കെ സ്വിഫ്റ്റ് ഫ്‌ലാഗ് ഓഫ് ചെയ്ത് അയച്ച് മുഖ്യമന്ത്രി, കന്നി യാത്രയില്‍ രണ്ട് അപകടങ്ങള്‍, നല്ല രാശിയുള്ള കൈയ്യാണല്ലോ പിണറായി സഖാവേ..

പിണറായി സര്‍ക്കാര്‍ അഭിമാന പുരസരം സമര്‍പ്പിച്ച കെ സ്വിഫ്റ്റ് കന്നിയാത്രയില്‍ തന്നെ അപകടത്തില്‍ പെട്ടു. അതും ഒന്നല്ല രണ്ട് തവണ. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോടേയ്ക്ക് യാത്ര തിരിച്ച സെമി സ്ലീപ്പര്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്‌ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിര്‍വ്വഹിച്ച ബസാണ് ആദ്യ യാത്രയില്‍ തന്നെ അപകടത്തില്‍ പെട്ടത്.
തിരുവനന്തപുരം ജില്ലയിലെ കല്ലമ്പലത്തും കോഴിക്കോട് ബസ് സ്റ്റാന്‍ഡിലും വെച്ചാണ് രണ്ട് തവണ അപകടമുണ്ടായത്. ഇന്നെലെ രാത്രിയിലാണ് കല്ലമ്പലത്തിന് സമീപം ബസ് ഒരു ലോറിയുമായി ഉരസി ആദ്യത്തെ അപകടം ഉണ്ടായത്. അപകടത്തില്‍ യാത്രക്കാര്‍ സുരക്ഷിതരാണെങ്കിലും ഏകദേശം 35000 രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. ബസിന്റെ സൈഡ് മിറര്‍ ഇളകിയതാണ് ഇത്രയും നഷ്ടം വരാന്‍ കാരണം. തുടര്‍ന്ന് മറ്റൊരു മിറര്‍ സ്ഥാപിച്ച ശേഷം യാത്ര വീണ്ടും ആരംഭിച്ചു.
എന്നാല്‍ കോഴിക്കോട് ബസ് സ്റ്റാന്‍ഡിലെത്തിയപ്പോള്‍ ബസ് വീണ്ടും അപകടത്തില്‍ പെടുകയാണ് ഉണ്ടായത്. മറ്റൊരു വാഹനവുമായി ബസ് ഉരസുകയാണ് ഉണ്ടായത്. ഈ സംഭവത്തില്‍ ബസിന്റെ സൈഡ് ഇന്‍ഡിക്കേറ്ററിന് സമീപം കേടുപാടുണ്ടാവുകയും പെയിന്റ് ഇളകിപ്പോവുകയും ചെയ്തിട്ടുണ്ട്.
നഷ്ടത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന കെ.എസ്.ആര്‍.ടി.സിയെ കരകയറ്റാനായി പിണറായി സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതിയാണ് കെ സ്വിഫ്റ്റ്. ലാഭത്തില്‍ നിന്ന് തിരിച്ചടവ് ഉറപ്പാക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കെ സ്വഫ്റ്റിലെ നിരക്ക് മറ്റ് കെ.എസ്.ആര്‍.ടി.സി സര്‍വീസുകളിലേതിന് സമാനമായിരിക്കും.
ഇത്തരം മോഹങ്ങള്‍ കണ്ടാണ് സര്‍ക്കാണ് കെ സ്വിഫ്റ്റിന് പച്ചക്കൊടി കാട്ടിയതെങ്കിലും ആദ്യ ദിവസം തന്നെ വന്‍ നഷ്ടമാണ് വാഹനത്തിന് സംഭവിച്ചിരിക്കുന്നത്.
സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ബസുകളാണ് കെ സ്വിഫ്റ്റിന് വേണ്ടി ഉപയോഗിക്കുന്നത്. ഇത്തരത്തിലുള്ള 116 ബസുകളാണ് സര്‍ക്കാര്‍ വാങ്ങിയതെങ്കിലും ആദ്യ ഘട്ടത്തില്‍ 99 ബസുകളാണ് സര്‍വീസ് തുടങ്ങിയത്. ഇവയില്‍ 28 എണ്ണം എ.സി ബസുകളാണ്. അവയില്‍ ഏട്ട് എണ്ണം എ.സി സ്ലീപ്പറും.
https://www.facebook.com/Malayalivartha
























