Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

ചോദ്യം ചെയ്യൽ വൈകിപ്പിക്കുന്നത് മുൻകൂർ ജാമ്യം കിട്ടാനുള്ള സാവകാശത്തിനായി! കളത്തിൽ ഇറങ്ങി കളിച്ച് ദിലീപ്! ഇനി കാവ്യയെ രക്ഷിക്കാനുള്ള ഓട്ടം തുടങ്ങി...

12 APRIL 2022 09:45 AM IST
മലയാളി വാര്‍ത്ത

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവന് ചോദ്യം ചെയ്യലിനായി ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരിക്കുകയാണ് അന്വേഷണ സംഘം. എന്നാൽ ഹാജരാകുന്നത് മനപ്പൂർവ്വം വൈകിപ്പിക്കാനുള്ള നീക്കമാണ് നടിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. കാവ്യയെ ചോദ്യം ചെയ്യുമ്പോൾ ഹാജാരാകണമെന്ന് സംവിധായകൻ ബാലചന്ദ്രകുമാറിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. കാവ്യയെ ദിലീപിന്റെ വീടായ പത്മസരോവരത്തിൽ വെച്ചാണ് ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്. ഇവിടേക്ക് വരണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ദിലീപിന്റേ വീട്ടിലേക്ക് വരുന്നതിൽ അസൗകര്യമുണ്ടെന്ന നിലപാടിലാണ് ബാലചന്ദ്രകുമാർ. എന്തായാലും കാവ്യയെ ചോദ്യം ചെയ്യുന്നതോടെ പല നിർണായക തെളിവുകളും ലഭിച്ചേക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. അതേസമയം കാവ്യ ഹാജരാകുന്നത് മനപ്പൂർവ്വം വൈകിപ്പിക്കുകയാണെന്ന വിലയിരുത്തലുകൾ ഉണ്ട്. അറസ്റ്റ് ഉണ്ടാകില്ലെന്ന് ഉറപ്പാക്കാൻ മുൻകൂർ ജാമ്യത്തിനായി കാവ്യ ശ്രമിച്ചേക്കുമെന്നാണ് സൂചന.

നടി ആക്രമിക്കപ്പെട്ട കേസിൽ കാവ്യയ്ക്കും പങ്കുണ്ടെന്ന സംശയമാണ് അന്വേഷണ സംഘത്തിനുള്ളത്. കാവ്യയുടെ പങ്ക് വ്യക്തമാക്കുന്നതാണ് ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജിന്റേതായി പുറത്തുവന്ന ശബ്ദര രേഖയെന്നാണ് അന്വേഷണ സംഘം പറയുന്നത്. കാവ്യയെ കുറിച്ചാണ് സുരാജ് ഓ‍ഡിയോയിൽ പറയുന്നത്. വധഗൂഢാലോചന കേസ് പ്രതിയും ദിലീപിന്റെ ഉറ്റസുഹൃത്തുമായ ശരതുമായി സുരാജ് നടത്തുന്ന സംഭാഷണമാണ് കാവ്യയ്ക്കെതിരെ അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. കാവ്യയെ കുടുക്കാൻ വേണ്ടി നടത്തിയ ശ്രമത്തിൽ ദിലീപ് കുടുങ്ങി പോകുകയായിരുന്നുവെന്ന തരത്തിലാണ് ശബ്ദരേഖ. 'ജയിലിൽ നിന്നും വന്ന കോൾ നാദിർഷ എടുത്തതോടെയാണ് ഏട്ടനിലേക്ക് കേസ് വന്നത്. ഇല്ലെങ്കിൽ കാവ്യ തന്നെയായിരുന്നു ഇതിൽ ഉണ്ടായിരുന്നത്. എന്നാണ് ഓഡിയോയിൽ പറയുന്നത്. ഈ സാഹചര്യത്തിൽ കാവ്യയ്ക്കും ദിലീപിനും കേസിൽ തുല്യപങ്കുണ്ടോയെന്നാണ് ക്രൈംബ്രാഞ്ച് സംശയിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ നടപടിയിലേക്ക് നീങ്ങിയത്. ഹാജരാകണമെന്ന് നടിയോട് ആവശ്യപ്പെട്ടെങ്കിലും കാവ്യ തമിഴ്നാട്ടിലേക്ക് പോകുകയായിരുന്നു. തുടർന്നാണ് തിങ്കളാഴ്ച ഹാജരാകുന്നതിനായി നോട്ടീസ് നൽകിയത്. നിലവിൽ കാവ്യ ചെന്നൈയിലാണെന്നാണ് വിവരം. തുടരന്വേഷണ റിപ്പോർട്ട് ഏപ്രിൽ 15 ന് സമർപ്പിക്കണമെന്നാണ് അന്വേഷണ സംഘത്തിന് ഹൈക്കോടതി നൽകിയിരിക്കുന്ന നിർദ്ദേശം. എന്നാൽ കേസിൽ കൂടുതൽ പേരെ ചോദ്യം ചെയ്യണമെന്നും കൂടുതൽ തെളിവുകൾ കണ്ടെത്തേണ്ടതുണ്ടെന്നുമാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. കേസന്വേഷണ സമയപരിധി നീട്ടികിട്ടണമെന്ന് ആവശ്യപ്പെട്ട് പോലീസ് കോടതിയെ സമീപിച്ചിട്ടുണ്ട്.

അതേസമയം പോലീസിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ലേങ്കിൽ ഈ ഘട്ടത്തിൽ അത് ദിലീപിനും കാവ്യയ്ക്കും ഗുണകരമായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മാത്രമല്ല കേസിൽ ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യണമെന്ന പോലീസിന്റെ ആവശ്യം കോടതി അംഗീകരിക്കുമോയെന്ന് ഉറ്റുനോക്കപ്പെടുന്നുണ്ട്. കേസിൽ സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും അഭിഭാഷകരുടെ ഭാഗത്ത് നിന്ന് ശ്രമം ഉണ്ടായെന്നാണ് ആരോപണം ഉയർന്നത്. ഈ സാഹചര്യത്തിൽ രണ്ട് അഭിഭാഷകരെ ചോദ്യം ചെയ്യണമെന്നതാണ് പോലീസിന്‌റെ ആവശ്യം. എന്നാൽ അഭിഭാഷകർ പോലീസിന് മുൻപിൽ ഹാജരായേക്കില്ലെന്നാണ് വിവരം.

അതിനിടെ വിശദമായ ചോദ്യാവലിയാണ് കാവ്യയെ ചോദ്യം ചെയ്യുന്നതിനായി അന്വേഷണ സംഘം തയ്യാറാക്കിയിരിക്കുന്നത്. ബാലചന്ദ്രകുമാർ പോലീസിന്‌ കൈമാറിയ 27 ക്ലിപ്പുകളിൽ കാവ്യയുടെ ശബ്ദമുണ്ട്. ഇത്‌ കാവ്യയെ കേൾപ്പിച്ച്‌ എന്തുകൊണ്ട് ഇത്തരത്തിൽ പ്രതികരിച്ചു എന്ന് അന്വേഷണ സംഘം ചോദക്കും. ദിലീപിന്റെ സുഹൃത്തും കേസിലെ ‘വിഐപി' എന്ന്‌ പോലീസ് സംശയിക്കുന്ന ശരത്‌ ആലുവ പത്മസരോവരം വീട്ടിലേക്ക്‌ കയറിവരുമ്പോൾ ‘എന്തായി ഇക്ക' എന്ന്‌ കാവ്യ മാധവൻ ചോദിക്കുന്ന ഓഡിയോ ക്ലിപ്പ് ബാലചന്ദ്രകുമാർ സമർപ്പിച്ചിരുന്നു. ഇക്കാര്യം ഉൾപ്പെടെയുള്ളവയാണ് അന്വേഷണ സംഘം ചോദിച്ചറിയുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബഹുമാനിക്കാൻ പറ്റിയില്ലെങ്കിൽ നീ വീട്ടിൽ പോയി പഠിക്ക്.... ഡ്രൈവറിനെ തൂക്കി അടിച്ച് അന്നനാളത്തിൽ പൊട്ടിച്ച് ചേച്ചി  (1 hour ago)

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ  (2 hours ago)

സംസ്ഥാനത്തെ സ്‌കൂളുകളിലെ 2026–27 അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾക്ക്‌ തുടക്കം....ജൂൺ ഒന്നിന് ക്ലാസ്‌ തുടങ്ങും  (2 hours ago)

വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞയിൽ ഇളവ്....  (3 hours ago)

ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ എ​ഫ്സി ബാ​ഴ്സ​ലോ​ണ​യ്ക്ക് ആ​വേ​ശ ജ​യം...  (3 hours ago)

മാസം ലക്ഷങ്ങൾ ശമ്പളം 30-ാം വയസ്സിൽ ജഡ്ജിയായി രണ്ടു ദിവസമായി അസ്വസ്ഥൻ ഒടുവിൽ തൂങ്ങി നിന്നു..!  (3 hours ago)

ഗുരുഗ്രാമിൽ ഭാര്യയെയും നാല് മക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവിന്റെ ആത്മഹത്യാശ്രമം  (3 hours ago)

കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരുടെ സംയുക്തസമിതി അനിശ്ചകാല സമരം ഈ മാസം 20 മുതൽ  (4 hours ago)

കർണാടകയിൽ വാഹനാപകടം... ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു.. മരണം മൂന്നായി  (4 hours ago)

ആ യാത്ര അന്ത്യയാത്രയായി.... ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളികളുടെ കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം  (5 hours ago)

ക്ഷേത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും തിരക്ക് നിയന്ത്രിക്കാനും ഗതാഗത തടസം ഒഴിവാക്കാനും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി  (5 hours ago)

ഡൽഹിയിൽ നാലു ഫ്ളാറ്റിൽ വൻ അഗ്നിബാധ...  (5 hours ago)

കൊട്ടിയൂർ വൈശാഖോത്സവം ഈ മാസം 28ഓടെ ആരംഭിക്കും....  (5 hours ago)

എടച്ചേരിയിൽ 35-കാരിയെ കൊലപ്പെടുത്തിയ കേസ്... ഒളിവിലായിരുന്ന ഭർത്താവ് 24 വർഷത്തിനുശേഷം പിടിയിൽ  (6 hours ago)

കുളുവിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കാറിന് മുകളിലേക്ക് മരം വീണ് നാല് അധ്യാപികമാർക്ക് ദാരുണാന്ത്യം....  (6 hours ago)

Malayali Vartha Recommends