Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ബൈജു പൗലോസ് ഇന്ന് കൊച്ചിയിലെ വിചാരണ കോടതി മുമ്പാകെ ഹാജരാകും... കോടതി ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷ മാദ്ധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്ന പരാതിയിൽ നടപടി

12 APRIL 2022 10:47 AM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ബൈജു പൗലോസ് ഇന്ന് കൊച്ചിയിലെ വിചാരണ കോടതി മുമ്പാകെ ഹാജരാകും. കോടതി ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷ മാദ്ധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്ന പരാതിയിലാണ് നടപടി.തുടരന്വേഷണ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണമെന്ന് കോടതിയുടെ നിർദ്ദേശമുണ്ടായിരുന്നു.
ദിലീപിന്റെ ഫോണിൽ നിന്ന് കോടതിയിലെ ചില വിവരങ്ങൾ ലഭിച്ചു എന്നാണ് ബൈജു പൗലോസ് പറയുന്നത്. ഫോറൻസിക് പരിശോധനയ്‌ക്ക് ഫോൺ അയച്ചപ്പോഴാണ് ചില നിർണായക വിവരങ്ങൾ ലഭിച്ചത്. കോടതി ജീവനക്കാർ വഴിയാണോ ചോർന്നത് എന്നറിയാനാണ് ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടത്. ഈ ആവശ്യം ഉന്നയിച്ചു കൊണ്ടുള്ള അന്വേഷണ ഉദ്യോഗസ്ഥന്റെ ഒപ്പ് സഹിതമുള്ള കത്ത് മാദ്ധ്യമങ്ങളിൽ വന്നിരുന്നു ഈ സാഹചര്യത്തിലാണ് ബൈജു പൗലോസിനോട് നേരിട്ട് ഹാജരാവാൻ കോടതി ആവശ്യപ്പെട്ടത്.

അതേസമയം, നടിയെ ആക്രമിച്ച കേസിൽ സൈബർ ഹാക്കർ സായി ശങ്കറിന്‍റെ മൊഴിയും ഇന്ന് പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തും. നടൻ ദിലീപിന്റെ ഫോണിലെ വിവരങ്ങൾ എല്ലാം താൻ നശിപ്പിച്ചു എന്ന് വ്യക്തമാക്കി സായി ശങ്കർ നേരത്തെ മൊഴി നൽകിയിരുന്നു. ഇതിൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിന്റ ഭാഗമായാണ് ഇദ്ദേഹത്തിന്റെ മൊഴി എടുക്കുന്നത്. അതേസമയം, നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ പകർത്തിയ വിഷയത്തിൽ പ്രതികരിച്ച് ദിലീപ് രംഗത്ത് എത്തിയിരുന്നു. ദൃശ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥൻ ഡി വൈ എസ് പി ബിജു പൗലോസിന്‍റെ കൈയ്യിൽ ഉണ്ടെന്നാണ് ദിലീപ് വെളിപ്പെടുത്തിയിരുന്നു. കോടതിയിൽ ആയിരുന്നു ദിലീപിന്റെ ഈ വെളിപ്പെടുത്തൽ ഉണ്ടായത്.
ദിലീപിന്‍റെ നിർമാണ കമ്പിനി ആയ ഗ്രാൻഡ് പ്രൊഡക്ഷൻസിൽ നടിയെ ആക്രമിച്ചപ്പോൾ പകർത്തിയ ദൃശ്യങ്ങൾ സൂക്ഷിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡി വൈ എസ് പി ബിജു പൗലോസ് എത്തിയിരുന്നു. ദൃശ്യങ്ങൾ ദുരുപയോഗത്തിന് വേണ്ടി മറ്റ് വ്യക്തികളുടെ കൈകളിൽ എത്താനും ഇടയുണ്ട്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി പെട്ടെന്ന് തന്നെ ഈ ദൃശ്യങ്ങൾ കൈമാറാൻ കോടതി ഡി വൈ എസ് പി ബിജു പൗലോസിനോട് ആവിശ്യപ്പെടണം എന്ന് ദിലീപ് കോടതിയിൽ നൽകിയ ഹർജിയിൽ വ്യക്തമാക്കുന്നുണ്ട്.

അതേസമയം, നടൻ ദിലീപുമായി നേരിട്ട് ബന്ധം ഉണ്ടായിരുന്നില്ല എന്നായിരുന്നു ഹാക്കർ സായിശങ്കർ വ്യക്തമാക്കിയിരുന്നത്. ഫോണിൽ നിന്ന് രേഖകൾ നശിപ്പിച്ചിരുന്നു. എന്നാൽ ഈ രേഖകൾ സുപ്രധാന രേഖകൾ ആണെന്ന് അറിയില്ലായിരുന്നു. ഈ വിലപ്പെട്ട രേഖകൾ നശിപ്പിക്കുമ്പോൾ ദിലീപും തനിക്കൊപ്പം ഉണ്ടായിരുന്നു എന്നാണ് ഹാക്കർ സായിശങ്കർ പറഞ്ഞിരുന്നത്. ദിലീപിന്റെ ഫോണുകൾ പരിശോധിച്ചത് താൻ തന്നെ ആണ്. അതേസമയം, അന്വേഷണ ഉദ്യോഗസ്ഥർക്ക് എതിരെ കോടതിയെ സമീപിച്ചിട്ടില്ല എന്നുംഏഷ്യാനെറ്റ് ന്യൂസ് അവറിൽ സായി ശങ്കർ വ്യക്തമാക്കിയിരുന്നു. നശിപ്പിച്ച് കളഞ്ഞ രേഖകളിൽ കോടതി രേഖകൾ ഉണ്ടായിരുന്നു.

ദിലീപിന്റെ ഫോണിലെ രേഖ നശിപ്പിക്കുന്നതിനാണ് പ്രാധാന്യം നൽകിയിരുന്നത്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട രേഖകൾ ആണ് നശിപ്പിച്ചത്. നശിപ്പിച്ചതിൽ വാട്സാപ്പിൽ കുറച്ച് സുപ്രധാന രേഖകൾ ഉണ്ടായിരുന്നു. ഇത് കോടതി രേഖകൾ ആണ്. വാട്സാപ്പിൽ ഫോർവേഡ് ചെയ്ത് ലഭിച്ച രേഖകൾ ആണ് ഇത്. നടിയുടെ സ്റ്റേറ്റ്മെന്റുകളായിരുന്നു ഈ ഫേർവേഡ് ചെയ്ത രേഖകളിൽ പലതും. കേസ് സംബന്ധിച്ച് കോടതിയിൽ നിന്നും ലഭിച്ച രേഖകൾ അല്ലെന്നും ഒരിക്കലും തിരികെ വീണ്ടെടുക്കാൻ സാധിക്കാത്ത വിധത്തിൽ ഈ രേഖകൾ നശിപ്പിക്കാൻ ദിലീപ് പറഞ്ഞായി സായിശങ്കർ വ്യക്തമാക്കിയിരുന്നു. എന്നാൽ, രേഖകൾ നശിപ്പിച്ച ഫോണിൽ കേസിലെ പ്രതി പൾസർ സുനിയുടെ ഫോട്ടോസ് ഒന്നും ഉണ്ടായിരുന്നില്ല. 2019, 2020 എന്നീ വർഷങ്ങളിലെ ഫോട്ടോസ് ആയിരുന്നു ഫോണിൽ കൂടുതലും ഉണ്ടായിരുന്നതെന്നും സായി ശങ്കർ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബഹുമാനിക്കാൻ പറ്റിയില്ലെങ്കിൽ നീ വീട്ടിൽ പോയി പഠിക്ക്.... ഡ്രൈവറിനെ തൂക്കി അടിച്ച് അന്നനാളത്തിൽ പൊട്ടിച്ച് ചേച്ചി  (1 hour ago)

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ  (2 hours ago)

സംസ്ഥാനത്തെ സ്‌കൂളുകളിലെ 2026–27 അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾക്ക്‌ തുടക്കം....ജൂൺ ഒന്നിന് ക്ലാസ്‌ തുടങ്ങും  (3 hours ago)

വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞയിൽ ഇളവ്....  (3 hours ago)

ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ എ​ഫ്സി ബാ​ഴ്സ​ലോ​ണ​യ്ക്ക് ആ​വേ​ശ ജ​യം...  (3 hours ago)

മാസം ലക്ഷങ്ങൾ ശമ്പളം 30-ാം വയസ്സിൽ ജഡ്ജിയായി രണ്ടു ദിവസമായി അസ്വസ്ഥൻ ഒടുവിൽ തൂങ്ങി നിന്നു..!  (3 hours ago)

ഗുരുഗ്രാമിൽ ഭാര്യയെയും നാല് മക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവിന്റെ ആത്മഹത്യാശ്രമം  (3 hours ago)

കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരുടെ സംയുക്തസമിതി അനിശ്ചകാല സമരം ഈ മാസം 20 മുതൽ  (4 hours ago)

കർണാടകയിൽ വാഹനാപകടം... ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു.. മരണം മൂന്നായി  (4 hours ago)

ആ യാത്ര അന്ത്യയാത്രയായി.... ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളികളുടെ കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം  (5 hours ago)

ക്ഷേത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും തിരക്ക് നിയന്ത്രിക്കാനും ഗതാഗത തടസം ഒഴിവാക്കാനും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി  (5 hours ago)

ഡൽഹിയിൽ നാലു ഫ്ളാറ്റിൽ വൻ അഗ്നിബാധ...  (5 hours ago)

കൊട്ടിയൂർ വൈശാഖോത്സവം ഈ മാസം 28ഓടെ ആരംഭിക്കും....  (6 hours ago)

എടച്ചേരിയിൽ 35-കാരിയെ കൊലപ്പെടുത്തിയ കേസ്... ഒളിവിലായിരുന്ന ഭർത്താവ് 24 വർഷത്തിനുശേഷം പിടിയിൽ  (6 hours ago)

കുളുവിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കാറിന് മുകളിലേക്ക് മരം വീണ് നാല് അധ്യാപികമാർക്ക് ദാരുണാന്ത്യം....  (6 hours ago)

Malayali Vartha Recommends