാലാടിസ്‌ഥാനത്തിൽ സഹായം എത്തിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി .ഏറ്റുമാനൂർ നഗരസഭ, കാണക്കാരി, കിടങ്ങൂർ പഞ്ചായത്തുകളിലായി ആയിരം ഏക്കറിനടുത്ത് നെൽകൃഷി നശിച്ചു. പാടങ്ങളിൽ വെള്ളം കയറിയത് മൂലം ലക്ഷങ്ങളുടെ നഷ്‌ടമാണ് കർഷകർക്കുണ്ടായത്.ഈ ആഴ്‌ച കൊയ്‌ത്ത്‌ നിശ്‌ചയിച്ചിരുന്ന പാടശേഖരങ്ങളിലെ നെൽ കതിരുകളെല്ലാം വെള്ളത്തിൽ അടിഞ്ഞു.

മുതലശ്ശേരി വല്യമന, വട്ടുകുളം, കൂടല്ലൂർ, മഠത്തിപറമ്പ്, കട്ടച്ചിറ, ചെറുവാണ്ടൂർ, ഏറ്റുമാനൂർ, പേരൂർ എന്നീ പാടശേഖരങ്ങളെല്ലാം വെള്ളത്തിലാണ്. വെള്ളത്തിൽ കിടന്ന് നെൽകതിരുകൾ കിളിർത്ത് തുടങ്ങിയതോടെ മഴ മാറിയാലും കൊയ്‌ത്ത്‌ നടത്തുക അസാധ്യമാണ്.നാശനഷ്‌ടം തിട്ടപ്പെടുത്താനുള്ള കൃഷിവകുപ്പിന്റെ നടപടികൾ പുരോഗമിക്കുകയാണ്. വൈക്കം, വെച്ചൂർ മേഖലയിലെ പാടശേഖരങ്ങളിലും പച്ചക്കറി തോട്ടങ്ങളിലും മഴ കനത്ത നാശം വിതച്ചിട്ടുണ്ട്.

അതേസമയം, വേനൽ മഴമൂലം ദുരിതത്തിലായിരുക്കുകയാണ് ആലപ്പുഴയിലെ നെൽകർഷകർ. ജില്ലയില്‍ വ്യാപക കൃഷിനാശമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജില്ലയിലെ വിവിധ കൃഷിഭവന്‍ പരിധികളില്‍ 1511 ഹെക്ടര്‍ നെല്‍ച്ചെടി വീണതായാണ് കൃഷിവകുപ്പിന്റെ പ്രാഥമിക കണക്ക്.പാടത്തെ കൊയ്ത് കൂട്ടിയ നെല്ല് വെള്ളത്തില്‍ മുങ്ങി.

തകഴി കൃഷിഭവന്‍ പരിധിയില്‍പ്പെട്ട കേളമംഗലം തെക്കേ തുണ്ടം പാടത്താണ് കൃഷി നാശം നേരിട്ടത്. കഴിഞ്ഞ ഏഴിന് 16 ഓളം കൊയ്ത് യന്ത്രം ഉപയോഗിച്ച് കൊയ്‌തെടുത്ത നെല്ല് കരയ്ക്ക് കയറ്റാന്‍ കഴിയാത്ത സാഹചര്യത്തില്‍ കര്‍ഷകര്‍ പാടത്ത് തന്നെ കൂട്ടിയിട്ടു. എന്നാൽ വെള്ളിയാഴ്ച ഉച്ചയോടെ നിനച്ചിരിക്കാതെ അതിശക്തമായ കാറ്റും പെരുമഴയും എത്തി.

മഴയെ തുടര്‍ന്ന് പാടത്ത് കൂട്ടിയിട്ട നെല്ല് സംരക്ഷിക്കാന്‍ കര്‍ഷകര്‍ക്ക് കഴിഞ്ഞില്ല. ഇതോടെ പാടത്ത് ഒരടിയോളം വെള്ളം ഉയര്‍ന്നു. കൊയ്ത് യന്ത്രം ഇറക്കാനായി പ്രധാന ചാലുകള്‍ നികത്തിയ കാരണം വെള്ളം വറ്റിക്കാനും കഴിഞ്ഞില്ല.പുലര്‍ച്ചെ ചില കര്‍ഷകര്‍ വെള്ളത്തില്‍ മുങ്ങിയ നെല്ല് വാരിക്കയറ്റി. ഒട്ടുമിക്ക കര്‍ഷകരുടേയും നെല്ല് ഇപ്പോഴും വെള്ളത്തില്‍ മുങ്ങിക്കിടക്കുകയാണ്.

വെള്ളത്തില്‍ മുങ്ങാത്ത നെല്ല് മാത്രമാണ് മില്ലുടമകള്‍ സംഭരിക്കുന്നത്. മഴവെള്ളത്തില്‍ കുതിര്‍ന്ന നെല്ല് ഉണക്കി നല്‍കണമെന്നാണ് മില്ലുടമകളുടെ ആവശ്യം. 80 ഏക്കര്‍ വിസ്തൃതിയുള്ള ഈ പാടത്ത് ഇനിയും നിരവധി കര്‍ഷകരുടെ നെല്ല് കൊയ്‌തെടുക്കാനുണ്ട്. വേനല്‍ മഴയില്‍ കൃഷി നാശം തുടരുമ്പോഴും വിളവെടുപ്പ് വേഗത്തിലാക്കാന്‍ ആവശ്യമായ കൊയത്ത് യന്ത്രങ്ങളില്ല. 600 യന്ത്രങ്ങളാണ് ഇതിനായി ആവശ്യമായുള്ളത്. എന്നാല്‍ ഇപ്പോള്‍ 310 യന്ത്രങ്ങള്‍ മാത്രമാണുള്ളത്. ഫെബ്രുവരിയില്‍ കൂടുതല്‍ കൊയ്ത്ത് യന്ത്രങ്ങള്‍ തമിഴ്നാട്ടില്‍ നിന്നെത്തുമെന്ന് കൃഷി വകുപ്പും ജില്ലാ ഭരണകൂടവും അറിയിച്ചിരുന്നെങ്കിലും നടപ്പായിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബഹുമാനിക്കാൻ പറ്റിയില്ലെങ്കിൽ നീ വീട്ടിൽ പോയി പഠിക്ക്.... ഡ്രൈവറിനെ തൂക്കി അടിച്ച് അന്നനാളത്തിൽ പൊട്ടിച്ച് ചേച്ചി  (1 hour ago)

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ  (2 hours ago)

സംസ്ഥാനത്തെ സ്‌കൂളുകളിലെ 2026–27 അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾക്ക്‌ തുടക്കം....ജൂൺ ഒന്നിന് ക്ലാസ്‌ തുടങ്ങും  (2 hours ago)

വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞയിൽ ഇളവ്....  (3 hours ago)

ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ എ​ഫ്സി ബാ​ഴ്സ​ലോ​ണ​യ്ക്ക് ആ​വേ​ശ ജ​യം...  (3 hours ago)

മാസം ലക്ഷങ്ങൾ ശമ്പളം 30-ാം വയസ്സിൽ ജഡ്ജിയായി രണ്ടു ദിവസമായി അസ്വസ്ഥൻ ഒടുവിൽ തൂങ്ങി നിന്നു..!  (3 hours ago)

ഗുരുഗ്രാമിൽ ഭാര്യയെയും നാല് മക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവിന്റെ ആത്മഹത്യാശ്രമം  (3 hours ago)

കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരുടെ സംയുക്തസമിതി അനിശ്ചകാല സമരം ഈ മാസം 20 മുതൽ  (4 hours ago)

കർണാടകയിൽ വാഹനാപകടം... ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു.. മരണം മൂന്നായി  (4 hours ago)

ആ യാത്ര അന്ത്യയാത്രയായി.... ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളികളുടെ കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം  (5 hours ago)

ക്ഷേത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും തിരക്ക് നിയന്ത്രിക്കാനും ഗതാഗത തടസം ഒഴിവാക്കാനും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി  (5 hours ago)

ഡൽഹിയിൽ നാലു ഫ്ളാറ്റിൽ വൻ അഗ്നിബാധ...  (5 hours ago)

കൊട്ടിയൂർ വൈശാഖോത്സവം ഈ മാസം 28ഓടെ ആരംഭിക്കും....  (5 hours ago)

എടച്ചേരിയിൽ 35-കാരിയെ കൊലപ്പെടുത്തിയ കേസ്... ഒളിവിലായിരുന്ന ഭർത്താവ് 24 വർഷത്തിനുശേഷം പിടിയിൽ  (6 hours ago)

കുളുവിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കാറിന് മുകളിലേക്ക് മരം വീണ് നാല് അധ്യാപികമാർക്ക് ദാരുണാന്ത്യം....  (6 hours ago)

Malayali Vartha Recommends